ദുബായ്: തൃശ്ശൂര്‍ ജില്ല യിലെ ചാവക്കാട് പ്രദേശത്തെ ആഗോള പ്രവാസി മലയാളി കളുടെ കൂട്ടായ്മ യായ ചാവക്കാട് സോഷ്യല്‍ നെറ്റ്‌വര്‍ക്കും തണല്‍ മരം പരിസ്ഥിതി ഗ്രൂപ്പും സംയുക്ത മായി ഏര്‍പ്പെ ടുത്തിയ ജൈവ വൈവിധ്യത മിത്ര സംരക്ഷണ അവാര്‍ഡ് എം. ആര്‍. രാധാകൃഷ്ണനും പി. കെ. രാജനും ലഭിക്കും. തൃശ്ശൂര്‍ ജില്ലയിലെ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്കായി ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.
10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സപ്തംബര്‍ മാസത്തില്‍ ചാവക്കാട് നടക്കുന്ന പ്രവാസി സംഗമത്തില്‍ വെച്ച് അവാര്‍ഡ് ദാനം നടക്കും. ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്കിന്‍റെ സഹായധന വിതരണം, വിവിധ കലാപരിപാടികള്‍ തുടങ്ങിയ അരങ്ങേറും. ചാവക്കാട്ടു കാരായ പ്രവാസി കളുടെ സംഗമം കൂടിയായിരിക്കും അവാര്‍ഡ് ദാനചടങ്ങ് എന്ന് സംഘാടകര്‍ അറിയിച്ചു.
ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്ക് മുഖ്യധാരാ പ്രവര്‍ത്തകരായ ഒ. എസ്. എ. റഷീദ്, e പത്രം കറസ്പോണ്ടന്‍റു കൂടിയായ പി. എം. അബ്ദുല്‍ റഹിമാന്‍, തണലല്‍ മരം ഗ്രൂപ്പിന്‍റെ സലീം ഐ ഫോക്കസ്, ജയിംസ് മാസ്റ്റര്‍, എന്നിവര്‍ ആയിരുന്നു അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
ചാവക്കാട് മുനിസിപ്പല്‍ മുന്‍ ചെയര്‍മാനും കൗണ്‍സിലറുമാണ് എം. ആര്‍. രാധാകൃഷ്ണന്‍. മുല്ലശ്ശേരി ബ്ലോക്ക് മുന്‍ പഞ്ചായത്ത് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമാണ് പി. കെ. രാജന്‍.
ജൈവ വൈവിധ്യ പ്രവര്‍ത്തനങ്ങളില്‍ വളരെ ആത്മാര്‍ഥമായി സമയം ചിലവഴിക്കുന്ന പൊതു പ്രവര്‍ത്ത കനാണ് രാധാകൃഷ്ണന്‍. ഇദ്ദേഹത്തെ അവാര്‍ഡ് കമ്മറ്റി പരിഗണിച്ചത് ചാവക്കാട് കടല്‍ത്തീരത്ത് സീസണില്‍ മുട്ടയിടാന്‍ എത്തുന്ന കടലാമ കള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിന് വേണ്ടി ചെയ്ത പ്രത്യേക പ്രവര്‍ത്തന ങ്ങളാണ്.
കടലാമ വംശനാശ ഭീഷണി നേരിടുന്ന ജീവിയാണെന്നും അവയെ സംരക്ഷിക്ക പ്പെടേണ്ടതാണ് എന്നും അദ്ദേഹം ചാവക്കാട്ടുകാരെ ഓര്‍മിപ്പിക്കുക മാത്രമല്ല പരിസ്ഥിതി സംഘടന കളുമായി ഒന്നിച്ച് കടലാമ സംരക്ഷണ ത്തിന്‍റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഫിലിം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും സ്‌കൂള്‍ കുട്ടികളെ ബോധവാന്മാര്‍ ആക്കുന്നതിനു വേണ്ടി സ്‌ക്കൂളുകള്‍ കേന്ദ്രീകരിച്ച് കടല്‍ത്തീരത്ത് മണ്ണാമ നിര്‍മാണം നടത്തുകയും ചെയ്തു.
കടലാമ സംരക്ഷണത്തെ ജനകീയാസൂത്രണ പദ്ധതി യില്‍ ഉള്‍പ്പെടുത്തുകയും തീരദേശത്തെ ലോക്കല്‍ ക്ലബുകളുമായി സഹകരിച്ച് രാത്രി കാലങ്ങളില്‍ കടലാമ നിരീക്ഷണം സംഘടിപ്പിക്കുകയും ചെയ്തു രാധാകൃഷ്ണന്‍.
കനോലി കനാലിന്‍റെ സംരക്ഷണ പ്രവര്‍ത്തന ങ്ങള്‍ക്കും മുന്‍നിരയില്‍ ഉണ്ടായിരുന്നു ഇദ്ദേഹം. കനോലി കനാലിനെ മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ കനോലി കനാല്‍ സംരക്ഷണ പഠനപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുകയും ഇതിന്‍റെ ഭാഗമായി കനോലി യാത്ര സംഘടിപ്പിക്കുകയും ചെയ്തു. കനോലി കനാലിന്‍റെ തീരത്തെ സസ്യവൈവിധ്യങ്ങളെ സംരക്ഷിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളും രാധാകൃഷ്ണന്‍ നടപ്പിലാക്കി.
ചാവക്കാട് കനോലി കനാലിന്‍റെ ടൂറിസം സാധ്യത മനസ്സിലാക്കി അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം മുന്‍കൈ എടുത്തു.
മഴവെള്ള സംഭരണത്തിനായി മഴ സംഭരണി നിര്‍മാണം കടല്‍ത്തീരത്ത് വൃക്ഷത്തെ വെച്ച് പിടിപ്പിക്കല്‍ എന്നിങ്ങനെ നീളുന്നു എം. ആര്‍. രാധാകൃഷ്ണന്‍ നടത്തി വരുന്ന ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍.
മുല്ലശ്ശേരി നിവാസികള്‍ക്ക് പ്രിയപ്പെട്ടവനായ പി. കെ. രാജന്‍ നിലവില്‍ മുല്ലശ്ശേരി ജില്ലാ പഞ്ചായത്ത് അംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ്. അന്നകര, പേനകം പാടങ്ങളില്‍ വിരുന്നെത്തുന്ന ജല പക്ഷികളെ സംരക്ഷിക്കുന്നതിനും അതിന് വേണ്ട വിശ്രമ സ്ഥലങ്ങള്‍ ഒരുക്കുന്നതിനും രാജന്‍ മുന്നിട്ടിറങ്ങി.
ഇവിടങ്ങളില്‍ വിരുന്നെത്തുന്ന പക്ഷികള്‍ക്ക് വേണ്ടി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചും കമ്പുകള്‍ നാട്ടിയും രാജന്‍ വിശ്രമ സ്ഥലങ്ങള്‍ ഒരുക്കി. തികഞ്ഞ ഒരു പക്ഷി സ്‌നേഹിയായ അദ്ദേഹം നല്ലൊരു ക്ഷീര കര്‍ഷകനും നെല്‍ കര്‍ഷകനും കൂടിയാണ്. തദ്ദേശ ഇനം പശു ഇനങ്ങളെ കണ്ടെത്തി അവയുടെ പരിപാലനവും രാജന്‍ നടത്തിപ്പോരുന്നു.
മുല്ലശ്ശേരി പഞ്ചായത്തിലെ കണ്ടല്‍ വനവല്‍ക്കരണ പ്രക്രിയയ്ക്ക് രാജന്‍ പിന്തുണ പ്രഖ്യാപിക്കുകയും അതില്‍ പങ്കാളിയാവുകയും ചെയ്തു. ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തന രംഗത്ത് സന്നദ്ധ സംഘടന കള്‍ക്ക് വേണ്ടതായ സഹായങ്ങള്‍ ചെയ്തും അവരുമായി സഹകരിച്ച് ജൈവ വൈവിധ്യ പ്രവര്‍ത്ത നങ്ങളും നടത്തിവരുകയാണ് രാജന്‍.
-അയച്ചു തന്നത് : ഒ. എസ്. എ. റഷീദ്
-