
അബുദാബി : യുവ കലാ സാഹിതി അബുദാബി ഒരുക്കുന്ന ഗസല്‍ സന്ധ്യ  ‘ഖയാല്‍’  കേരള സോഷ്യല്‍ സെന്‍ററില്‍  ജനുവരി 28  വെള്ളിയാഴ്ച വൈകുന്നേരം  8.30 ന്   അവതരിപ്പിക്കുന്നു.  ഗാനാലാപന ത്തില്‍ വേറിട്ട ഒരു ശൈലി യുമായി പ്രവാസ ലോകത്തെ ഗായകര്‍ ക്കിടയില്‍  ശ്രദ്ധേയനായ യൂനുസ് ബാവ, പ്രശസ്ത ഗായകരായ ഉമ്പായി, ഷഹബാസ് അമന്‍ എന്നിവരോടൊപ്പം ഗസല്‍ അവതരിപ്പിച്ചിട്ടുള്ള യുവ ഗായകന്‍ അബ്ദുല്‍ റസാഖ്,  എന്നിവര്‍ ഖയാല്‍ സന്ധ്യക്ക് നേതൃത്വം നല്‍കുന്നു. അനുഗ്രഹീതരായ ഈ കലാകാരന്മാര്‍ക്കൊപ്പം വാദ്യ സംഗീത വുമായി ഫ്രെഡ്ഡി മാസ്റ്ററും സംഘവും.
 
പ്രണയവും വിരഹവും ഗൃഹാതുരതയും നിറഞ്ഞ ഈ ഗസല്‍ സന്ധ്യ,  സംഗീതാ സ്വാദകര്‍ക്ക്   എന്നും ഓര്‍ത്തു വെക്കാവുന്ന ഒരു അനുഭവമായിരിക്കും എന്ന്   യുവ കലാ സാഹിതി ഭാരവാഹികള്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, യുവകലാസാഹിതി, സംഗീതം

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


























 
 
 
 
 
 
 
ഖയാല്‍ എന്ന ഗസല്‍ പ്രോഗ്രാമിന്റെ മ്യൂസിക് വിഭാഗത്തില്‍ ചെറിയൊരു മാറ്റം വന്നിട്ടുണ്ട്, ദയവു ചെയ്തു അത് തിരുത്താമോ?…. ഫ്രെഡ്ഡി മസ്റെര്‍ക്ക് പകരം സലീലും സംഘവും എന്നാക്കുവാന്‍ അപേക്ഷ….
മറ്റുള്ള എല്ലാ വിവരങ്ങളും വളരെ നല്ല രീതിയില്‍ മനസ്സിലാക്കാന്‍ ഇതിലൂടെ കഴിയുന്നുവെന്ന സന്തോഷ വാര്‍ത്തയും ഇതോടൊപ്പം അറിയിക്കുന്നു…..