
അബുദാബി :  പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ആര്‍പ്പ്  എന്ന ടെലി സിനിമക്ക് ശേഷം, മുഷ്താഖ് കരിയാടന്‍ സംവിധാനം ചെയ്യുന്ന ‘ചിത്രങ്ങള്‍’ എന്ന ടെലി സിനിമ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു.  ജനുവരി 25 ചൊവ്വാഴ്ച യു. എ. ഇ. സമയം രാത്രി 10 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 11. 30 )  മലയാള ത്തിലെ പ്രമുഖ ചാനലായ ജീവന്‍ ടി. വി. യിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. 
 
 
 
എം. ജെ. എസ്. മീഡിയ (M. J. S. Media)  അവതരിപ്പിക്കുന്ന അടയാളം ക്രിയേഷന്‍സിന്‍റെ  ‘ചിത്രങ്ങള്‍’  ഗള്‍ഫിലെ ശരാശരി കുടുംബ ങ്ങള്‍ അനുഭവിക്കുന്ന മാനസിക വ്യഥകള്‍ തുറന്നു കാട്ടുന്നു.  സമകാലിക സംഭവങ്ങള്‍ ഹൃദയ സ്പര്‍ശി യായി വരച്ചു കാട്ടുന്ന ഈ ചിത്രം പ്രവാസി കുടുംബ ങ്ങള്‍ക്ക്  വിലയേറിയ ഒരു സന്ദേശം നല്‍കുന്നു. കഥയും തിരക്കഥയും സംഭാഷണവും ബഷീര്‍ കൊള്ളന്നൂര്‍.

ചിത്രങ്ങളുടെ പ്രധാന പിന്നണി പ്രവര്‍ത്തകര്‍
പ്രോഡക്ഷന്‍ ഡിസൈനര്‍ : ഷലില്‍ കല്ലൂര്‍.  പ്രൊ. കണ്‍ട്രോളര്‍ : ഷൈനാസ് ചാത്തന്നൂര്‍. അസോസിയേറ്റ് ഡയറക്ടര്‍മാര്‍ : ഷാജഹാന്‍ ചങ്ങരംകുളം, ഷാജഹാന്‍ തറവാട്.  നിശ്ചല ചിത്രങ്ങള്‍ : പകല്‍കിനാവന്‍.  എഡിറ്റിംഗ് : നവീന്‍ പി. വിജയന്‍.  ഗ്രാഫിക്സ് : മനു ആചാര്യ. കലാ സംവിധാനം : സന്തോഷ് സാരംഗ്. ചമയം : ശശി വെള്ളിക്കോത്ത്.ക്യാമറ : ഖമറുദ്ധീന്‍ വെളിയംകോട്.  ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ആരിഫ് ഒരുമനയൂര്‍.  ഗാനരചന : സജി ലാല്‍.  സംഗീതം : പി. എം. ഗഫൂര്‍. ഗായിക : അമൃത സുരേഷ്. 
 

ചിത്രങ്ങളിലെ പ്രധാന വേഷക്കാര്‍
നിരവധി നാടക ങ്ങളിലും ടെലി സിനിമ കളിലും ശ്രദ്ധേയ മായ വേഷങ്ങള്‍ ചെയ്തിട്ടുള്ള ഗള്‍ഫിലെ മികച്ച കലാകാരന്‍ മാരായ റാഫി പാവറട്ടി, നിഷാദ് അരിയന്നൂര്‍, പി. എം. അബ്ദുല്‍ റഹിമാന്‍, സിയാദ് കൊടുങ്ങല്ലൂര്‍, കൂക്കല്‍ രാഘവ്, ചന്ദ്രഭാനു, സഗീര്‍ ചെന്ത്രാപ്പിന്നി, ജോഷി തോമസ്, മുസദ്ദിഖ്, ഫൈസല്‍ പുറമേരി, തോമസ് പോള്‍, ഷഫീര്‍, വിദ്യാ ഹേമന്ത്, ബീനാ റജി, മേഘാ ദാസ്, ആര്യാ സനുതമ്പി, രേവതി, കൃഷ്ണ പ്രിയ, ഷിനി രാഹുല്‍, സുമാസനില്‍, ഷഫ്ന തുടങ്ങി മുപ്പതോളം കലാകാരന്മാര്‍ വേഷമിടുന്ന ‘ചിത്രങ്ങള്‍’ യു. എ. ഇ. യിലും കേരളത്തിലും ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. കലയും സാഹിത്യവും സംഗീതവും നൃത്തവും എല്ലാം ചേര്‍ന്ന് എല്ലാ തരം പ്രേക്ഷകര്‍ക്കും രസിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്.
- pma

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


























 
 
 
 
 
 
 
ഗള്‍ഫില്‍ നിന്നും ഇത്രയും നല്ലൊരു ചിത്രം ഒരുക്കാന്‍ കഴിഞ്ഞതില്‍ പിന്നണി പ്രവര്‍തകര്‍ക്ക് അഭിമാനിക്കാം.
നിരവധി ക്രെഡിറ്റ് കാര്‍ഡുകള്‍ വെച്ചു കളിക്കുന്ന പ്രവാസികള്‍ക്ക് ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്.
ആര്‍പ്പ് എന്ന ചിത്രം വി സി ഡി രിലീസ് ഉണ്‍ടായിരുന്നു. ഈ ചിത്രങ്ങള്‍ സി.ഡി കിട്ടാനുണ്ടോ