ദുബായ് : കലാ രംഗത്ത് വിവിധ മേഖല കളില്‍ പ്രവര്‍ത്തി ക്കുന്നവ രുടെ ഒരു കൂട്ടായ്മ യായ സില്‍വര്‍ ഗ്ലോബ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഷീല സാമുവല്‍ നിര്‍മിച്ച ‘ഇത് ഞങ്ങളുടെ മേല്‍വിലാസം’ എന്ന ടെലി സിനിമ യുടെ ഡി. വി. ഡി. പ്രകാശനം, സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സാമൂഹിക പ്രവര്‍ത്തകനായ പ്രേമചന്ദ്രന്‍ പടവൂരിന് നല്‍കി നിര്‍വഹിച്ചു.
ശുഭ നമ്പ്യാര്‍, പോള്‍ ടി. ജോസഫ്, ഷാജഹാന്‍ തറവാട്ടില്‍, തമോഗ്‌ന അമി ചക്രവര്‍ത്തി , ഷീല പോള്‍, നാസര്‍ പരദേശി, സമദ് മേലടി, രാജന്‍ കൊളാവിപാലം, എസ്. പി. മഹമൂദ് എന്നിവര്‍ സംബന്ധിച്ചു.
മംഗലാപുരം വിമാന ദുരന്ത ത്തിന്റെ പശ്ചാത്തല ത്തിലാണ് പ്രണയവും വിരഹവും വേദനയും ഒത്തു ചേരുന്ന ഈ ചിത്ര ത്തിന്റെ കഥ പറ യുന്നത്.
ദൈവം കനിഞ്ഞു നല്‍കിയ സൗഭാഗ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റി വെച്ച്, ജന്മ നാടും വീടും വിട്ട് മരുഭൂമി യിലേക്ക് പലായനം ചെയ്ത നാല് ചെറുപ്പക്കാര്‍. ആത്മ മിത്ര ങ്ങളായ അവരുടെ ജീവിത കഥ പറയുക യാണ് ‘ഇത് ഞങ്ങളുടെ മേല്‍വിലാസം’ എന്ന ടെലി സിനിമ യിലൂടെ തിരക്കഥാകൃത്ത് സുബൈര്‍ വെള്ളിയോട്.
പ്രമുഖ മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ അബി, ചലച്ചിത്ര നടന്‍ സാലു കൂറ്റനാട് എന്നിവരോടൊപ്പം പ്രവാസ ലോകത്തെ മികച്ച അഭിനേതാക്കളായ അഷ്‌റഫ് പെരിഞ്ഞനം, അന്‍സാര്‍ മാഹി, ജയ്സണ്‍ ജോസ്, ജാന്‍സി ജോഷി, ഷീല സാമുവല്‍, ഷാജി തൃശ്ശൂര്‍, എബിസണ്‍ തെക്കേടം, പി. എം. അബ്ദുല്‍ റഹിമാന്‍, ഒയാസിസ് ഷാജഹാന്‍, നര്‍ത്തകികള്‍ കൂടിയായ നിവിയ നിസാര്‍, ജോനിറ്റ ജോസഫ്, പ്രീതി എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
കൂടാതെ മുഹാദ് ചാവക്കാട്, ലതീഫ് പടന്ന, ഷഫീഖ്, മൂസ്സ കോഴിക്കോട്, സൈനുല്‍ ആബ്ദീന്‍, കബീര്‍ പറക്കുളം, ഷഫീഖ് പറക്കുളം തുടങ്ങീ ഇരുപതോളം കലാകാരന്മാര്‍ ഈ ചിത്രത്തില്‍ വിവിധ വേഷ ങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.
കേരളത്തിലും യു. എ. ഇ. യിലുമായി ചിത്രീകരിച്ച ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ടെലി സിനിമ യുടെ പിന്നണി യില്‍ പ്രഗല്‍ഭരായ നിരവധി കലാകാരന്മാരും സാങ്കേതിക വിദഗ്ദരും അണിയറ പ്രവര്‍ത്തകര്‍ ആയിട്ടുണ്ട്.
അസീസ് തലശ്ശേരിയും സുബൈര്‍ പറക്കുളവും ആണ് ‘ഇത് ഞങ്ങളുടെ മേല്‍വിലാസം’ സംവിധാനം ചെയ്തിരിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കല, ടെലിവിഷന്‍, ദുബായ്, പ്രവാസി, സിനിമ