ദുബായ് : യു. എ. ഇ. യിലും കേരളത്തിലുമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മീഡിയ പ്രൊഡക്ഷൻ കമ്പനിയായ റെഡ് എക്സ് മീഡിയ യുടെ മൂന്നാമത്തെ ബ്രാഞ്ച് ദുബായിൽ പ്രവർത്തനം ആരംഭിച്ചു. അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനും എം. ഡി. യുമായ എം. എ. യൂസഫലി പുതിയ ബ്രാഞ്ചിന്‍റെ ഉത്‌ഘാടനം നിർവ്വഹിച്ചു.
റെഡ് എക്സ് മീഡിയ സ്ഥാപകനും എം. ഡി. യുമായ ഹനീഫ് കുമരനെല്ലൂർ, ഫാത്തിമ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ കെ. പി. ഹുസൈൻ, സായിദ് തീയ്യേറ്റർ ഫോർ ടാലെന്‍റ് ഡയറക്ടർ ഫദിൽ സലേഹ് അൽ തമീമി, കമ്യൂണിറ്റി പോലീസ് പ്രതിനിധികളായ ഐഷ അലി അൽ ഷെഹ്‌ഹി, അബ്‌ദുൾ ജമാൽ, ലൈത്ത് ഇലക്ട്രോ മെക്കാനിക്കൽ ചെയർമാൻ ഫ്രാൻസിസ് ആന്‍റണി, അബുദാബി ഐ. എസ്. സി. പ്രസിഡണ്ട് ഡി. നടരാജൻ, അബുദാബി മലയാളീ സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ, റെഡ് എക്സ് മീഡിയ ഇവന്‍റ്സ് ഓപ്പറേഷൻ മാനേജർ സുബിൻ സോജൻ, ജനറൽ മാനേജർ അജു സെൽ, മീഡിയ മാനേജർ സമീർ കല്ലറ, ചാക്കോ ഊളക്കാടൻ തുടങ്ങിയവർ സംബന്ധിച്ചു.
റെഡ് എക്സ് മീഡിയ പ്രൊഡക്ഷനും ഒപ്പം അബുദാബി 24 സെവൻ ചാനല്‍ ദുബായ് ബ്യുറോയുടെ പ്രകാശനം കർമ്മവും എം. എ. യൂസഫലി നിർവ്വഹിച്ചു. ദുബായ് ദേര അൽ മുത്തീനയിലാണ് അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ റെഡ് എക്സ് മീഡിയ മൂന്നാമത് ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചത്.
മീഡിയ പ്രൊഡക്ഷൻ മേഖല യിൽ ഒരു പതിറ്റാണ്ടില്‍ ഏറെ പ്രവർത്തന പാരമ്പര്യമുള്ള റെഡ് എക്സ് മീഡിയ മറ്റു എമിറേറ്റുകളിലും നവീന പദ്ധതികളുമായി പ്രവർത്തനം വ്യാപിപ്പിക്കും എന്ന് എം. ഡി. ഹനീഫ് കുമരനെല്ലൂർ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, social-media, ദുബായ്, പ്രവാസി, മാധ്യമങ്ങള്‍, യൂസഫലി, സിനിമ