Thursday, March 4th, 2021

അത്യാധുനിക സാങ്കേതിക മികവുമായി റെഡ്‌ എക്സ് മീഡിയ

redx-media-abudhabi-24-seven-news-ePathram
അബുദാബി : യു. എ. ഇ. യിലെ പ്രമുഖ സ്ഥാപനമായ റെഡ്‌ എക്സ് മീഡിയ യുടെ ഓഫീസും അത്യാധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയ സ്റ്റുഡിയോ കോംപ്ലക്സും അടങ്ങിയ പുതിയ ആസ്ഥാനം അബു ദാബി അല്‍ സലാം സ്ട്രീറ്റില്‍ പ്രവർത്തനം ആരംഭിച്ചു

നവീകരിച്ച പ്രൊഡക്ഷൻ യൂണിറ്റിന്റെ ഉത്‌ഘാടന കർമ്മം ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് & കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദ കുമാര്‍ നിർവ്വഹിച്ചു. സായിദ് തീയ്യറ്റർ ഫോർ ടാലെന്റ്റ് ആൻഡ് യൂത്ത് ഡയറക്ടർ ഫദിൽ സലേഹ് അൽ തമീമി, സ്റ്റുഡിയോ ലോഞ്ച് നിർവ്വഹിച്ചു.

hanif-kumaranellur-redx-office-inauguration-ePathram
ചുരുങ്ങിയ കാലം കൊണ്ടു തന്നെ വാർത്താ മേഖലയില്‍ സജീവ സാന്നിദ്ധ്യ മായി മാറിയ അബുദാബി 24 സെവൻ ന്യൂസ് ചാനലിന്റെ ഓഫീസും ഇനി മുതൽ പുതിയ കോംപ്ലക്സില്‍ ആയിരിക്കും. വാര്‍ത്തകള്‍ നല്‍കുവാന്‍ 055 628 99 09 എന്ന നമ്പറില്‍ ബന്ധപ്പെടാം.

സിനിമക്കു വേണ്ടിയുള്ള ഡബ്ബിംഗ് ബൂത്ത്, സോംഗ് റെക്കോർഡിംഗ് ബൂത്ത് എന്നിവയും 22 എഡിറ്റിംഗ് സ്യൂട്ടും, 5 ഗ്രാഫിക്സ് സ്യൂട്ടും ഒരുക്കിയിട്ടുണ്ട്. ലൈവ് സ്പോട്ട് എഡിറ്റിംഗ്, ഡ്രോൺ വിഷ്വൽസ് എന്നീ രംഗ ങ്ങളിൽ ശ്രദ്ധ നേടിയ പ്രൊഡക്ഷൻ ഹൗസ് ആണ് റെഡ് എക്സ് മീഡിയ.

1500 സ്‌ക്വയർ ഫീറ്റ് വിസ്തൃതി യിൽ വിശാല മായ ക്രോമോ ഫ്ലോർ, 750 സ്‌ക്വയർ ഫീറ്റ് വിസ്തൃതി യിൽ മിനി ക്രോമോ ഫ്ലോർ എന്നിവ പുതിയ സമുച്ചയ ത്തിൽ ഒരുക്കിയിട്ടുണ്ട്.

ആധുനിക സാങ്കേതിക മികവോടെ, നവീന പദ്ധതികളു മായി റെഡെക്സ് മീഡിയ ആൻഡ് ഇവന്റ് മാനേജ്‌ മെന്റ് യു. എ. ഇ. യിൽ സജീവമാകും എന്ന് മാനേജിംഗ് ഡയറക്ടർ ഹനീഫ് കുമാരനെല്ലൂർ അറിയിച്ചു.

abudhabi-24-seven-news-redx-ePathram

അബുദാബി അല്‍ സലാം സ്ട്രീറ്റിൽ ശ്രീലങ്കൻ എംബസി യുടെ അടുത്താണ് ആധുനിക സൗകര്യ ങ്ങളോടെ റെഡ്‌ എക്സ് മീഡിയ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി, ഐ. എസ്. സി. ജനറൽ സെക്രട്ടറി ജോജോ ജെ. അമ്പൂക്കൻ, സമാജം ആക്ടിംഗ് പ്രസിഡണ്ട് സലിം ചിറക്കൽ, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് ബിസിനസ്സ് റിലേഷൻസ് ഹെഡ് അജിത് ജോൺസൺ, അഹല്യ ഗ്രൂപ്പ് എം. ഡി. ഓഫീസ് മാനേജർ സൂരജ് പ്രഭാകർ, മുഷ്‌രിഫ് മാൾ മാനേജർ അരവിന്ദ് രവി, ലൈത് ഇലക്ട്രോ മെക്കാനിക്കൽ സി. ഇ. ഒ. ഫ്രാൻസിസ് ആന്റണി, ഇന്ത്യന്‍ മീഡിയ പ്രസിഡണ്ട് റാഷിദ് പൂമാടം, ലുലു ഗ്രൂപ്പ് പ്രതി നിധി ബിജു കൊട്ടാരത്തിൽ, സാമൂഹിക പ്രവർത്തകൻ എം. എം. നാസർ കാഞ്ഞങ്ങാട് തുടങ്ങി സംഘടനാ രംഗ ത്തേയും വ്യവസായ വാണിജ്യ രംഗ ത്തെയും പ്രമുഖർ ഉല്‍ഘാടന ചടങ്ങിൽ സംബന്ധിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • നിയമ സഹായ വെബ്ബിനാർ : സമദാനി ഉദ്ഘാടനം ചെയ്യും
  • വെല്‍ക്കം ബാക്ക് അരങ്ങേറി : ദുബായിലെ വേദികള്‍ വീണ്ടും സജീവമാവുന്നു
  • ദുബായ് – അബുദാബി ബസ്സ് സര്‍വ്വീസ് വീണ്ടും ആരംഭിച്ചു
  • രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് യാത്രാ അനുമതി
  • നവ്യാനുഭവമായി ‘നീർമാതള ത്തോപ്പ്’
  • പയസ്വിനിയുടെ ‘ഓർമ്മയോണം’ ശ്രദ്ധേയമായി
  • മമ്മൂട്ടി ഫാന്‍സ് രക്തം ദാനം ചെയ്തു
  • കൊവിഡ് വാക്സിൻ സ്വീകരിച്ച എല്ലാ രാജ്യക്കാർക്കും ടൂറിസ്റ്റു വിസ
  • വ്യാജ ഇ- മെയിലുകള്‍ : ഐ. സി. എ. യുടെ കരുതല്‍ മുന്നറിയിപ്പ്
  • സംഗീത ആൽബം ‘മിഴികളിൽ’ പ്രകാശനം ചെയ്തു
  • ആരോഗ്യ പ്രവർത്തകർക്ക് മോഹൻ ലാലിന്റെ ആദരം
  • മെഹ്ഫിൽ അവാർഡ് നിശ വെള്ളിയാഴ്ച
  • നീതി പീഠത്തെ തെറ്റിദ്ധരിപ്പിച്ചാല്‍ തടവു ശിക്ഷ : പബ്ലിക് പ്രോസിക്യൂഷൻ
  • ശിഹാബ് തങ്ങൾ : ലോക ജനതക്ക് കേരള ത്തിന്‍റെ​ സംഭാവന
  • കെ. എസ്. സി. വേനല്‍ തുമ്പികള്‍ സമാപിച്ചു
  • പയസ്വിനി കളിപ്പന്തലിനു തുടക്കമായി
  • മാർത്തോമ ഇടവക സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍
  • മലപ്പുറം ജില്ലാ കെ. എം. സി. സി. ‘സൻസദ് -21’ ലോഗോ പ്രകാശനം
  • വൈറല്‍ വീഡിയോ : ചിത്രീകരണ വിശേഷങ്ങളുമായി എമിറേറ്റ്‌സ്
  • ശ്രദ്ധയില്ലാതെ ഡ്രൈവിംഗ് : ആറു മാസത്തിനിടെ 27076 പേര്‍ക്ക് പിഴ ചുമത്തി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine