അബുദാബി : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്രയാവുന്ന പ്രശസ്ത കവിയും ഗാന രചയി താവു മായ ഫത്താഹ് മുള്ളൂര്‍ക്കരക്ക് അബു ദാബി യിലെ സംഗീത കൂട്ടായ്മ കള്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. ഹബീബ് മാട്ടൂല്‍ (ഹീല്‍ മേറ്റ്സ്), സുബൈര്‍ തളിപ്പറമ്പ് (റിഥം ബാന്‍ഡ്), പി. എം. എ. റഹിമാന്‍, സമീര്‍ കല്ലറ, ഹനീഫ് കുമരനെല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു.
ഫത്താഹ് മുള്ളൂര്‍ക്കര രചന നിര്‍വ്വഹിച്ച് അബുദാബി യില്‍ ചിത്രീകരിച്ച സംഗീത ദൃശ്യ ആവിഷ്കാര ങ്ങളായ പെരുന്നാപ്പാട്ട്, ബാല്യകാല പെരുന്നാള്‍, നൂറേ ആലം, പെരുന്നാള്‍ ചേല് സംഗീത ആല്‍ബ ങ്ങളുടെ സംവിധായ കനും ഇ – പത്രം കറസ്പോണ്ടന്റു മായ പി. എം. എ. റഹിമാന്‍, സംഗീത കൂട്ടായ്മ യുടെ മെമന്റോ സമ്മാനിച്ചു.
ഹീല്‍ മേറ്റ്സ് സാഹിത്യ വിഭാഗ ത്തിന്റെ മെമന്റൊ ഹബീബ് മാട്ടൂല്‍ കൈമാറി. ഗാന രചയിതാവും റിഥം ചെയര്‍മാനുമായ സുബൈര്‍ തളിപ്പറമ്പ്, സമീര്‍ കല്ലറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
- pma