അബുദാബി : പുതിയ തലമുറയെ പ്രകൃതി യുമായി കൂടുതൽ അടുപ്പി ക്കുന്നതിനു വേണ്ടി അബുദാബി മലയാളി സമാജം നടത്തുന്ന ശ്രമം ശ്രദ്ധേയ മാകുന്നു. സമ്മർ അങ്കണ ത്തില്‍ കുട്ടികളുടെ സ്വന്തം പേരിൽ ത്തന്നെ അവരെ കൊണ്ട് വൃക്ഷ തൈകൾ നടീച്ച് വളർത്തുന്ന വ്യത്യസ്ത രീതിയാണ് ഇങ്ങിനെ ശ്രദ്ധേയമായത്.
കഴിഞ്ഞ വര്‍ഷം ക്യാമ്പില്‍ പങ്കെടുത്ത ഓരോ കുട്ടി യുടെയും പേരില്‍ നട്ട മരത്തൈകള്‍ ഒരു വര്‍ഷ ത്തിലധികം നട്ടു നനച്ചതോടെ കുട്ടികളേ ക്കാള്‍ ഉയരം വെച്ചു.
മര ങ്ങള്‍ക്ക് വെള്ളവും വളവും പകര്‍ന്ന് നല്‍കി ഈ കുട്ടികള്‍ വളര്‍ത്തുക യാണ്. നാടിനെയും സംസ്കാരത്തെയും അറിയാനും കുട്ടികള്‍ക്ക് ക്യാമ്പിലൂടെ അവസരം ഒരുക്കിയിട്ടുണ്ട്.
നാടന്‍ പാട്ടുകള്‍, കവിതകള്‍, കഥ പറച്ചില്‍, നാടകം, ചിത്രരചന, ശില്‍പ നിര്‍മാണം തുടങ്ങിയവയില്‍ എല്ലാം പരിശീലനം നല്‍കുന്നുണ്ട്.
വേനലവധി ക്കാലത്ത് നാട്ടിലേക്ക് പോകാതെ ഫ്ലാറ്റു കളിലെ നാല് ചുമരു കള്‍ക്കുള്ളില്‍ കഴിയുന്ന കുഞ്ഞുങ്ങളുടെ വിവിധ കഴിവു കളെ വളര്‍ത്തി എടുക്കാനും കൂടിയാണ് സമ്മര്‍ ക്യാമ്പുകള്‍ സംഘടിപ്പി ക്കുന്നത്.
ഈ വര്‍ഷവും ക്യാമ്പിനു നേതൃത്വം കൊടുക്കുന്നത് നാട്ടില്‍ നിന്നും എത്തിയ ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ ഇബ്രാഹിം ബാദുഷയും അനിമേറ്റര്‍ ജിനേഷ് കുമാറുമാണ്.
നാടന്‍ കളികളും നാടന്‍ പാട്ടുകളും കഥയും കവിതയുമായി നൂറോളം കുട്ടികള്‍ സെപ്തംബര്‍ 6 വരെ മുസ്സഫ യിലെ സമാജം അങ്കണം സജീവമാക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, പരിസ്ഥിതി, മലയാളി സമാജം, വിദ്യാഭ്യാസം