അബുദാബി : വിയറ്റ്നാമിന്റെ പ്രകൃതി ഭംഗി യിലൂടെ മനുഷ്യ മനസ്സിന്റെ കാണാ കാഴ്ച കളിലേക്ക് കടന്നു ചെല്ലുന്ന ‘ദി അദർ സൈഡ്’ എന്ന മലയാള ഹ്രസ്വ ചിത്ര ത്തിന്റെ പ്രഥമ പ്രദർശനം അബുദാബി സ്റ്റെപ്സ് & സ്ട്രിംഗ്സ് ഹാളിൽ നടന്നു. ചിത്രം കഥ എഴുതി സംവിധാനം ചെയ്തത് നാസിം മുഹമ്മദ്.
വിയറ്റ്‌നാമീസ് താര ങ്ങളായ ഫാംവു ഹു ഗോക്, ട്രാൻ ആൻ നാം ഫോംഗ് മലയാളി കളായ പ്രീത ജേക്കബ്, അപർണ വിനോദ്, അനുഗ്രഹ ശ്രീഹരി, അഞ്ജന വൈശാഖ്, നാസിം മുഹമ്മദ് എന്നിവര്‍ പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ ആദ്യ പ്രദര്‍ശന ത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ നിർമ്മാതാവ് ഡൾഫിൻ ജോർജ്, കെ. കെ. മൊയ്തീൻ കോയ, ഇടവാ സൈഫ്, ജോണി തോമസ്, പി. എം. അബ്ദുൽ റഹിമാൻ, ടി. പി. അനൂപ് തുടങ്ങി കലാ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പേരും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും സംബന്ധിച്ചു.
ഇരുപത്തി രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ‘ദി അദർ സൈഡ്’ പ്രദര്‍ശിപ്പി ക്കുക യും ചിത്രത്തെ കുറിച്ചു പ്രേക്ഷകരും സംവിധായ കനുമായി സംവാദവും നടന്നു.
മനുഷ്യ ജീവിത ത്തിന്റെ മറുവശങ്ങള്‍ പ്രമേയമാകുന്ന ചിത്രത്തിനു വിയറ്റ്നാമിന്‍റെ മായിക സൗന്ദര്യം മാറ്റ് കൂട്ടുന്നു. ഒരു ഫോട്ടോ ഗ്രാഫ റുടെ ജീവിത ത്തിലൂടെ മുന്നേറുന്ന ചിത്ര ത്തില്‍ പ്രകൃതിയും ഒരു പ്രധാന കഥാപാത്ര മാണ്.
വിയറ്റ്‌നാം സ്വദേശി യായ കാംകോംഗ്, വെങ്കിടേഷ്, ജിതേഷ് ദാമോദര്‍ എന്നിവര്‍ ഛായാഗ്രഹണവും സഞ്ജയ് ജയപ്രകാശ് എഡിറ്റിംഗും നിര്‍വ്വഹിച്ചു. സംഗീതം വൈത്തീശ്വരന്‍. സൗണ്ട് ഡിസൈനിംഗ് ഷെഫിന്‍, ഗ്രാഫിക്‌സ് റിജു രാധാകൃഷ്ണന്‍.
വിയറ്റ്നാമിലെ പ്രസിദ്ധമായ ഫ്ലോട്ടിംഗ് മാര്‍ക്കറ്റില്‍ വെച്ചാണ് ഇതിലെ പ്രധാന ദൃശ്യങ്ങള്‍ ചിത്രീ കരിച്ചത്. കൂടാതെ കേരളത്തിലും അബുദാബി യിലും ചിത്രീകരണം ഉണ്ടായിരുന്നു.
ഇംഗ്ലീഷിലും മലയാള ത്തിലുമായിട്ടാണ് ചിത്രം റിലീസ് ചെയുന്നത്. യു എ ഇ എക്സ്ചേഞ്ച് പ്രധാന പ്രായോജ കരായിട്ടുള്ള ദി അദർ സൈഡി ന്റെ സംപ്രേക്ഷണം പ്രമുഖ ചാനലിലും തുടര്‍ന്ന് യൂട്യൂബ് – ഫെയ്സ് ബുക്ക് അടക്കമുള സോഷ്യല്‍ മീഡിയ കളിലൂടെയും ഉണ്ടാവും എന്ന് സംവിധാ യകന്‍ നാസിം മുഹമ്മദ് അറിയിച്ചു.
- pma