അബുദാബി: മലയാളി സമാജം സംഘടിപ്പിക്കുന്ന വേനലവധി ക്യാമ്പിനു തുടക്ക മായി. അബുദാബിയുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നായി 175 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന ‘കളിയരങ്ങ്’ എന്ന വേനലവധി ക്യാമ്പിന്‍റെ ഉത്ഘാടനം ക്യാമ്പ് ഡയരക്ടര്‍ ചിക്കൂസ് ശിവന്‍ നിര്‍വ്വഹിച്ചു.
രണ്ടാഴ്ചക്കാലം മുസ്സഫ യിലെ സമാജം അങ്കണത്തില്‍ നടക്കുന്ന ക്യാമ്പില്‍ നാടന്‍ കലകളും സംഗീതവും നാടിന്റെ സംസ്കാരവും ഗള്‍ഫിലെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കു ന്നതി നോടൊപ്പം ജന്മ നാടിനെ കൂടുതല്‍ അടുത്തറിയാനും മാതൃ രാജ്യത്തോടുള്ള സ്നേഹ വും കൂറും ഊട്ടിയുറപ്പിക്കാനും ഈ സമ്മര്‍ ക്യാമ്പിലൂടെ ശ്രമിക്കും എന്ന് ക്യാമ്പ് ഡയരക്ടര്‍ അറി യിച്ചു.
ക്യാമ്പില്‍ നിന്നും കുട്ടികളെ പരിശീലിപ്പിക്കുന്ന ചിത്രകല, അഭിനയം, സംഗീതം, കര കൌശല വസ്തു നിര്‍മ്മാണം തുടങ്ങിയവ കളിയര ങ്ങിന്‍റെ സമാപന ദിവസം പ്രദര്‍ശി പ്പിക്കും.
സമാജം പ്രസിഡന്റ് ബി. യേശുശീലന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍, വൈസ് പ്രസിഡന്റ് പി. ടി. റഫീഖ്, ട്രഷറര്‍ ഫസലുദ്ധീന്‍, ക്യാമ്പ് കോഡിനേറ്റര്‍ അന്‍സാര്‍, കൃഷ്ണകാന്ത്, ലിജി ജോബിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സമാജം കലാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാ പരിപാടികളും അരങ്ങേറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, പ്രവാസി, മലയാളി സമാജം