ദുബായ് : സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍, സേവന പ്രതിബദ്ധത ക്ക് നാട്ടിലെ പൊതു പ്രവര്‍ത്ത കര്‍ക്ക് നല്‍കുന്ന അവാര്‍ഡിന് നാട്ടിക എം. എല്‍. എ. യും, കെ. പി. സി. സി സെക്രട്ടറി യുമായ ടി. എന്‍. പ്രതാപന്‍ അര്‍ഹനായി.
കേരള ത്തിലെ സ്വാതന്ത്ര്യ സമര രാഷ്ട്രിയ സാംസ്‌കാരിക രംഗത്തെ പ്രമുഖനും, മുസ്‌ലിം നവോത്ഥാന നായകനും, കേരള നിയമസഭ സ്പീക്കറും ആയിരുന്ന കെ. എം. സീതി സാഹിബിന്‍റെ സ്മരണ ക്കായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തി യിരിക്കുന്നത്.
നിത്യ ദുരിത ത്തിലായ വിധവ കളായ അമ്മമാര്‍ക്ക് ‘അമ്മക്കൊരു കവിള്‍ കഞ്ഞി’ എന്ന പദ്ധതി യിലൂടെ 300 രൂപ വാല്‍സല്യ നിധി യായി നല്‍കുന്ന ഒരുമ സ്‌നേഹ കൂട്ടായ്മ, മാറാട് കലാപത്തിന്‍റെ പശ്ചാത്തല ത്തില്‍ സംസ്ഥാനത്തെ കടലോര പ്രദേശ ങ്ങളില്‍ സൗഹൃദം നിലനിര്‍ത്തുക എന്ന ലക്ഷ്യ ത്തോടെ ഒരുമ നാട്ടിക ബീച്ച് ഫെസ്‌റ്റിവല്‍, നാട്ടിക ബീച്ചിന്‍റെ വികസന ത്തിന് ടൂറിസം പദ്ധതി യോടെ ‘സ്‌നേഹ തീരം’, തുടങ്ങി യവയുടെ തുടക്ക കാരനും ചാലക ശക്തിയുമാണ് ടി. എന്‍. പ്രതാപന്‍.
നാടിന്‍റെ വികസന ത്തിന് ചേറ്റുവ ഫിഷറീസ് ഹാര്‍ബര്‍, കേരളത്തിലെ ആദ്യത്തെ ഗ്രാമീണ ഇന്‍ഡോര്‍ സ്‌റ്റേഡിയം, മിനി സിവില്‍ സ്‌റ്റേഷന്‍, തുടങ്ങിയവ യെല്ലാം യാഥാര്‍ത്ഥ്യ മാക്കുന്നതിന്‍റെ പിന്നില്‍ ശക്ത മായ പ്രവര്‍ത്ത നമാണ് തളിക്കുളം തോട്ടുങ്ങള്‍ നാരായണന്‍റെ മകനായ പ്രതാപന്‍ എന്ന ടി. എന്‍. പ്രതാപന്‍ നടത്തി വരുന്നത്. രമയാണ് ഭാര്യ. മക്കള്‍ : ആഷിക്, ആന്‍സി.
ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് ഇ. സതീഷ്, ഷീല പോള്‍, വി. പി അഹമദ് കുട്ടി മദനി, എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് നേടിയത് പ്രമുഖ സാക്ഷരത പ്രവര്‍ത്തക കെ. വി. റാബിയ ആണ് .
ഏപ്രില്‍ 17 നു നാട്ടില്‍ നടക്കുന്ന സമ്മേളന ത്തില്‍ അവാര്‍ഡ് ദാനം നടത്തും. ഈ വര്‍ഷത്തെ പ്രവാസി അവാര്‍ഡ് നേടിയത് റസാക്ക് ഒരുമനയൂരാണ്.