കുവൈത്ത് : നാടക കലാ സാംസ്കാരിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രശസ്ത നാടക കൃത്തും നടനും സംവിധായ കനും കവിയും പ്രഭാഷക നുമായ കരിവെള്ളൂര്‍ മുരളി, 2010 – ലെ ‘കല കുവൈത്ത്- സാംബശിവന്‍’ പുരസ്കാര ത്തിന് അര്‍ഹനായി.
കുവൈത്തിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ‘കല കുവൈത്ത്’ കഥാപ്രസംഗ രംഗത്തെ അതികായന്‍ അന്തരിച്ച വി. സാംബശിവന്‍റെ പേരില്‍ കലാ സാഹിത്യ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പി ച്ചിട്ടുള്ള വര്‍ക്ക് നല്‍കുന്ന താണ് ഈ പുരസ്കാരം.
കേരള ത്തിന്‍റെ കലാ – സാംസ്കാരിക, നാടക, സാഹിത്യ പഥങ്ങളില്‍ മൂന്ന് പതിറ്റാണ്ട് കാലത്തെ സമഗ്രവും സജീവ വുമായ സാന്നിദ്ധ്യമാണ് കരിവെള്ളുര്‍ മുരളിയെ ഈ പുരസ്കാര ത്തിന് അര്‍ഹനാക്കിയത് എന്ന് കല കുവൈത്ത് ഭാരവാഹികള്‍ അറിയിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന താണ് പുരസ്കാരം.
കലാ ജാഥാ – തെരുവു നാടക പ്രസ്ഥാന ത്തിന്‍റെയും തുറസ്സായ നാടക വേദിയുടെയും പ്രയോക്താക്കളില്‍ പ്രമുഖ സ്ഥാനമാണ് കരിവെള്ളൂര്‍ മുരളിക്ക്.
25 വര്‍ഷം ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തി യിരുന്ന ശാത്ര കലാ ജാഥ കളിലെ നാടക ങ്ങള്‍ സംഗീത ശില്‍പങ്ങള്‍ എന്നിവ യുടെയും, കേരള, കോഴിക്കോട്, എം. ജി. യൂണിവേഴ്സിറ്റി യൂനിയനു കളുടെ സാംസ്കാരിക ജാഥകള്‍, ഭാരതീയ ജ്ഞാന്‍ – വിജ്ഞാന്‍ജാഥ തുടങ്ങിയ സാംസ്കാരിക വിനിമയ പരിപാടി കളുടെയും രചയി താവും സംവിധായ കനും ആയിരുന്നു.
അമ്പതില്‍ അധികം നാടക ങ്ങള്‍ എഴുതി അവതരി പ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ സംഘചേതന യുടെ സ്ഥാപക സെക്രട്ടറി, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി യുടെയും കേരള പ്രസ്സ് അക്കാദമി യുടെയും എക്സിക്യൂട്ടീവ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തി ച്ചിട്ടുണ്ട്.
അപരാജിതരുടെ രാത്രി, അഗ്രയാനം, സംഘഗാനം, ജേക്കബ് അലക്സാണ്ടര്‍ എന്തിന് ആത്മഹത്യ ചെയ്തു?, ചെഗുവേര, കുരുതിപ്പാടം തുടങ്ങി യ നാടക ങ്ങള്‍, ആയിരത്തോളം വേദികള്‍ പിന്നിട്ട ‘അബൂ ബക്കറിന്‍റെ ഉമ്മ പറയുന്നു’ എന്ന ഏകപാത്ര നാടക ത്തിന്‍റെ രചനയും സംവിധാനവും, നൂറിലധികം നാടക ഗാനങ്ങള്‍, എന്‍റെ ചോന്നമണ്ണിന്‍റെ പാട്ട്, കരിവെള്ളൂര്‍ മുരളി യുടെ കവിതകള്‍, മരവും കുട്ടിയും, ഒരു ധീര സ്വപ്നം (കവിതകള്‍), സുമീക്കോ (നോവല്‍), സഹനങ്ങളുടെ പാതയില്‍ ഗോപുരം പോലെ (ജീവചരിത്രം) എന്നിവയാണ് പ്രധാന കൃതികള്‍.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കെ. എസ്. കെ. തളിക്കുളം ആവാര്‍ഡ്, നടക രചന ക്കുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ്, 1987- ല്‍ നാടക ഗാന രചന ക്കുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ്, സമഗ്ര സംഭാവന ക്കുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് എന്നീ പുരസ്കാരങ്ങള്‍ കരിവെള്ളൂര്‍ മുരളിക്ക് ലഭിച്ചിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുവൈറ്റ്, ബഹുമതി, സംഘടന, സാംസ്കാരികം