വ്യാജ മൊബൈലിനെതിരെ കര്‍ശന നടപടി

November 21st, 2011

china-mobile-phones-epathram

അബുദാബി: വ്യാജ മൊബൈല്‍ ഫോണുകള്‍ക്കെതിരെ യു. എ. ഇ. ദേശീയ തലത്തില്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നു. വ്യാജ മൊബൈല്‍ വില്‍ക്കുന്നവര്‍ക്ക് പിഴ ചുമത്തുക, കടകളുടെ ലൈസന്‍സ് റദ്ദാക്കുക ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളുണ്ടാകും. ഇത്തരം ഫോണുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആദ്യം നോട്ടീസ് നല്‍കുകയും പിഴ ചുമത്തും. എന്നിട്ടും നിയമ ലംഘനം തുടര്‍ന്നാല്‍ കടയുടെ ലൈസന്‍സ് റദ്ദാക്കുകയും കനത്ത പിഴ ചുമത്തുകയും ചെയ്യും. ആവശ്യമെങ്കില്‍ മറ്റു നിയമ നടപടികളും സ്വീകരിക്കും.

വ്യാജ മൊബൈല്‍ രാജ്യത്തേക്ക് കൊണ്ടു വരിക, വില്‍പന നടത്തുക, ഉപയോഗിക്കുക, ഇതിനെ പ്രോത്സാഹിപ്പിക്കുക, വില്‍പനക്കോ ഉപയോഗത്തിനോ സഹായം നല്‍കുക തുടങ്ങിയ കാര്യങ്ങളെല്ലാം നിയമ വിരുദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. വ്യാജ മൊബൈല്‍ ഫോണുകളുടെ ഉപയോഗം തടയാന്‍ ജനുവരി 31 മുതല്‍ വ്യാജ നമ്പറുകളുടെ മുഴുവന്‍ സേവനങ്ങളും റദ്ദാക്കാനും തീരുമാനമായതായി ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ) വ്യക്തമാക്കി. ഇതിനകം അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് വ്യാജ ഫോണുകള്‍ ഏതൊക്കെയാണെന്ന് കണ്ടുപിടിച്ചു കഴിഞ്ഞതായി ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ) വ്യക്തമാക്കി.

അതോറിറ്റിയുടെ നേതൃത്വത്തിലാണ് വ്യാജ ഫോണ്‍ വില്‍പനയും ഉപയോഗവും തടയാന്‍ നടപടി സ്വീകരിക്കുന്നത്. മൊബൈല്‍ സേവനദാതാക്കളായ ഇത്തിസാലാത്തും ഡുവും ഇക്കാര്യത്തില്‍ ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ നടപടികളുമായി സഹകരിക്കും. വ്യാജ ഫോണ്‍ ഉപയോഗിക്കുന്ന അതാത് വരിക്കാര്‍ക്ക് ഇത്തിസാലാത്തും ഡുവും എസ്. എം. എസ്. അയക്കും. ഫോണ്‍ ഒറിജിനലല്ലെങ്കില്‍ ഉടന്‍ മാറ്റണമെന്നും അല്ലാത്ത പക്ഷം സര്‍വീസ് തടയുമെന്നുമുള്ള സന്ദേശം ലഭിക്കും. ഇതിനുള്ള സമയ പരിധിക്ക് ശേഷവും ഒറിജിനല്‍ ഫോണ്‍ ഉപയോഗിക്കുന്നു എങ്കില്‍ സര്‍വീസ് പൂര്‍ണമായി നിര്‍ത്തലാക്കും. വ്യാജ ഫോണ്‍ ഉപയോഗത്തിലൂടെയുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്ന് ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് നാസര്‍ അല്‍ ഗാനിം പറഞ്ഞു.

ഫോണ്‍ വ്യാജമാണോയെന്ന് വരിക്കാര്‍ക്ക് തിരിച്ചറിയാന്‍ ഇത്തിസാലാത്ത് പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. ഫോണിന്‍റെ ഇന്‍റര്‍നാഷനല്‍ മൊബൈല്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി (ഐ.എം.ഇ.ഐ.) നമ്പര്‍ ടൈപ് ചെയ്ത് 8877 എന്ന നമ്പറിലേക്ക് എസ്. എം. എസ്. അയക്കുകയാണ് വേണ്ടത്. *#06# എന്ന് ടൈപ് ചെയ്താല്‍ 15 അക്കങ്ങളുള്ള ഐ. എം. ഇ. ഐ. നമ്പര്‍ സ്ക്രീനില്‍ കാണാം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബോയിംഗിന് ഇത് ചരിത്ര മുഹൂര്‍ത്തം

November 14th, 2011

emirates-boeing-777-epathram

ദുബായ്‌ : ദുബായ്‌ എയര്‍ ഷോ യുടെ ആദ്യ ദിവസമായ ഇന്നലെ അന്‍പത് ബോയിംഗ് 777 വിമാനങ്ങള്‍ വാങ്ങുവാനുള്ള കരാര്‍ ദുബായ്‌ സര്‍ക്കാര്‍ വിമാന കമ്പനിയായ എമിറേറ്റ്സ് ബോയിംഗ് കമ്പനിയുമായി ഒപ്പ് വെച്ചു. ബോയിംഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണ് ഇത് എന്ന് വാര്‍ത്ത പ്രഖ്യാപിച്ചു കൊണ്ട് എമിറേറ്റ്സ് ചെയര്‍മാന്‍ ഷെയ്ഖ്‌ അഹമ്മദ്‌ ബിന്‍ സയീദ്‌ അല്‍ മക്തൂം വെളിപ്പെടുത്തി. യു.എ.ഇ. വൈസ്‌ പ്രസിഡണ്ടും, പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂമിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഈ പ്രഖ്യാപനം.

emirates-ordering-boeing-flight-epathram

18 ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ കരാര്‍ ആണിത്. 2015 മുതല്‍ വിമാനങ്ങള്‍ ലഭ്യമാക്കും എന്ന് ബോയിംഗ് അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി സാമ്പത്തിക അച്ചടക്കം പാലിക്കണം : കെ. വി. ഷംസുദ്ധീന്‍

November 1st, 2011

kv-shamsudheen-at-doha-ePathram
ദോഹ : ഒരു നല്ല നാളെ സ്വപ്നം കാണുന്ന പ്രവാസി തന്‍റെ സാമ്പത്തികവും തൊഴില്‍ പരവുമായ അവസ്ഥ നാട്ടിലുള്ള അടുത്ത ബന്ധുക്കള്‍ക്ക് വ്യക്തമാക്കി കൊടുക്കണം എന്ന്‍ പ്രമുഖ സാമ്പത്തിക ഉപദേഷ്ടാവും പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാനു മായ കെ. വി. ഷംസുദ്ധീന്‍ അഭിപ്രായ പ്പെട്ടു.

ഗള്‍ഫില്‍ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും ജീവിക്കുന്ന പ്രവാസി യുടെ വ്യക്തമായ ചിത്രമല്ല പലപ്പോഴും നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്. ഇതു കൊണ്ട് തന്നെ പ്രവാസി കഷ്ടപ്പെട്ട് നാട്ടിലേക്ക് അയക്കുന്ന പണം അടുത്ത ബന്ധുക്കള്‍ ദുര്‍വ്യയം ചെയ്യുന്നതിന് ഇടയാക്കുന്നു.

kv-shamsudheen-doha-audiance-ePathram

അത്യാവശ്യ ങ്ങളും ആവശ്യങ്ങളും അനാവശ്യ ങ്ങളും നിറവേറ്റിയ ശേഷം മാത്രം സമ്പാദ്യത്തെ കുറിച്ച് ചിന്തിക്കുന്നത് കൊണ്ടാണ് പ്രവാസിക്ക് വെറും കയ്യോടെ നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വരുന്നത്. ഈ അവസ്ഥ മാറി ചെലവ് കുറയ്ക്കാനും സാമ്പത്തിക അച്ചടക്കം പാലിക്കാനും സമ്പാദ്യശീലം വളര്‍ത്താനും പ്രവാസി തയ്യാറാവണം എന്ന് അദ്ദേഹം പറഞ്ഞു.

നവംബര്‍ 17, 18 തീയതി കളില്‍ ദോഹ യില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളന ത്തിന്‍റെ മുന്നോടി യായി ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ അബൂ ഹമൂറിലെ ഷെംഫോര്‍ഡ് നോബിള്‍ ഇന്‍റര്‍ നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ‘പ്രവാസി അറിയാന്‍’ എന്ന ബോധ വത്കരണ പരിപാടി യില്‍ പങ്കെടുത്തു സംസാരിക്കുക യായിരുന്നു കെ. വി. ഷംസുദ്ധീന്‍.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുകവലി ഉപേക്ഷിച്ച് പ്രതിവര്‍ഷം 2520 ദിര്‍ഹം സമ്പാദിക്കുക: കെ. വി. ഷംസുദ്ധീന്‍

January 13th, 2011

k.v.shamsudheen-changatham-meet-epathram

അബുദാബി : പ്രവാസി കള്‍ പുകവലി ശീലം ഉപേക്ഷിക്കണം എന്നും അതുവഴി പ്രതിവര്‍ഷം നഷ്ടപ്പെടുത്തി ക്കൊണ്ടിരിക്കുന്ന 2520 ദിര്‍ഹം സമ്പാദിക്കാന്‍ കഴിയുമെന്നും മദ്യപാന ശീലം ഉപേക്ഷിക്കുക യാണെങ്കില്‍ ഇതിലും ഇരട്ടി സമ്പാദിക്കാന്‍ കഴിയുമെന്നും പ്രശസ്ത സാമ്പത്തിക കാര്യ വിദഗ്ധനും പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാനു മായ കെ. വി. ഷംസുദ്ധീന്‍ അഭിപ്രായപ്പെട്ടു.

അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ മിനി ഹാളില്‍ ‘പ്രവാസിയും നിക്ഷേപവും’ എന്ന വിഷയ ത്തെ ആസ്​പദമാക്കി ചങ്ങാത്തം ചങ്ങരംകുള ത്തിന്‍റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
 
ദുര്‍വ്യയം പ്രവാസി യുടെ സഹജമായ സ്വഭാവ മായി മാറിയിരിക്കുക യാണെന്നും ഇതു നാം അറിയാതെ തന്നെ നമ്മെ നശിപ്പിക്കുക യാണെന്നും അദ്ദേഹം നിരവധി ഉദാഹരണ ങ്ങള്‍ സഹിതം  സമര്‍ത്ഥിച്ചു.

മാസ വരുമാന ത്തില്‍ 20 ശതമാനം എങ്കിലും സമ്പാദ്യ ത്തിലേക്ക് നീക്കി വെക്കാനോ ലാഭകര മായ മേഖല കളിലേക്ക് നിക്ഷേപം നടത്താനോ നാം തയ്യാറാകണം. ‘പല തുള്ളി പെരു വെള്ളം’ എന്ന രീതി യില്‍ ഇതു പ്രവാസി  ക്ക് നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ അവഗണന കൂടാതെ മാന്യമായ ജീവിതം ഉറപ്പാക്കാന്‍ ആവും എന്നും അദ്ദേഹം വിശദീകരിച്ചു.
 
ചങ്ങാത്തം പ്രസിഡന്‍റ് നൗഷാദ് യൂസഫ്  അദ്ധ്യക്ഷത വഹിച്ചു.  മാധവന്‍ മൂക്കുതല, റഷീദ് മാസ്റ്റര്‍, രാമകൃഷ്ണന്‍, ജബ്ബാര്‍ ആലംകോട്, ഷെരീഫ് കാളച്ചാല്‍, അശോകന്‍ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.  ചങ്ങാത്തം ജനറല്‍ സെക്രട്ടറി ബഷീര്‍ ചങ്ങരംകുളം സ്വാഗതവും വൈസ് പ്രസിഡന്‍റ് ഫൈസല്‍ മൂച്ചിക്കല്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘പ്രവാസിയും നിക്ഷേപവും’ ചങ്ങാത്തം സാമ്പത്തിക ബോധവത്കരണ ക്ലാസ്‌

January 6th, 2011

changatham-logo-epathramഅബുദാബി : ചങ്ങരംകുളം നിവാസി കളുടെ പ്രവാസി കൂട്ടായ്മ ചങ്ങാത്തം ചങ്ങരംകുളം ഒരുക്കുന്ന പഠന ക്ലാസ്സില്‍   ‘പ്രവാസിയും നിക്ഷേപവും’ എന്ന വിഷയ ത്തെ ആസ്പദ മാക്കി കെ. വി. ഷംസുദ്ധീന്‍ സംസാരിക്കുന്നു.
 
അബുദാബി കേരളാ സോഷ്യല്‍  സെന്‍റര്‍ മിനി ഹാളില്‍  ജനുവരി 6 വ്യാഴാഴ്ച വൈകീട്ട് 7.30 ന് നടക്കുന്ന ഈ പഠന ക്ലാസ്സ് , പ്രവാസി യുടെ വരുമാനവും  സമ്പത്തും ശ്രദ്ധയോടെ യും സുരക്ഷിത മായും വിനിയോഗി ക്കുകയും നിക്ഷേപിക്കു കയും ചെയ്യേണ്ട തിന്‍റെ പ്രസക്തിയെ ക്കുറിച്ച് ഏവരെയും ബോധവല്‍കരിക്കാന്‍ കൂടിയാണ്. 
 
പ്രമുഖ ധനകാര്യ വിദഗ്ധനും പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാനും ബര്‍ജീല്‍ സെക്യൂരിറ്റീസ് ഡയറക്ടറു മായ കെ. വി. ഷംസുദ്ധീന്‍ തയ്യാറാക്കി അവതരിപ്പിക്കുന്ന “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടി യുടെ 221 – ആമത്  വേദി കൂടിയാണ് പഠന ക്ലാസ്സ്.  ഇതിലേക്ക് എല്ലാ പ്രവാസി സുഹൃത്തു ക്കളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« അനധികൃത ഡിഷ്‌ ടി.വി.ക്ക് 20,000 ദിര്‍ഹം പിഴ
അറൈവല്‍ വിസ : ഖത്തര്‍ നിയമത്തില്‍ ഭേദഗതി »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine