നെടുമ്പാശേരിയിൽ ബോംബ് ഭീഷണി

June 28th, 2014

nedumbassery-airport-epathram

കൊച്ചി: വിമാനത്താവളത്തിൽ ബോംബ്‌ വെച്ചിട്ടുണ്ട് എന്നും, ആക്രമിക്കുമെന്നുമുള്ള ഭീഷണിയെ തുടർന്ന് പരിശോധന കർശനമാക്കി. ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. സി. ഐ. എസ്. എഫ്. അധികൃതര്‍ വിമാനത്താവളത്തിലെ വാഹനങ്ങള്‍ പരിശോധിക്കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യാത്രക്കാര്‍ക്ക് എതിരെ കേസ്‌ : സ്റ്റേഷനില്‍ എം എല്‍ എ സത്യാഗ്രഹം നടത്തി

October 26th, 2012

k-v-abdul-khader-gvr-mla-epathram
തിരുവനന്തപുരം : എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന ത്തില്‍ വിമാന ജീവനക്കാരും യാത്രക്കാരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള സംഭവ വികാസ ങ്ങളുടെ പേരില്‍ ആറ് യാത്രക്കാരുടെ പേരില്‍ വലിയതുറ പോലീസ് വധഭീഷണി ഉള്‍പ്പെടെയുള്ള കൃത്യങ്ങള്‍ക്ക് കേസെടുത്തു.

യാത്രക്കാരെ ശല്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറിയും ഗുരുവായൂര്‍ എം. എല്‍. എ. യുമായ കെ. വി. അബ്ദുള്‍ഖാദര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തി.

എയര്‍ ഇന്ത്യ വിമാന ത്തിലെ പൈലറ്റായ രൂപാലി വാംഗ്മാനി വലിയതുറ പോലീസിന് നല്‍കിയ പരാതി യുടെ അടിസ്ഥാന ത്തിലാണ് പോലീസ് കേസെടുത്തത്.

വധ ഭീഷണി, തടഞ്ഞു വെയ്ക്കല്‍, അസഭ്യം പറയുക, കൈയേറ്റം ചെയ്യുക, ആക്രമിക്കാനായി സംഘം ചേരുക എന്നീ കേസു കളാണ് യാത്രക്കാരുടെ പേരില്‍ പോലീസ് ചുമത്തി യിരിക്കുന്നത്. സംഭവ ദിവസമായ വെള്ളിയാഴ്ച തന്നെ പോലീസ് കേസെടുത്തിരുന്നു.

air-india-passengers-with-mla-ePathram

ചൊവ്വാഴ്ചയും ബുധനാഴ്ച യുമായി അന്വേഷണ സംഘം ആറു യാത്ര ക്കാരെയും വലിയതുറ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഫോണിലൂടെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് യാത്രക്കാര്‍ എത്തി. ഇവരെ പ്രത്യേക മുറിയിലിരുത്തി അന്വേഷണ സംഘം മൊഴികള്‍ രേഖപ്പെടുത്തി. യാത്രക്കാരുടെ ഫോട്ടോയും എടുത്തു. ആവശ്യമായ സാഹചര്യത്തില്‍ ഇവരെ വിളിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.

മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും യാത്രക്കാരുടെ ആവശ്യം പരിഗണിക്കുമെന്നു പറഞ്ഞ സാഹചര്യത്തില്‍ ആറു യാത്രക്കാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പീഡിപ്പിക്കുന്നത് ശരിയല്ല എന്ന് കെ. വി. അബ്ദുള്‍ഖാദര്‍ എം. എല്‍. എ പറഞ്ഞു.

പ്രവാസി കളെ ക്രിമിനലുകളെ പ്പോലെ അപമാനിക്കരുത്. യാത്രക്കാര്‍ നടത്തിയത് സ്വാഭാവിക മായ പ്രതികരണമാണ്. മടങ്ങിപ്പോകേണ്ട യാത്രക്കാരുടെ ഫോട്ടോ എടുക്കേണ്ടതിന്റെ ആവശ്യം എന്താണെന്നും ജനാധിപത്യ വിരുദ്ധവും സമൂഹ ത്തോടുള്ള പ്രതികാര വുമാണ് ഇതെന്നും എം. എല്‍. എ. പറഞ്ഞു.

air-india-express-victims-dim-bright-kader-ePathram

പ്രവാസി കളോട് കാണിക്കുന്ന അപമാന കരമായ പ്രവര്‍ത്തിയാണ് ഇതെന്ന് കെ. വി. അബ്ദുല്‍ ഖാദറിനെ സന്ദര്‍ശിച്ച സി. പി. എം. ജില്ലാ സെക്രട്ടറി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള പ്രവാസി ജില്ലാ ഘടക ത്തിന്റെ നേതൃത്വ ത്തിലും സ്റ്റേഷനു മുന്നില്‍ പ്രതിഷേധ പ്രകടനം നടന്നു.

എറണാകുളം ഇടവനക്കാട് സ്വദേശി മനോജ് ശിവന്‍, തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി തോംസണ്‍, കൊടുങ്ങല്ലൂര്‍ സ്വദേശി അഷറഫ്, കുന്നംകുളം സ്വദേശി അബ്ദുള്‍ഖാദര്‍, കുറ്റിപ്പുറം സ്വദേശി റാഷിദ്, എറണാകുളം സ്വദേശി അഗസ്റ്റിന്‍ എന്നിവരുടെ പേരിലാണ് വലിയതുറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിമാനത്തില്‍ പ്രതിഷേധിച്ച യാത്രക്കാര്‍ തെളിവെടുപ്പിന് ഹാജരായി

October 21st, 2012

air-india-express-air-hostess-ePathram
കൊച്ചി : നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട അബുദാബി -കൊച്ചി എയര്‍ ഇന്ത്യാ വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയതിനെ ത്തുടര്‍ന്ന് വിമാന ത്തില്‍ പ്രതിഷേധിച്ച ആറ് യാത്രക്കാരില്‍ നാലു പേര്‍ തെളിവെടുപ്പിനായി നെടുമ്പാശ്ശേരി വിമാന ത്താവളത്തില്‍ ഹാജരായി.

air-india-express-victims-dim-bright-kader-ePathram

എയര്‍ ഇന്ത്യാ വിമാന ത്തിലെ യാത്ര ക്കാരായിരുന്ന അഷറഫ്, അബ്ദുള്‍ ഖാദര്‍, അഗസ്റ്റിന്‍, റാഷിദ്, മനോജ്, തോമസ് എന്നിവരാണ് പ്രതിഷേധ സമരത്തില്‍ മുന്നില്‍ ഉണ്ടായിരുന്നത്.വെള്ളിയാഴ്ച യാണ് കാലാവസ്ഥ മോശം എന്ന് പറഞ്ഞു നെടുമ്പാശേരി യില്‍ ഇറങ്ങേണ്ടി യിരുന്ന വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്.

തുടര്‍ന്ന് തിരുവനന്തപുരത്തു നിന്ന് വിമാനം കൊച്ചിയില്‍ എത്തിയപ്പോള്‍ ഈ ആറ് യാത്രക്കാരെയും തടഞ്ഞു വെക്കുകയും പൊലീസിന്റെയും വിമാനത്താവള ഉദ്യോഗസ്ഥരുടെയും നേതൃത്വ ത്തില്‍ ചോദ്യം ചെയ്യുകയും ഉണ്ടായി.

തെളിവ് നല്‍കാന്‍ നെടുമ്പാശ്ശേരി യില്‍ ഹാജരാകാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ശരത് ശ്രീനീവാസനാണ് യാത്രക്കാരോട് ആവശ്യപ്പെട്ടത്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിമാന റാഞ്ചൽ ആരോപിച്ച് യാത്രക്കാർക്ക് എതിരെ കേസെടുത്തു

October 19th, 2012

air-india-maharaja-epathram

തിരുവനന്തപുരം : അബുദാബി – കൊച്ചി വിമാനത്തിലെ 6 യാത്രക്കാർക്ക് എതിരെ തിരുവനന്തപുരം വലിയതുറ പോലീസ് കേസെടുത്തു. വിമാനത്തിന്റെ പൈലറ്റിന്റെ പരാതിയെ തുടർന്നാണ് കേസ്. യാത്രക്കാർ കോക്ക്പിറ്റിൽ അതിക്രമിച്ചു കയറി വിമാനം റാഞ്ചാൻ ശ്രമിച്ചു എന്ന് പൈലറ്റ് പോലീസിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് യാത്രക്കാർക്ക് എതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. കണ്ടാൽ അറിയാവുന്ന 6 പേർക്ക് എതിരെയാണ് കേസ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിമാനം കൊച്ചിയിലേക്ക് : യാത്രക്കാർക്ക് എതിരെ നടപടിയില്ല

October 19th, 2012

air-india-epathram

തിരുവനന്തപുരം : നാടകീയമായ സംഭവങ്ങൾക്ക് ഒടുവിൽ എയർ ഇന്ത്യാ വിമാനം കൊച്ചിയിലേക്ക് പറക്കും എന്ന് തീരുമാനമായി. നേരത്തെ പറഞ്ഞതിന് വിപരീതമായി യാത്രക്കാർക്ക് എതിരെ നിയമ നടപടി ഉണ്ടാവില്ല എന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാർ വിമാനം റാഞ്ചുകയാണ് എന്ന പൈലറ്റിന്റെ അടിയന്തര സന്ദേശം തെറ്റായിരുന്നു എന്നാണ് വിലയിരുത്തൽ. ഇത്തരം തെറ്റായ സന്ദേശം നൽകിയ പൈലറ്റിന് എതിരെ നടപടി ഉണ്ടാവും എന്നാണ് സൂചന. പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞതിനാൽ വിമാനം കൊച്ചിയിലേക്ക് കൊണ്ടുപോവാൻ വേറെ പൈലറ്റിനെ തയ്യാറാക്കിയിട്ടുണ്ട്.

വിമാനം റാഞ്ചൽ സന്ദേശം മറ്റ് വിമാനത്താവളങ്ങളിലേക്ക് കൂടി എത്തിയതിനാൽ ഇത് ഒരു വ്യാജ സന്ദേശമാണ് എന്ന് എല്ലാ വിമാനത്താവളങ്ങളേയും അറിയിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കഴിഞ്ഞ ശേഷമേ വിമാനത്തിന് പറക്കാനാവൂ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 4123»|

« Previous « യാത്രക്കാർക്കെതിരെ ഗൂഢാലോചന : റാഞ്ചൽ ശ്രമം ആരോപിച്ച് അറസ്റ്റിന് നീക്കം
Next Page » വിമാന റാഞ്ചൽ ആരോപിച്ച് യാത്രക്കാർക്ക് എതിരെ കേസെടുത്തു »



  • എം.കെ മുനീര്‍ മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവ്
  • മലപ്പുറത്ത് പി. കെ. കുഞ്ഞാലി ക്കുട്ടിക്ക് ജയം
  • കേരളബാങ്ക് : സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു
  • രാഹുല്‍ ഉടനെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനാകും : പി. സി. ചാക്കോ
  • കേരളം വരള്‍ച്ചാ ബാധിത സംസ്ഥാനം
  • ഫോണ്‍കെണി : ചാനല്‍ മേധാവിയടക്കം എട്ടുപേര്‍ കീഴടങ്ങി
  • ചോദ്യപ്പേപ്പര്‍ ചോര്‍ച്ച : വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കാത്തതെന്തെന്ന് രമേഷ് ചെന്നിത്തല
  • സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സോഷ്യല്‍ മീഡിയകളില്‍ നിയന്ത്രണം
  • ഇടതു പക്ഷ സ്ഥാനാര്‍ത്ഥി എം. ബി. ഫൈസൽ പത്രിക സമർപ്പിച്ചു
  • പി. കെ. കുഞ്ഞാലി ക്കുട്ടി മലപ്പുറത്ത് ലീഗ് സ്ഥാനാര്‍ത്ഥി
  • പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാം : ഹൈക്കോടതി
  • മിഷേലിന്റെ മരണം : ക്രൈംബ്രാഞ്ച് അന്വേഷിക്കും
  • ജലചൂഷണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോള വില്‍പ്പന നിര്‍ത്തുന്നു
  • വാളയാറില്‍ സഹോദരിമാരുടെ ദുരൂഹമരണം : പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചന
  • രൂക്ഷമായ വരൾച്ചയെ പ്രതിരോധിക്കാൻ കൃത്രിമ മഴക്ക് സാദ്ധ്യത തേടുന്നു
  • കൂത്താട്ടുകുളത്ത് വാഹനാപകടം : 3 പേര്‍ മരിച്ചു
  • മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം.വി ജയരാജന്‍
  • പ്രവാസി ക്ഷേമ പെന്‍ഷന്‍ 500 രൂപ യില്‍ നിന്ന് 2000 രൂപ യാക്കി ഉയര്‍ത്തി
  • നോർക്ക – റൂട്ട്സ് സി. ഇ. ഓ. ആയി ഡോ. കെ. എന്‍. രാഘവന്‍ ചുമതല യേറ്റു.
  • ചന്ദ്രാവത്തിനെ ജയിലില്‍ അടക്കണം : സി. പി. എം.



  • സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...
    വി.എസ്. അച്യുതാനന്ദന്‍ കാ...
    അയ്യപ്പന്‍ എന്ന കവി...
    കാക്കനാടന്‍ അന്തരിച്ചു...
    ലോക്കപ്പ് മര്‍ദ്ദനം : തച്...
    ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine