ഗോ ഫസ്റ്റ് എയർ ലൈൻ പ്രതിസന്ധി അതിരൂക്ഷം : മെയ് 12 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി

May 6th, 2023

go-first-airways-flights-cancelled-until-12-th-may-2023-ePathram
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ഗോ ഫസ്റ്റ് എയർ ലൈൻ മെയ് 12 വരെയുള്ള സർവ്വീസുകൾ നിർത്തി വെച്ചു. ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്ര ക്കാർക്ക് മുഴുവൻ തുകയും മടക്കി നൽകും എന്നും കമ്പനി അറിയിച്ചു. കൂടാതെ, വാഡിയ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയില്‍ ഉള്ള ഗോ ഫസ്റ്റ് എയർ ലൈൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് (എൻ‌. സി‌. എൽ‌. ടി.) മുമ്പാകെ പാപ്പരത്ത പരിഹാര നടപടി കൾക്കു വേണ്ടി അപേക്ഷ നൽകി. കൊവിഡ് മൂലം പ്രതിസന്ധിയിലായ എയർ ലൈനിന്‍റെ കടവും ബാദ്ധ്യതകളും പുനർ രൂപീകരിക്കുന്നതിനാണ് കമ്പനിയുടെ അപ്പീൽ.

ഗോ ഫസ്റ്റിന്‍റെ ടിക്കറ്റ് ബുക്കിംഗ് മെയ് 15 വരെ നിർത്തി വെച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി. ജി. സി. എ.) അറിയിച്ചു.

കുറഞ്ഞ നിരക്കിൽ സർവ്വീസ് നടത്തുന്ന ഗോ ഫസ്റ്റ് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു. അതു കൊണ്ടു തന്നെ ഗോഫസ്റ്റ് സർവ്വീസുകൾ റദ്ദാക്കാനുള്ള തീരുമാനം യാത്രക്കാർക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. എയര്‍ ലൈനിന്‍റെ ഈ നടപടിക്ക് എതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമായി.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

വിമാനത്താവളം അദാനി ഗ്രൂപ്പിന് തന്നെ : കേരളത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി

October 17th, 2022

thiruvananthapuram-international-airport-for-adani-group-ePathram
ന്യൂഡൽഹി : തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയതിന് എതിരായ കേരള ത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി. വിമാന ത്താവള കൈ മാറ്റവുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടി കളില്‍ പങ്കെടുത്ത ശേഷം പിന്നീട് കൈ മാറ്റത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി.

വിമാനത്താവള ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട നിയമ നടപടികളുമായി ആവശ്യമെങ്കില്‍ സര്‍ക്കാരിന് മുന്നോട്ടു പോകാം എന്നും സുപ്രീം കോടതി വ്യക്തമാക്കി. തിരുവനന്തപുരം വിമാന ത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കുവാന്‍ ഉള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തു കൊണ്ട് 2020 ഒക്ടോബറിൽ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു.

എയര്‍ പോര്‍ട്ട് നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ശരി വെച്ച കേരള ഹൈക്കോടതി വിധിക്ക് എതിരെ കേരള സർക്കാറും എയര്‍ പോര്‍ട്ട് ജീവനക്കാരുടെ സംഘടനകളും ചേര്‍ന്ന് സമർപ്പിച്ച ഹര്‍ജികൾ ചീഫ് ജസ്റ്റിസ് യു. യു. ലളിത്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് തള്ളിയത്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

എയർ ഇന്ത്യ18,000 കോടി രൂപക്ക് ടാറ്റ സ്വന്തമാക്കി

October 8th, 2021

air-india-for-sale-central-government-stopped-privatisation-ePathram
ന്യൂഡല്‍ഹി : ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനി ആയിരുന്ന എയര്‍ ഇന്ത്യ ഇനി ടാറ്റ കമ്പനിക്കു സ്വന്തം. പതിനെട്ടായിരം കോടി രൂപക്ക് ടാറ്റാ സണ്‍സ്, തങ്ങളുടെ ഉപ സ്ഥാപന മായ ടാലാസ് (talace) എന്ന കമ്പനിയുടെ പേരിലാണ് എയർ ഇന്ത്യ വാങ്ങിയിരിക്കുന്നത്.

എയര്‍ ഇന്ത്യ കൂടാതെ ബജറ്റ് എയര്‍ ലൈനായ എയര്‍ ഇന്ത്യ എക്സ് പ്രസ്സ്, ഗ്രൗണ്ട് ഹാന്‍ഡലിംഗ് വിഭാഗമായ എയര്‍ ഇന്ത്യ സാറ്റ്‌സ് എന്നിവയുടെ അമ്പത് ശതമാനം ഓഹരികളും ടാറ്റ സണ്‍സ് സ്വന്തമാക്കി.

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു. വിവിധ കമ്പനികള്‍ എയര്‍ ഇന്ത്യ സ്വന്തം ആക്കുവാന്‍ മുന്നോട്ടു വന്നിരുന്നു. അവസാനം ടാറ്റ സണ്‍സും സ്‌പൈസ് ജെറ്റും മാത്രമായി. അതു കൊണ്ടു തന്നെ ലേലത്തില്‍ ടാറ്റയുടെ പ്രധാന എതിരാളി സ്‌പൈസ് ജെറ്റ് മാത്രമായി.

15,100 കോടി രൂപ ആയിരുന്നു സ്പൈസ് ജെറ്റ് ക്വോട്ട് ചെയ്ത തുക എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എയര്‍ ഇന്ത്യാ കമ്പനിയുടെ തുടക്കം ടാറ്റ യില്‍ നിന്നു തന്നെ ആയിരുന്നു. 1932 ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർ ലൈൻസ് ആണ് 1946ൽ എയർഇന്ത്യ ആയത്.

പിന്നീട് 1953 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതു മേഖലാ സ്ഥാപനം ആക്കുകയായിരുന്നു. ഇപ്പോള്‍ 68 വര്‍ഷ ങ്ങള്‍ക്കു ശേഷം എയര്‍ ഇന്ത്യ വീണ്ടും ടാറ്റാ കമ്പനിയിലേക്ക്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ക്വാറന്റൈനിൽ ഇളവ് : അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

August 3rd, 2020

covid-19-expats-return-to-india-air-india-ePathram
ന്യൂഡല്‍ഹി : ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്ര ക്കാർക്കുള്ള പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. എയർ ഇന്ത്യയുടെ ട്വിറ്റര്‍ പേജി ലൂടെ യാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിർദ്ദേശ ങ്ങൾ അറിയിച്ചത്.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുന്‍പ് എല്ലാ യാത്രക്കാരും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം, ന്യൂഡല്‍ഹി എയര്‍ പോര്‍ട്ടിന്റെ വെബ് സൈറ്റില്‍ അപ്പ് ലോഡ് ചെയ്യണം. റിപ്പോർട്ടിൽ എന്തെങ്കിലും കൃത്രിമം കാണിച്ചാൽ ക്രിമിനൽ കേസ് എടുക്കും.

ഇന്ത്യയില്‍ എത്തിയാൽ നിർബന്ധമായും14 ദിവസം ക്വാറന്റൈനിൽ കഴിയണം. ഇതിൽ ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈ നും ഏഴ് ദിവസം സ്വന്തം വീടുകളിലും ക്വറന്റൈൻ പാലിക്കണം. ആഗസ്റ്റ് എട്ട് മുതൽ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരും.

രോഗികൾ, ഗർഭിണികൾ, കൊവിഡ് പരിശോധന യുടെ നെഗറ്റീവ് റിസള്‍ട്ട് സമർപ്പിക്കുന്നവർ തുടങ്ങിയ വര്‍ക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈ നിൽ ഇളവ് നൽകും. എന്നാൽ ഇളവ് അനുവദിക്കുന്ന തിൽ അന്തിമ തീരുമാനം അധികൃതര്‍ക്ക് ആയിരിക്കും.

New Delhi Air Port : Covid-19 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ആഭ്യന്തര വിമാന സർവ്വീസുകൾ മെയ് 25 മുതല്‍

May 21st, 2020

airlines-india-epathram
ന്യൂഡൽഹി : രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക് ഡൗൺ കാലാവധി മെയ് 31 വരെയാണ് എങ്കിലും മെയ് 25 തിങ്കളാഴ്ച മുതല്‍ ഘട്ടം ഘട്ടമായി ആഭ്യന്തര വിമാന സർവ്വീസുകൾ പുനരാരംഭിക്കും എന്ന് കേന്ദ്ര വ്യോമ യാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.

കൊവിഡ്-19 വൈറസ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളി ലേക്ക് ആയിരിക്കും ആദ്യഘട്ട ത്തിൽ സര്‍വ്വീസ് നടത്തുക. എന്നാല്‍ രാജ്യാന്തര സർവ്വീസുകളുടെ കാര്യത്തിൽ തീരുമാനം വന്നിട്ടില്ല.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തല ത്തില്‍ സാമൂഹിക അകലം പാലിക്കുന്ന തിന്റെ ഭാഗമായി വിമാന ങ്ങളില്‍ മധ്യഭാഗത്തെ സീറ്റുകള്‍ ഒഴിവാക്കി ഇടേണ്ടി വരും. എന്നാല്‍ ഈ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ല. സീറ്റ് ഒഴിച്ചിടുകയാണ് എങ്കിൽ വിമാന യാത്ര നിരക്കില്‍ 33% വര്‍ദ്ധനവ് വരുത്തേണ്ടിവരും എന്നും വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.

യാത്രക്കാര്‍ നിര്‍ബ്ബന്ധ മായും ഫോണില്‍ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ ലോഡ് ചെയ്തി രിക്കണം. ആരോഗ്യ സേതു വില്‍ ഗ്രീന്‍ മോഡ് അല്ലാത്തവര്‍ക്ക് വിമാന ത്താവള ത്തില്‍ പ്രവേശനം അനുവദിക്കില്ല. എന്നാല്‍ 14 വയസ്സിന് താഴെ ഉള്ള കുട്ടികള്‍ക്ക് ആരോഗ്യ സേതു നിര്‍ബ്ബന്ധമല്ല എന്നും എയര്‍ പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ പുറത്ത് ഇറക്കിയ മാര്‍ഗ്ഗ രേഖ യില്‍ പറയുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 1612310»|

« Previous « നാലാം ഘട്ട ലോക്ക് ഡൗൺ : സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം
Next Page » രാജ്യത്ത് 11 അക്ക ഫോണ്‍ നമ്പര്‍ ഉപയോഗിക്കണം : നിര്‍ദ്ദേശവുമായി ട്രായ് »



  • രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍ വലിക്കുന്നു
  • സുപ്രീം കോടതി ജഡ്ജിമാരായി കെ. വി. വിശ്വനാഥനും പ്രശാന്ത് മിശ്രയും സത്യ പ്രതിജ്ഞ ചെയ്തു
  • ഗോ ഫസ്റ്റ് എയർ ലൈൻ പ്രതിസന്ധി അതിരൂക്ഷം : മെയ് 12 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി
  • ജനപ്രാതിനിധ്യ നിയമം ചോദ്യം ചെയ്തുള്ള ഹർജി തള്ളി
  • പരസ്പര സമ്മതത്തോടെ വിവാഹ മോചനം : ആറ് മാസത്തെ കാത്തിരിപ്പ് വേണ്ട
  • കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം : കേന്ദ്ര ആരോഗ്യ മന്ത്രാലയം
  • ഏപ്രിൽ 14 : ദേശീയ ജല ദിനം
  • ഗോ മൂത്രം ആരോഗ്യത്തിനു ഹാനികരം എന്ന് പഠനം
  • ആര്‍. എസ്. എസ്‌. റൂട്ട് മാര്‍ച്ച് : തമിഴ്‌ നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി
  • രാജ്യത്ത് വേനല്‍ കനക്കുന്നു : ജാഗ്രതാ നിര്‍ദ്ദേശം
  • കോഴി ഒരു മൃഗം തന്നെ : ഗുജറാത്ത് സര്‍ക്കാര്‍
  • വിവാഹ മോചനത്തിന് കുടുംബ കോടതിയെ സമീപിക്കണം : മദ്രാസ് ഹൈക്കോടതി
  • മൂക്കിലൂടെ നല്‍കുന്ന ആദ്യ കൊവിഡ് മരുന്നുമായി ഇന്ത്യ
  • ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌ മെന്‍റില്‍ നിരവധി ജോലി സാദ്ധ്യതകള്‍
  • ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ടു നല്‍കണം : സുപ്രീം കോടതി
  • ആറു യൂട്യൂബ് ചാനലുകൾ കൂടി അടച്ചു പൂട്ടി
  • പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകൾക്ക് നിരോധനം വരുന്നു
  • നോട്ടു നിരോധനം ശരി വെച്ച് സുപ്രീം കോടതി
  • ഡിസംബര്‍ 28 : കോണ്‍ഗ്രസ്സിന്‍റെ 138-ാം സ്ഥാപകദിനം
  • താജ് മഹലിന് ജപ്തി നോട്ടീസ് !



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine