ശബരി മല സ്ത്രീ പ്രവേശനം : നിയമ നിര്‍മ്മാണ ത്തിനില്ല എന്ന് കേന്ദ്ര സർക്കാർ

July 4th, 2019

supreme-court-allows-entry-of-all-women-at-sabarimala-ePathram
ന്യൂഡല്‍ഹി : ശബരിമല ആചാര സംര ക്ഷണ ത്തിന് സുപ്രീം കോടതി വിധി മറി കടക്കാന്‍ ഉടന്‍ നിയമ നിര്‍മ്മാണത്തിനില്ല എന്ന് കേന്ദ്ര സർ ക്കാർ.

പ്രായ ഭേദ മന്യേ സ്ത്രീ കള്‍ക്ക് ശബരി മലയില്‍ പ്രവേ ശിക്കാം എന്ന സുപ്രീം കോടതി വിധി മറി കടക്കാന്‍ എന്തെങ്കിലും നിയമ നിര്‍ മ്മാണം നടത്താന്‍ സര്‍ ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ശശി തരൂര്‍ എം. പി. യുടെ ചോദ്യ ത്തിന്, ഉടന്‍ നിയമ നിര്‍ മ്മാണ ത്തി ന്ന് ഇല്ല എന്ന് ലോക് സഭ യില്‍ കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് രേഖാ മൂലം മറു പടി നല്‍കുക യായി രുന്നു.

വിഷയം സുപ്രീം കോടതി യുടെ പരി ഗണന യില്‍ ആണ് എന്നതിനാല്‍ റിവ്യു ഹര്‍ജി യില്‍ സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷം മാത്രമേ നട പടികള്‍ ഉണ്ടാവൂ എന്നും മന്ത്രി വ്യക്ത മാക്കി.

ആചാര സംരക്ഷണ ത്തിന് എൻ. കെ. പ്രേമ ചന്ദ്രൻ എം. പി. കഴിഞ്ഞ ദിവസം ലോക്സഭ യിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on ശബരി മല സ്ത്രീ പ്രവേശനം : നിയമ നിര്‍മ്മാണ ത്തിനില്ല എന്ന് കേന്ദ്ര സർക്കാർ

രാഹുൽ ഗാന്ധി രാജി വെച്ചു

July 4th, 2019

rahul-gandhi-epathram
ന്യൂഡല്‍ഹി : രാഹുൽ ഗാന്ധി കോൺ ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. ലോക് സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ ഗ്രസ്സി ന്റെ കനത്ത തോല്‍വി യെ തുടര്‍ന്ന് മേയ് 25 – നു ചേര്‍ന്ന പ്രവർ ത്തക സമിതി യോഗ ത്തി ല്‍ പാർട്ടി അദ്ധ്യക്ഷ സ്ഥാനം ഒഴി യുന്ന തായി രാഹുൽ ഗാന്ധി പ്രഖ്യാ പിച്ചി രുന്നു. പിൻ ഗാമിയെ തെര ഞ്ഞെടുക്കു വാന്‍ പാർട്ടി നേതൃത്വം വൈകി യതോ ടെ യാണു ബുധനാഴ്ച വൈകുന്നേരത്ത് നാലു പേജ് രാജി ക്കത്ത് ട്വിറ്റ റില്‍ ഇട്ടത്.

പാര്‍ട്ടി പ്രസിഡണ്ട് എന്ന നിലയില്‍, തെര ഞ്ഞെ ടുപ്പി ലെ പരാജയ ത്തിന്റെ ഉത്തര വാദിത്വം ഏറ്റെടുത്താണു സ്ഥാനം ഒഴിയുന്നത് എന്നും രാജി ക്കത്തിൽ രാഹുൽ വ്യക്ത മാക്കി യിട്ടുണ്ട്.

ഒരു സംഘം നേതാക്കള്‍ ചേര്‍ന്നു പുതിയ അദ്ധ്യക്ഷനെ കണ്ടെത്തണം എന്ന് രാഹുല്‍ തന്നെ നിര്‍ദ്ദേ ശി ച്ചിട്ടുണ്ട്. അടി യന്തര പ്രവര്‍ ത്തക സമിതി പുതിയ പ്രസി ഡണ്ടി ന്റെ കാര്യം തീരു മാനി ച്ചേക്കും. അതു കൊണ്ടു തന്നെ സംഘടനാ തെരഞ്ഞെടുപ്പിലൂടെ അല്ലാതെ അഭി പ്രായ സമന്വയ ത്തി ലൂടെ പുതിയ പ്രസി ഡണ്ടിനെ കണ്ടെത്തു വാന്‍ സാധ്യത എന്നു പാര്‍ട്ടി പ്രവര്‍ ത്തകര്‍ കരുതുന്നു.

- pma

വായിക്കുക: , , ,

Comments Off on രാഹുൽ ഗാന്ധി രാജി വെച്ചു

ആവശ്യങ്ങൾ അംഗീകരിച്ചില്ല എങ്കിൽ എൻ. ഡി. എ. വിടാൻ മടിയില്ല : ഭീഷണി യുമായി പി. സി. ജോർജ്ജ്

July 3rd, 2019

PC George-epathram
കോട്ടയം : കേരള ജന പക്ഷം സെക്യുലര്‍ പാർട്ടി മുന്നോട്ടു വെക്കുന്ന ആവശ്യ ങ്ങൾ അംഗീ കരിച്ചില്ല എങ്കിൽ എൻ. ഡി. എ. വിടാനും മടിയില്ല എന്ന് പി. സി. ജോർജ്ജ്. കോട്ടയ ത്ത്‌ പാർട്ടി ഭാര വാഹി തെരഞ്ഞെടുപ്പിൽ സംസാരി ക്കുക യായിരുന്നു പി. സി. ജോർജ്ജ്.

പാവപ്പെട്ടവരു ടെയും കർഷക രുടെയും ആവശ്യങ്ങൾ അംഗീകരി ക്കുകയും ന്യൂന പക്ഷ സംരക്ഷണം ഉറപ്പു വരുത്തുവാനും ബി. ജെ. പി. തയ്യാറാകണം. അല്ലാത്ത പക്ഷം എൻ. ഡി. എ. മുന്നണി വിടുന്നതിനെ കുറിച്ച് ആലോചിക്കു വാന്‍ തന്റെ പാർട്ടിക്ക് മടി ഇല്ലാ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇ. കെ. ഹസ്സൻ കുട്ടിയെ കേരള ജന പക്ഷം സെക്യുലര്‍ പാർട്ടി ചെയർ മാന്‍ ആയി തെരഞ്ഞെടുത്തു.

- pma

വായിക്കുക: , ,

Comments Off on ആവശ്യങ്ങൾ അംഗീകരിച്ചില്ല എങ്കിൽ എൻ. ഡി. എ. വിടാൻ മടിയില്ല : ഭീഷണി യുമായി പി. സി. ജോർജ്ജ്

ബി. ജെ. പി. യില്‍ എത്തിയത് മുജ്ജന്മ സുകൃതം : എ. പി. അബ്ദുള്ള ക്കുട്ടി

July 1st, 2019

abdullakkutty-epathram
കണ്ണൂര്‍ : തന്റെ മുജ്ജന്മ സുകൃതം കൊണ്ട് മാത്ര മാണ് ബി. ജെ. പി. യില്‍ എത്തിയത് എന്ന് എ. പി. അബ്ദുള്ള ക്കുട്ടി. സ്വന്തം രാജ്യത്തെ പ്രധാന മന്ത്രി യെ പ്രശംസിച്ചു എന്നതി നാല്‍ നടപടി നേരിടേണ്ടി വന്ന ലോകത്തെ ആദ്യത്തെ ആള്‍ ആണ് താന്‍ എന്നും അബ്ദുള്ള ക്കുട്ടി പറഞ്ഞു.

നരേന്ദ്ര മോഡിയെ പുകഴ്ത്തി ഫേയ്സ് ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് അബ്ദുള്ള ക്കുട്ടി യെ കോണ്‍ ഗ്രസ്സില്‍ നിന്നും പുറ ത്താക്കി യിരുന്നു. കഴിഞ്ഞ ബുധനാഴ്ച യാണ് അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ അംഗത്വം എടുത്തത്.

ബി. ജെ. പി. യില്‍ ചേര്‍ന്ന തോടെ താന്‍ ദേശീയ മുസ്ലീം ആയി മാറി എന്ന് അദ്ദേഹം പ്രതികരി ച്ചു. പൊതു രംഗത്ത് തുടരണം എന്നും ബി. ജെ. പി. നേതാ ക്കള്‍ സ്‌നേഹ പൂര്‍വ്വം ഉപദേശിച്ചു. അതു കൊണ്ട് രാഷ്ട്രീയ പ്രവർ ത്തനവു മായി മുന്നോട്ടു പോകും എന്നും എ. പി. അബ്ദുള്ള ക്കുട്ടി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ബി. ജെ. പി. യില്‍ എത്തിയത് മുജ്ജന്മ സുകൃതം : എ. പി. അബ്ദുള്ള ക്കുട്ടി

അഭിനയം മത വിശ്വാസത്തെ ബാധിച്ചു : സൈറാ വസീം

June 30th, 2019

actress-zaira-wasim-ePathram
കശ്മീര്‍ : സിനിമാ അഭിനയം നിര്‍ത്തുന്നു എന്നു പ്രഖ്യാ പിച്ച ദംഗല്‍ നായിക യും ദേശീയ പുര സ്കാര ജേതാവു മായ സൈറാ വസീം സാമൂഹിക മാധ്യമ ങ്ങളില്‍ താര മായി മാറി.

മത പര മായ കാരണങ്ങള്‍ കൊണ്ടാണ് സിനിമ യില്‍ നിന്നും മാറു ന്നത് എന്ന് സൈറാ വസീം തന്റെ ഫേയ്സ് ബുക്ക് പോസ്റ്റി ല്‍ വിശദ മായി തന്നെ പ്രതി പാദി ക്കുന്നു.

വെള്ളി ത്തിര യിലെ ജീവിതം തന്റെ മതവിശ്വാസത്തെ ബാധി ക്കുന്നു എന്ന തിനാല്‍ അഞ്ചു വര്‍ഷം നീണ്ട തന്റെ കരിയര്‍ അവ സാനി പ്പിക്കുന്നു എന്നാണ് അവര്‍ കുറി ച്ചിട്ടത്.

‘അഞ്ചു വർഷം മുമ്പ് ഞാൻ ഒരു തീരു മാനം എടുത്തു, അത് എൻെറ ജീവിത ത്തെ എന്നെന്നേക്കു മായി മാറ്റി മറിച്ചു. ബോളി വുഡില്‍ കാലു കുത്തിയ പ്പോള്‍ അത് എനിക്ക് പ്രശസ്തി നേടി ത്തന്നു. ഇന്ന് ഞാൻ അഞ്ചു വർഷം പൂർ ത്തിയാ ക്കുമ്പോൾ, ഈ വ്യക്തിത്വ ത്തിൽ ഞാൻ യഥാർത്ഥ ത്തിൽ സന്തുഷ്ട യല്ല എന്ന് ഏറ്റു പറ യാൻ ആഗ്രഹിക്കുന്നു, അതായത് എന്റെ ജോലി, വളരെ ക്കാല മായി ഞാൻ മറ്റൊരാള്‍ ആകാൻ പാടു പെടുക യാണെന്ന് തോന്നുന്നു…’

ദംഗല്‍ (2016) എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹ താര ത്തിനും സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ (2017) എന്ന ചിത്ര ത്തിന് മികച്ച നടിക്കുമുള്ള ദേശീയ പുര സ്‌കാ രം കരസ്ഥ മാക്കിയ ഈ നടി ‘സ്‌കൈ ഈസ് പിങ്ക് ‘ എന്ന സിനിമ യിലാണ് അവസാനം വേഷം ഇട്ടത്. ഈ വർഷം ഒക്ടോബറില്‍ സിനിമ റിലീസ് ചെയ്യാന്‍ ഇരിക്കെ യാണ് അഭിനയ ജീവിതം അവ സാനി പ്പിക്കു വാന്‍ സൈറ തീരു മാനി ക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on അഭിനയം മത വിശ്വാസത്തെ ബാധിച്ചു : സൈറാ വസീം

Page 48 of 117« First...102030...4647484950...607080...Last »

« Previous Page« Previous « സെന്റ് തോമസ് ദിനാചരണം
Next »Next Page » പിരിച്ചുവിട്ട ഡ്രൈവര്‍ മാരെ കരാര്‍ ജീവന ക്കാരായി തിരിച്ചെടുക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha