ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ആഭ്യന്തരമന്ത്രി അമിത് ഷാ. രാമ ജന്മഭൂമി വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി പ്രഖ്യാപനത്തെ പൂർണമായി അംഗീകരിക്കുന്നു. സുപ്രീംകോടതി വിധി എല്ലാ മതത്തിലും സമുദായത്തിലും ഉൾപ്പെട്ടവർ അംഗീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഒരു ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും അമിത് ഷാ അഭ്യർത്ഥിച്ചു.
സുപ്രീംകോടതി വിധി അനുസരിച്ച് അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി ഹിന്ദുക്കൾക്ക് ലഭിക്കും. രാമക്ഷേത്രം പണിയുന്നതിനായി ഇത് ഉപയോഗിക്കാം. പകരമായി സുന്നി വഖഫ് ബോർഡിന് അഞ്ച് ഏക്കർ നൽകണം. സംസ്ഥാനസർക്കാരോ കേന്ദ്രസർക്കാരോ വേണം ഉചിതമായ സ്ഥലത്ത് ഭൂമി കണ്ടെത്തി സുന്നി വഖഫ് ബോർഡിന് നൽകേണ്ടത്.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, വിധി, വിവാദം, സുപ്രീംകോടതി