ന്യൂഡല്‍ഹി : ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികള്‍ക്ക് വിട്ടു നല്‍കണം എന്ന് സുപ്രീം കോടതി. ക്ഷേത്ര ഭരണ ത്തില്‍ സര്‍ക്കാര്‍ എന്തിനാണ് ഇട പെടുന്നത് എന്നും സുപ്രീം കോടതി ചോദിച്ചു. ആന്ധ്രയിലെ അഹോ ബിലം ക്ഷേത്രത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറെ നിയമിച്ചതിന്ന് എതിരായ ഹൈക്കോടതി ഉത്തരവിന് എതിരെ ആന്ധ്രാ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി ക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
അഹോബിലം ക്ഷേത്ര ഭരണത്തിന് എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്‍റെ നടപടി അഹോബിലം മഠത്തിന്‍റെ അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റം എന്നായിരുന്നു ആന്ധ്ര ഹൈക്കോടതി യുടെ വിധി. മഠത്തിന്‍റെ അവിഭാജ്യ ഘടകമാണ് ക്ഷേത്രം. മഠം തമിഴ്നാട്ടിലും ക്ഷേത്രം ആന്ധ്രയിലും ആയതിനാല്‍ ക്ഷേത്ര ഭരണത്തിനുള്ള മഠത്തിന്‍റെ അവകാശം നഷ്ടപ്പെടില്ല എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്ക് എതിരെയാണ് ആന്ധ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, കോടതി, പ്രതിഷേധം, മതം, വിവാദം, സുപ്രീംകോടതി