അഹമ്മദാബാദ് : പെട്രോള്‍ – ഡീസല്‍ വില ദിവസവും നിശ്ചയിക്കുന്ന രീതി പുന: പരി ശോധി ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല എന്ന് കേന്ദ്ര പെട്രോളിയം വകുപ്പു മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍.
അന്താ രാഷ്ട്ര വിപണി യില്‍ ക്രൂഡോയി ലിന്റെ വില വര്‍ദ്ധനവ്, രൂപ യുടെ മുല്യക്കുറവ്, നികുതി പരമായ പ്രശ്‌ന ങ്ങള്‍ എന്നിവ യാണ് പെട്രോള്‍ – ഡീസല്‍ വില വര്‍ദ്ധിക്കുവാന്‍ പ്രധാന കാരണം.
എണ്ണ വില യുടെ വര്‍ദ്ധനവില്‍ സര്‍ക്കാരിന് ഉത്കണ്ഠ യുണ്ട്. ശാശ്വതമായ പരി ഹാര ത്തിനായി സക്കാര്‍ ശ്രമിക്കു കയാണ് എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറക്കാന്‍ തയ്യാറാ വണം. ഉയര്‍ന്ന പെട്രോള്‍ വിലയുടെ ഭാഗ മായി ലഭി ക്കുന്ന ആനുകൂല്യ ങ്ങളും സംസ്ഥാന ങ്ങള്‍ വേണ്ടെന്ന് വെക്കണം. കേരള സര്‍ക്കാര്‍ നികുതി വേണ്ടെന്ന് വച്ചി രുന്നു. ഇതിനെ സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ നവംബ റില്‍ മറ്റ് ചില സംസ്ഥാന ങ്ങളും വില കുറച്ചിരുന്നു.
മുന്‍ യു.പി.എ സര്‍ക്കാരിന്റെ കെടു കാര്യ സ്ഥത യാണ് ഇപ്പോഴത്തെ പ്രശ്ന ങ്ങള്‍ക്ക് കാരണം എന്നും മന്ത്രി ആരോപിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, വ്യവസായം, സാമ്പത്തികം