ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോ കോപ്പി ആര്‍ക്കും നല്‍കരുത് എന്നുള്ള മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. തെറ്റായ വ്യാഖ്യാനങ്ങള്‍ ഉണ്ടായേക്കാം എന്നതിനാല്‍ പ്രസ്തുത വാര്‍ത്താ കുറിപ്പ് പിന്‍വലിക്കുന്നു എന്നും മന്ത്രാലയം അറിയിച്ചു. യു. ഐ. ഡി. എ. ഐ. യുടെ യൂസര്‍ ലൈസന്‍സ്സ് ഉള്ളവര്‍ക്ക് മാത്രമേ ആധാര്‍ വിവരങ്ങള്‍ നല്‍കാവൂ എന്നായിരുന്നു നേരത്തേയുള്ള മുന്നറിയിപ്പ്.
#Aadhaar holders are advised to exercise normal prudence in using and sharing their Aadhaar numbers.
In view of possibility of misinterpretation the press release issued earlier stands withdrawn with immediate effect.https://t.co/ChmbVs8EjJ@GoI_MeitY @PIB_India— Aadhaar (@UIDAI) May 29, 2022
ആധാര്‍ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യത ഉള്ളതിനാല്‍ ആധാറിന്‍റെ ഫോട്ടോ കോപ്പി ഒരു സ്ഥാപനവുമായും പങ്കു വെക്കാന്‍ പാടില്ല. പകരം, അവസാനത്തെ നാലക്കങ്ങള്‍ മാത്രം നല്‍കുക എന്നും സ്വകാര്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, തിയ്യേറ്ററു കൾ തുടങ്ങിയവർക്ക് ആധാർ കാർഡിന്‍റെ കോപ്പി നല്‍കരുത് എന്നും ഇത് ആധാര്‍ നിയമം 2016 അനുസരിച്ച് കുറ്റകരം ആണെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു.
ദുര്‍വ്യാഖ്യാനത്തിന് ഇടയുണ്ട് എന്നതിനാൽ ഈ മുന്നറിയിപ്പ് പിന്‍വലിച്ചു എന്നും മന്ത്രാലയം അറിയിച്ചു. ആധാര്‍ കാര്‍ഡ് നമ്പര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ യു. ഐ. ഡി. എ. ഐ. യുടെ അംഗീകാരം ഇല്ലാത്ത ആര്‍ക്കും കോപ്പി നല്‍കരുത് എന്നായിരുന്നു മന്ത്രാലയം നല്‍കിയ മുന്നറിയിപ്പ്.