കണ്ണൂര്‍ : കേരള ഫോക്‌ലോർ അക്കാദമി 2019ലെ നാടൻ കലാകാര പുരസ്‌കാര ങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവാണ് അവാർഡി നായി പരിഗണിക്കുക.
മംഗലംകളി, എരുതുകളി, കുംഭപ്പാട്ട്, പണിയർ കളി, പളിയ നൃത്തം, മാന്നാർ കൂത്ത് തുടങ്ങിയ കലകളിലും തെയ്യം, പൂരക്കളി, പടയണി നാടൻ പാട്ട്, മുടിയേറ്റ്, കുത്തിയോട്ടം തുടങ്ങിയ നാടൻ കലകളിലും പ്രാവിണ്യം തെളിയിച്ചവർക്ക് അപേക്ഷിക്കാം.
കലാകാരന്റെ പേര്, വിലാസം, ജനനത്തീയതി, മറ്റു വിശദ വിവരങ്ങള്‍, അവാർഡിന് അപേക്ഷിക്കുന്ന കലാരൂപം, ടെലഫോൺ നമ്പർ എന്നിവ സമർപ്പിക്കണം. കലാരംഗത്തെ പരിചയം – പ്രാഗാത്ഭ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷ യോടൊപ്പം ചേർക്കണം.
മറ്റേതെങ്കിലും വ്യക്തിയോ കലാ സംഘടന യോ നിർദ്ദേ ശിക്കുക യാണെങ്കിൽ കലാ കാര ന്റെ സമ്മത പത്രവും നൽകണം. രണ്ട് പാസ് പോർട്ട് സൈസ് ഫോട്ടോകളും ആധാർ കാർഡിന്റെ കോപ്പി അടക്കം കലാകാരനെ സംബന്ധിച്ച പരമാവധി വിവരങ്ങൾ അപേക്ഷ യോടൊപ്പം ഉണ്ടായിരിക്കണം.
സെക്രട്ടറി,
കേരള ഫോക്‌ലോർ അക്കാദമി,
പി. ഒ. ചിറക്കൽ, കണ്ണൂർ-11. എന്ന വിലാസ ത്തിൽ അപേക്ഷകൾ നവംബർ പത്തിനു മുന്‍പ് ലഭിച്ചിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് : 0497-277 80 90. (പി. എൻ. എക്‌സ്. 3195/2020)