മഴ പെയ്യാന്‍ തവളകള്‍ക്ക് കല്ല്യാണം വീണ്ടും

July 21st, 2022

frogs-married-in-uttar-pradesh-to-appease-rain-god-ePathram
ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരില്‍ മഴ പെയ്യുവാനായി തവളയുടെ കല്ല്യാണം നടത്തി. ഗൊരഖ്പൂരിലെ കാളി ബാരി ക്ഷേത്രത്തില്‍ ഹിന്ദു മഹാ സംഘ് ഒരുക്കിയ ചടങ്ങിലാണ് രണ്ടു തവളകള്‍ വിവാഹിതരായത്. മഴ ദൈവമായ ഇന്ദ്രനെ പ്രീതി പ്പെടുത്തിയാല്‍ മഴ ലഭിക്കും എന്നും വരള്‍ച്ച മാറും എന്നുമുള്ള വിശ്വാസമാണ് തവകളുടെ കല്ല്യാണം നടത്തുവാന്‍ അവരെ പ്രേരിപ്പിച്ചത്. പരമ്പരാഗതമായ എല്ലാ ആചാരങ്ങളും പാലിച്ചു കൊണ്ടായിരുന്നു തവള ക്കല്ല്യാണം. തവളകളെ മല ചാര്‍ത്തിച്ച് പുഷ്പ വൃഷ്ടി നടത്തി.

lalita-yadav-madhya-pradesh-minister-allegedly-organises-frog-wedding-for-rain-ePathram

മധ്യപ്രദേശിലെ തവളക്കല്ല്യാണം (2018)

മുന്‍പ് മധ്യപ്രദേശില്‍ (2018 ജൂണില്‍) വരള്‍ച്ച ബാധിച്ചതിനെ തുടര്‍ന്ന് സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പു മന്ത്രി ലളിത യാദവിന്‍റെ നേതൃത്വ ത്തില്‍ തവളകളുടെ വിവാഹം നടത്തിയിരുന്നു. അത് ഏറെ വിവാദമാവുകയും ചെയ്തു. പിന്നീട് കേരളത്തില്‍ അതിശക്ത മഴ പെയ്തു പ്രളയമായി മാറുകയും ചെയ്തപ്പോള്‍ മധ്യപ്രദേശിലെ തവള ക്കല്ല്യാണം നവ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ട്രോളുകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

സാവന്‍ മാസം തുടങ്ങിയിട്ട് അഞ്ച് ദിവസം ആയെങ്കിലും മഴയില്ല. എങ്ങും വരള്‍ച്ചയാണ്. മഴ പെയ്യാന്‍ ഞങ്ങള്‍ പൂജകള്‍ നടത്തി. ഇപ്പോള്‍ തവള കളുടെ വിവാഹം സംഘടിപ്പിച്ചു. ഇത് ആചാര ത്തിന്‍റെ ഭാഗമാണ് എന്ന് ഹിന്ദു മഹാ സംഘ് നേതാവ് രമാകാന്ത് വെര്‍മ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. ദേശീയ – പ്രാദേശിക മാധ്യമങ്ങളെ കൂടാതെ വിദേശ മാധ്യമ ങ്ങളും തവളക്കല്ല്യാണം പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

- pma

വായിക്കുക: , , , , , , ,

Comments Off on മഴ പെയ്യാന്‍ തവളകള്‍ക്ക് കല്ല്യാണം വീണ്ടും

ഗോട്ടബയ രാജ പക്സെ ശ്രീലങ്കന്‍ പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു

July 15th, 2022

gota-baya-raja-paksa-president-of-srilanka-ePathram

കൊളംബോ : ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഗോട്ടബയ രാജ പക്സെ ശ്രീലങ്കന്‍ പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആളിക്കത്തുന്ന ജന രോഷത്തെ തുടര്‍ന്നാണ് രാജി. പാര്‍ലിമെന്‍റ് സ്പീക്കര്‍ക്ക് ഗോട്ടബയ രാജ പക്സെ രാജിക്കത്ത് ഇ – മെയില്‍ ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

ജനങ്ങള്‍ പ്രസിഡണ്ടിന്‍റെ ഔദ്യോഗിക വസതി വളഞ്ഞതിന് പിന്നാലെ ജനരോഷം ഭയന്ന് ഗോട്ടബയ രാജ പക്സെ മാലി ദ്വീപില്‍ എത്തിയിരുന്നു. അവിടെ നിന്നും സിംഗപ്പൂരിലേക്ക് എത്തിയതിന്ന് പിന്നാലെ യാണ് ഗോട്ടബയ രാജ പക്സെ രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

- pma

വായിക്കുക: ,

Comments Off on ഗോട്ടബയ രാജ പക്സെ ശ്രീലങ്കന്‍ പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു

പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു

July 6th, 2022

lpg-gas-cylinder-epathram

ന്യൂഡല്‍ഹി : ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ 50 രൂപ വര്‍ദ്ധിപ്പിച്ചു. 14.2 കിലോ തൂക്കമുള്ള ഒരു സിലിണ്ടറിന് 1060 രൂപ യാണ് ഇപ്പോഴത്തെ വില. മൂന്നു പ്രാവശ്യമായി 103 രൂപയാണ് രണ്ടു മാസത്തിനിടെ പാചക വാതകത്തിന് വര്‍ദ്ധിപ്പിച്ചത്.

5 കിലോ തൂക്കം വരുന്ന ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 18 രൂപയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള 19 കിലോ ഗ്രാം തൂക്കം വരുന്ന പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ 8 രൂപ 50 പൈസ കുറവ് വരുത്തിയിട്ടുണ്ട്. 2027 രൂപ യാണ് വാണിജ്യ സിലിണ്ടറിന്‍റെ ഇപ്പോഴത്തെ വില.

- pma

വായിക്കുക: , , ,

Comments Off on പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു

താര സംഘടനയിൽ നിന്നും ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ല : വാർത്ത നിഷേധിച്ച് നേതൃത്വം

June 26th, 2022

logo-amma-association-of-malayalam-movie-artists-ePathram

കൊച്ചി : നടൻ ഷമ്മി തിലകനെ താര സംഘടനയിൽ നിന്നും പുറത്താക്കി എന്ന വാര്‍ത്ത നിഷേധിച്ച് A M M A നേതൃത്വം. ഷമ്മി ഇപ്പോഴും താര സംഘടനയിലെ അംഗമാണ്. ജനറൽ ബോഡിക്ക് പുറത്താക്കുവാന്‍ അധികാരമില്ല.

ഇന്നത്തെ ജനറല്‍ ബോഡിയില്‍ ഷമ്മി തിലകന്‍ പങ്കെടുത്തിട്ടില്ല. അദ്ദേഹത്തിനു പറയാനുള്ളത് എന്താണ് എന്ന് കേട്ടിരുന്നില്ല. ഷമ്മി യുടെ വിശദീകരണം കൂടി കിട്ടിയതിനു ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ മാത്രമേ തീരുമാനം എടുക്കുകയുള്ളൂ എന്നും A M M A ഭാര വാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2021 ഡിസംബറിൽ കൊച്ചിയിൽ നടന്ന A M M A യുടെ യോഗം ഷമ്മി തിലകൻ ഫോണില്‍ ചിത്രീകരിച്ചു എന്നതാണ് ഷമ്മിക്ക് എതിരെ ചാര്‍ത്തിയ കുറ്റം. ഭൂരിഭാഗം പേരുടേയും അഭിപ്രായം ഷമ്മി തിലകനെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കണം എന്നു തന്നെയാണ് എന്നും ഭാരവാഹികള്‍ അറിയിച്ചു.

2022 ജൂൺ 26 ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഷമ്മി തിലകനെ സംഘടന യില്‍ നിന്നും പുറത്താക്കുവാന്‍ തീരുമാനിച്ചു എന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സംഘടനാ ഭാരവാഹികൾ തന്നെ വാർത്താ സമ്മേളനം വിളിച്ച് പുറത്താക്കല്‍ വാര്‍ത്ത നിഷേധിക്കുകയായിരുന്നു.

- pma

വായിക്കുക: , , ,

Comments Off on താര സംഘടനയിൽ നിന്നും ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ല : വാർത്ത നിഷേധിച്ച് നേതൃത്വം

ഷമ്മി തിലകനെ A M M A യില്‍ നിന്നും പുറത്താക്കി

June 26th, 2022

actor-shammy-thilakan-ePathram

കൊച്ചി : അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ താര സംഘടന A M M A യില്‍ നിന്നും നടന്‍ ഷമ്മി തിലകനെ പുറത്താക്കി. A M M A യുടെ യോഗം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു എന്നതാണ് ഷമ്മിക്ക് എതിരെ ചാര്‍ത്തിയ കുറ്റം. ഇന്നു നടന്ന A M M A യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. A M M A യോഗം ചിത്രീകരിച്ചത് തെറ്റാണ് എന്നായിരുന്നു യോഗത്തിലെ പൊതു വികാരം.

2021 ഡിസംബറിൽ കൊച്ചിയിൽ നടന്ന ജനറൽ ബോഡി യോഗം ഷമ്മി തിലകൻ ഫോണില്‍ ചിത്രീകരിച്ചതാണ് വിവാദമായത്. യോഗത്തിൽ പങ്കെടുത്ത ഒരംഗം അന്നു തന്നെ സംഘടനാ നേതൃത്വത്തിന്‍റെ ശ്രദ്ധയിൽ പ്പെടുത്തി യിരുന്നു. തുടർന്ന് ഷമ്മി തിലകന് എതിരേ നടപടി വേണം എന്ന ആവശ്യവുമായി മറ്റു അംഗങ്ങൾ രംഗത്തു വരികയും ചെയ്തു.

A M M A ഭാരവാഹികൾക്ക് എതിരെ ഫേയ്സ് ബുക്കില്‍ പോസ്റ്റ് ഇട്ടതും നടപടിക്ക് കാരണമായി എന്നും റിപ്പോര്‍ട്ടുണ്ട്. അനശ്വര നടന്‍ ജയന്‍റെ നാല്പതാം ചരമ വാര്‍ഷികത്തില്‍ യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാറിന് പ്രണാമം എന്ന എഫ്. ബി. പോസ്റ്റ്, മറ്റു താരങ്ങളുടെ ആരാധകരെ ഏറെ പ്രകോപിപ്പിച്ചിരുന്നു.

 

- pma

വായിക്കുക: , , ,

Comments Off on ഷമ്മി തിലകനെ A M M A യില്‍ നിന്നും പുറത്താക്കി

Page 17 of 117« First...10...1516171819...304050...Last »

« Previous Page« Previous « പൊടിക്കാറ്റ് : മുന്നറിയിപ്പുമായി പോലീസ്
Next »Next Page » താര സംഘടനയിൽ നിന്നും ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ല : വാർത്ത നിഷേധിച്ച് നേതൃത്വം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha