കൊളംബോ : ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഗോട്ടബയ രാജ പക്സെ ശ്രീലങ്കന്‍ പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആളിക്കത്തുന്ന ജന രോഷത്തെ തുടര്‍ന്നാണ് രാജി. പാര്‍ലിമെന്‍റ് സ്പീക്കര്‍ക്ക് ഗോട്ടബയ രാജ പക്സെ രാജിക്കത്ത് ഇ – മെയില്‍ ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.
ജനങ്ങള്‍ പ്രസിഡണ്ടിന്‍റെ ഔദ്യോഗിക വസതി വളഞ്ഞതിന് പിന്നാലെ ജനരോഷം ഭയന്ന് ഗോട്ടബയ രാജ പക്സെ മാലി ദ്വീപില്‍ എത്തിയിരുന്നു. അവിടെ നിന്നും സിംഗപ്പൂരിലേക്ക് എത്തിയതിന്ന് പിന്നാലെ യാണ് ഗോട്ടബയ രാജ പക്സെ രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.