മരട് ഫ്ലാറ്റുകൾ പൊളിക്കാന്‍ ദിവസങ്ങള്‍ ബാക്കി; നിരാഹാര സമരവുമായി പ്രദേശവാസികള്‍

January 1st, 2020

maradu flat_epathram

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അനിശ്ചിതകാല നിരാഹാര സമരവുമായി പ്രദേശവാസികൾ. ഫ്ലാറ്റിന് പരിസരത്തുള്ളവരുടെ വീടുകൾക്കും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പാക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതിൽ പ്രതിഷേധിച്ചാണ് സമരം.

ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇപ്പോഴും പ്രദേശവാസികൾ ആശങ്കയിലാണ്. ഫ്ലാറ്റുകളുടെ ചുമരുകൾ നീക്കി തുടങ്ങിയപ്പോൾ തന്നെ സമീപത്തെ വീടുകളിൽ പലയിടത്തും വിള്ളലുകൾ രൂപപ്പെട്ടിരുന്നു. അതിനാൽ തന്നെ ഫ്ലാറ്റുകൾ പൂർണമായും പൊളിക്കുമ്പോൾ വീടുകൾക്കും മറ്റും വലിയ തോതിൽ കേടുപാട് ഉണ്ടാകുമെന്ന ആശങ്കയാണ് ഉയരുന്നത്.

ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന് പറയുമ്പോഴും ഇതിൽ ഒട്ടേറെ സംശയങ്ങൾ ബാക്കിയാകുന്നു. ജനങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ നേരത്തെ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.

ഇതിൽ അനുകൂല നടപടികൾ ഉണ്ടായില്ലെന്ന് ഇവർ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് പുതുവത്സര ദിനത്തിൽ തന്നെ അനിശ്ചിതകാല നിരാഹാര സമരവുമായി ഇവർ രംഗത്തു വന്നിരിക്കുന്നത്.

- അവ്നി

വായിക്കുക: , , ,

Comments Off on മരട് ഫ്ലാറ്റുകൾ പൊളിക്കാന്‍ ദിവസങ്ങള്‍ ബാക്കി; നിരാഹാര സമരവുമായി പ്രദേശവാസികള്‍

ജാമിയ മിലിയ സര്‍വകലാശാലയിൽ പൊലീസ് വെടിവയ്പ്, മൂന്ന് ബസുകള്‍ കത്തിച്ചു

December 16th, 2019

delhi-protest_epathram

ജാമിയ മിലിയ സര്‍വകലാശാലയിൽ പൊലീസ് വെടിവയ്പ്. പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെയാണ് വെടിവയ്പ്പ്. ജാമിയ നഗറില്‍ പ്രക്ഷോഭകര്‍ മൂന്ന് ബസുകള്‍ കത്തിച്ചു.അഗ്നിമനസേനാംഗങ്ങള്‍ക്കുനേരെയുണ്ടായ കല്ലേറിൽ ഒരാള്‍ക്ക് പരുക്കേറ്റു. എന്നാൽ വിദ്യാര്‍ഥികളല്ല അക്രമം കാട്ടിയതെന്ന് സര്‍വകലാശാല യൂണിയനുകള്‍ അറിയിച്ചു.

ബംഗാളില്‍ വ്യാപക അക്രമമാണുണ്ടായത്. അഞ്ചു ജില്ലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. അസമില്‍ മരണം അഞ്ചായി. അക്രമങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു.

- അവ്നി

വായിക്കുക: , , , , ,

Comments Off on ജാമിയ മിലിയ സര്‍വകലാശാലയിൽ പൊലീസ് വെടിവയ്പ്, മൂന്ന് ബസുകള്‍ കത്തിച്ചു

എയര്‍ ഇന്ത്യയും ഭാരത് പെട്രോളി യവും വില്‍ക്കും : നിര്‍മ്മലാ സീതാ രാമന്‍

November 17th, 2019

indian-defence-minister-nirmala-sitaraman-ePathram
ന്യൂഡല്‍ഹി : നടപ്പ് സാമ്പത്തിക വര്‍ഷ ത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹ രിക്കു വാനുള്ള സര്‍ക്കാര്‍ പദ്ധതി യുടെ ഭാഗ മായി രാജ്യത്തെ രണ്ട് സുപ്രധാന പൊതു മേഖലാ കമ്പനി കളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കും എന്ന് ധന കാര്യ വകുപ്പു മന്ത്രി നിര്‍മ്മലാ സീതാരാമന്‍.

ഇതു മായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തീ കരിക്കും എന്നും അടുത്ത മാര്‍ച്ച് മാസത്തില്‍ വില്പ്പന നടക്കും എന്ന് പ്രതീക്ഷി ക്കുന്ന തായും ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖ ത്തില്‍ മന്ത്രി അറിയിച്ചു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എയര്‍ ഇന്ത്യയുടെ വില്‍പ്പന യില്‍ ഇപ്പോള്‍ നിക്ഷേപകര്‍ വലിയ താത്പര്യം കാണി ക്കുന്നുണ്ട്. ഇക്കാര്യം വിദേശ നിക്ഷേ പക സംഗമ ങ്ങളില്‍ നിന്നും വ്യക്തമായി ട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on എയര്‍ ഇന്ത്യയും ഭാരത് പെട്രോളി യവും വില്‍ക്കും : നിര്‍മ്മലാ സീതാ രാമന്‍

ഫാത്തിമയുടെ മരണം; സുദർശൻ പത്മനാഭൻ ഐ ഐ ടി വിട്ട് പുറത്തു പോകരുതെന്ന് അന്വേഷണ സംഘം

November 17th, 2019

fathima_epathram

ചെന്നൈ: മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സുദർശൻ പത്മനാഭൻ ഐഐടി വിട്ട് പുറത്തു പോകരുതെന്ന് അന്വേഷണ സംഘത്തിന്റെ നിർദ്ദേശം. അധ്യാപകനായ സുദർശനാണ് തന്റെ മരണത്തിനു കാരണക്കാരിൽ ഒരാളെന്ന് ഫാത്തിമ തന്റെ ഫേണിൽ കുറിച്ചിരുന്നു. ഫാത്തിമയുടെ പതാവിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

നോര്‍ക്ക ഓഫീസിലെത്തിയാണ് പിതാവിന്റെ മൊഴി രേഖപ്പെടുത്തിയത്. മകളുടെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കെതിരായ തെളിവുകൾ പിതാവ് അന്വേഷണ സംഘത്തിന് കൈമാറി.ഫോണിൽ 28 പേജുകളിലായി മരണത്തിന് മുൻപ് ഫാത്തിമ കുറിച്ചു വച്ചിരുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് കൈമാറിയത്.

- അവ്നി

വായിക്കുക: , , , ,

Comments Off on ഫാത്തിമയുടെ മരണം; സുദർശൻ പത്മനാഭൻ ഐ ഐ ടി വിട്ട് പുറത്തു പോകരുതെന്ന് അന്വേഷണ സംഘം

Page 40 of 117« First...102030...3839404142...506070...Last »

« Previous Page« Previous « കെ. എം. സി. സി. വനിതാ വിംഗ് ‘ഡിലിജെൻഷിയ’
Next »Next Page » എയര്‍ ഇന്ത്യയും ഭാരത് പെട്രോളി യവും വില്‍ക്കും : നിര്‍മ്മലാ സീതാ രാമന്‍ »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha