
തിരുവനന്തപുരം : സംസ്ഥാനത്ത് കെ – ഫോൺ പദ്ധതി നടപ്പില്‍ വരു ത്തുകയും സാധാരണ ജന ങ്ങൾക്ക് കുറഞ്ഞ നിര ക്കിൽ ഇന്റർ നെറ്റ് ലഭ്യ മാക്കുകയും ചെയ്യും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തൊക്കെ സംഭവിച്ചാലും സംസ്ഥാനത്ത് കെ – ഫോൺ പദ്ധതി നടപ്പിലാക്കും എന്നു തന്നെയാണ് പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്ന വരോട് പറയാനുള്ളത് എന്ന് മുഖ്യമന്ത്രി അടിവരയിട്ടു പറഞ്ഞു.
ജനക്ഷേമ പ്രവർത്തന ങ്ങളെ തകർക്കുവാനോ ഭരണ ഘടനാ വിരുദ്ധ പ്രവർ ത്തന ങ്ങൾക്കോ ശ്രമിച്ചാൽ നേരിടും. കെ – ഫോൺ, ലൈഫ് ഉൾപ്പെടെ യുള്ള സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതികൾ തകർക്കാൻ കേന്ദ്ര അന്വേഷണ സംഘം ശ്രമിക്കുന്നു. ജനങ്ങൾക്ക് ഏറെ നേട്ടം ഉണ്ടാക്കുന്ന പദ്ധതിക്ക് തുരങ്കം വെക്കു വാനുള്ള ശ്രമം നടക്കുന്നു എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സർക്കാരിനെ ഇകഴ്ത്തി ക്കാണിക്കുവാൻ അന്വേഷണ ഏജൻസികളെ ഉപയോഗ പ്പെടുത്തുന്നു എന്ന് സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റാത്ത രീതിയിലാണ് കാര്യ ങ്ങൾ നീങ്ങുന്നത്. കെ – ഫോൺ പദ്ധതി പരി ശോധി ക്കുവാനുള്ള ശ്രമങ്ങൾ ഇതിന്റെ ഭാഗമാണ്.




ചെന്നൈ : ചലച്ചിത്ര നടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടി യുടെ ഔദ്യോഗിക വക്താവും ആയിരുന്ന ഖുശ്ബു സുന്ദര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. കോൺ ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് രാജി ക്കത്ത് നൽകിയതിനെ തുടര്‍ന്ന് എ. ഐ. സി. സി. വക്താവ് സ്ഥാനത്തു നിന്ന് ഖുശ്ബു വിനെ നീക്കി എന്ന് അറിയിപ്പു വന്നു.
ന്യൂഡല്‍ഹി : ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി. ജെ. പി. – വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളായ എല്‍. കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ് അടക്കം 32 പ്രതികളെയും വെറുതെ വിട്ടു. ഈ കേസിലെ 48 പ്രതികളില്‍ 16 പേര്‍ മരണപ്പെട്ടു. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന 32 പേരെ യാണ് ലഖ്‌നൗ സി. ബി. ഐ. കോടതി വെറുതെ വിട്ടത്.



















