കൊച്ചി : കോളേജ് ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ – ഇന്‍റർ നെറ്റ് ഉപയോഗ ത്തിന് നിയന്ത്രണം ഏർപ്പെടു ത്തുന്നത് വിദ്യാര്‍ത്ഥി കളുടെ മൗലിക അവകാശ ലംഘനം എന്ന് ഹൈക്കോടതി.
ഇൻറര്‍ നെറ്റ് ഉപയോഗി ക്കുവാനുള്ള അവകാശം മൗലികം ആണെന്നും അത് വിദ്യാഭ്യാസ അവകാശം ഉറപ്പാക്കും എന്നുമുള്ള ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ പ്രഖ്യാപനം ചൂണ്ടിക്കാട്ടി യാണ് ജസ്റ്റിസ് പി. വി. ആശ യുടെ ഉത്തരവ്.
കോഴിക്കോട് ചേളന്നൂര്‍ എസ്. എൻ. കോളേജിലെ പെണ്‍ കുട്ടി കളുടെ ഹോസ്റ്റലിൽ വൈകു ന്നേരം ആറു മണി മുതല്‍ രാത്രി പത്തു മണി വരെ മൊബൈല്‍ ഫോണിന് നിയ ന്ത്രണം ഏർപ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് ഒരു വിദ്യാര്‍ത്ഥിനി നല്‍കിയ ഹരജി യിലാണ് കോടതി ഈ വിധി പ്രസ്താ വിച്ചത്.
പ്രായപൂര്‍ത്തിയായ വിദ്യാർത്ഥിക്ക് സ്വന്തം പഠനരീതി തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കണം എന്നും കോടതി പരാമര്‍ശിച്ചു.
മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയ തിനെ ചോദ്യം ചെയ്ത തിനെ തുടര്‍ന്ന് ഹരജി ക്കാരി യെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി യിരുന്നു. തുടര്‍ന്ന് പരാതി നല്‍കുക യായി രുന്നു.എന്നാല്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം കൊണ്ടു വന്നത്, വിദ്യാര്‍ത്ഥി കള്‍ പഠി ക്കുന്നു എന്ന് ഉറപ്പു വരുത്തുവാന്‍ രക്ഷിതാക്ക ളുടെ അഭ്യർത്ഥന ഉള്ളതു കൊണ്ടാണ് എന്നായിരുന്നു അധികൃതരുടെ വാദം.
എപ്പോള്‍ പഠിക്കണം, എങ്ങനെ പഠിക്കണം എന്നീ കാര്യ ങ്ങള്‍ തീരു മാനി ക്കുവാന്‍ കഴി യുന്ന പ്രായ പൂര്‍ത്തി യായവര്‍ തന്നെയാണ് ഹോസ്റ്റ ലിലെ അന്തേ വാസികള്‍ എന്നു ള്ളത് കോളേജ് – ഹോസ്റ്റല്‍ അധികൃതരും രക്ഷിതാ ക്കളും മനസ്സിലാക്കണം.
രക്ഷിതാക്ക ളുടെ അഭ്യർത്ഥന പ്രകാരം പോലും വിദ്യാർത്ഥി കൾക്ക് മേൽ ഇത്തരം നിയന്ത്രണ ങ്ങള്‍ ഏര്‍ പ്പെടുത്തു വാന്‍ ആവില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. നിയന്ത്ര ണങ്ങള്‍ റദ്ദ് ചെയ്യു കയും ഹരജിക്കാരിയെ തിരിച്ചെടുക്കുവാനും കോടതി നിര്‍ദ്ദേശിച്ചു.