തിരുവനന്തപുരം : ഹിന്ദി ഭാഷക്ക് രാജ്യത്തെ ഒന്നിച്ചു നിര്‍ത്താൻ സാധിക്കും എന്നുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ ധാരണ ശുദ്ധ ഭോഷ്ക് എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ.
ഹിന്ദി യുടെ പേരിൽ വിവാദം സൃഷ്ടി ക്കാനുള്ള സംഘ പരി വാർ നീക്കം, രാജ്യത്ത് നില നിൽക്കുന്ന മൂർത്ത മായ പ്രശ്നങ്ങളിൽ നിന്ന് ജന ശ്രദ്ധ തിരിച്ചു വിടാനുള്ള ആസൂത്രിത ശ്രമ മാണ് ഇത് എന്ന് അദ്ദേഹം തെന്റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചു.
രാജ്യ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും ‘ഹിന്ദി അജണ്ട’ യിൽ നിന്ന് പിന്മാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറാ യിട്ടില്ല. ഭാഷ യുടെ പേരിൽ പുതിയ സംഘർഷ വേദി തുറക്കു ന്നതിന്റെ ലക്ഷണം ആണത്.
ദക്ഷിണേന്ത്യ യിലെയും വടക്കു കിഴക്കൻ സംസ്ഥാന ങ്ങളിലെയും ജന ങ്ങൾ ഹിന്ദി സംസാരി ക്കുന്ന വരല്ല. അവിട ങ്ങളിലെ പ്രാഥമിക ഭാഷ യാക്കി ഹിന്ദി യെ മാറ്റണം എന്നത് അവരുടെ യാകെ മാതൃ ഭാഷ കളെ പുറന്തള്ളലാണ്. പെറ്റമ്മ യെ പ്പോലെ മാതൃ ഭാഷ യെ സ്നേഹിക്കുന്ന മനുഷ്യന്റെ ഹൃദയ വികാര ത്തിനു നേരെയുള്ള യുദ്ധ പ്രഖ്യാപനം ആയിട്ടേ അതിനെ കാണാനാവൂ എന്നും അദ്ദേഹം കുറിച്ചു.
കോടിക്കണക്കിന് ജനങ്ങൾ സംസാരി ക്കുന്ന ഭാഷ യാണ് ഹിന്ദി. അത് ആ രീതി യിൽ പൊതുവിൽ അംഗീ കരിക്ക പ്പെട്ടി ട്ടുണ്ട്. ഭാഷയുടെ പേരിൽ രാജ്യത്ത് പറയത്തക്ക തർക്കങ്ങൾ ഒന്നും നില നിൽ ക്കുന്നില്ല.
ഹിന്ദി സംസാരി ക്കാത്ത തു കൊണ്ട് ഇന്ത്യക്കാരൻ അല്ല എന്ന് ഒരു ഇന്ത്യൻ പൗരനും തോന്നേണ്ട സാഹചര്യ വുമില്ല. വ്യത്യസ്ത ഭാഷ കളെ അംഗീ കരി ക്കുന്ന രാഷ്ട്ര രൂപ മാണ് ഇന്ത്യ യുടേത്. അതിന് ഭംഗം വരുത്തുന്ന നീക്ക ത്തിൽ നിന്ന് സംഘ പരി വാർ പിന്മാറണം. ജന ങ്ങളു ടെയും നാടി ന്റെയും ജീവൽ പ്രശ്ന ങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാ നുള്ള ഇത്തരം നീക്ക ങ്ങൾ തിരി ച്ചറി യപ്പെടു ന്നുണ്ട് എന്ന് സംഘ പരി വാർ മനസ്സി ലാക്കുന്നത് നന്ന്.