ന്യൂഡല്‍ഹി : രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഡല്‍ഹി കൂട്ട മാന ഭംഗ ക്കേസില്‍ പ്രതി കളുടെ വധ ശിക്ഷ റദ്ദാക്കണം എന്ന് അമിക്കസ് ക്യൂറി. ഇക്കാര്യം ആവശ്യപ്പെട്ട് അമിക്കസ് ക്യൂറി സുപ്രീം കോടതി യിൽ റിപ്പോർട്ട് നൽകി.
വധ ശിക്ഷ വിധി ക്കുന്ന തിന് മുമ്പ് പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ല എന്നും ശിക്ഷയെ ക്കുറിച്ച് പ്രതി കളുടെ വിശദീ കരണം തേടി യില്ല എന്നും അമിക്കസ് ക്യൂറി സുപ്രീം കോടതി യിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
2012 ഡിസംബര്‍ 16 നായിരുന്നു സുഹൃത്തി നൊപ്പം ബസ്സിൽ കയറിയ ഫിസിയോ തെറാപ്പി വിദ്യാ ര്‍ത്ഥിനി യായിരുന്ന ജ്യോതി സിംഗിനെ അഞ്ചു പേര് ചേര്‍ന്ന് ഓടുന്ന ബസ്സില്‍ വെച്ച് ക്രൂര മായി ബലാത്സംഗം ചെയ്തത്. പിന്നീട് അവശ നില യില്‍ അവരെ തെരുവില്‍ ഉപേക്ഷിച്ചു.
തുടർന്ന് സിംഗപ്പൂരിലെ സ്പെഷ്യാലിറ്റി ആശുപത്രി യില്‍ എത്തിച്ചു എങ്കിലും പെൺ കുട്ടി ഡിസംബർ 29 നു മരണ ത്തിനു കീഴടങ്ങി.
കേസിലെ ഒന്നാം പ്രതി വിചാരണ ക്കാല യളവിൽ തിഹാർ ജയിലിനുള്ളിൽ തൂങ്ങി മരിച്ചു. പ്രായ പൂർത്തി ആകാത്ത തിനാൽ ഒരു പ്രതിക്ക് മൂന്നു വർഷത്തെ തടവു ശിക്ഷ യാണ് വിധിച്ചത്.
മറ്റു നാലു പ്രതികൾക്കു വിചാരണ ക്കോടതി വധ ശിക്ഷ വിധി ക്കുകയും ഹൈ ക്കോടതി ശരി വെക്കു കയും ചെയ്തി രുന്നു.
പ്രതികള്‍ അപ്പീലു മായി സുപ്രീം കോടതി യെ സമീപി ച്ചതിനെ തുടര്‍ ന്നാണ് കോടതി അമിക്കസ് ക്യുറി യെ നിയമിച്ചത്.