ചാലക്കുടി : ഇന്റര്‍ നെറ്റിലൂടെ 200 കോടി രൂപയുടെ വിദേശ ലോട്ടറി അടിച്ചു എന്ന് തെറ്റി ദ്ധരിപ്പിച്ച് പണം തട്ടി എടുക്കു വാ നായി നേരിട്ട് എത്തിയ നൈജീരിയ ക്കാരിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു.
മുരിങ്ങൂര്‍ സ്വദേശി നന്ദ കിഷാറിന്റെ പരാതി പ്രകാരം നൈജീരയ ക്കാരിയായ ഹബീബ മേരി (37) യെ യാണ് ചൊവ്വാഴ്ച ചാലക്കുടി എസ്. ഐ. പി. ലാല്‍ കുമാര്‍ അറസ്റ്റ് ചെയ്തത്.
നന്ദകിഷോറിന് ലോട്ടറി അടിച്ചെന്ന് ഇന്റര്‍ നെറ്റിലൂടെ അറി യിക്കുകയും, മുംബൈ വിമാന ത്താവള ത്തില്‍ കസ്റ്റംസ് ക്ലിയറന്‍ സി നായി 8500 അമേരിക്കന്‍ ഡോളര്‍ ആവശ്യ മാണെന്ന് പറഞ്ഞ് ഫോണ്‍ വിളി ക്കുക യുമായി രുന്നു.
ലോട്ടറി രേഖകള്‍ ഇ – മെയിലില്‍ അയച്ചു കൊടുത്തു. പണം നേരിട്ട് നല്‍കാം എന്നും ബാങ്കില്‍ നിക്ഷേപിക്കില്ല എന്നും അറി യിച്ച തിനെ ത്തുടര്‍ന്നാണ് യുവതി നേരിട്ട് എത്തിയത്.
നെടുമ്പാശ്ശേരി വിമാന ത്താവള ത്തിലെത്തിയ യുവതി ഫോണ്‍ വിളിച്ച് പണം വാങ്ങുന്ന തിനായി തിങ്കളാഴ്ച രാത്രി ചാല ക്കുടി യില്‍ എത്തി. ലോട്ടറിയെ ക്കുറിച്ച് നന്ദ കിഷോര്‍ അന്വേഷിച്ചപ്പോള്‍ പരസ്പര ബന്ധ മില്ലാത്ത മറുപടി യാണ് യുവതി യില്‍ നിന്ന് ലഭിച്ചത്.
സംശയം തോന്നിയ ഇയാള്‍ പണം എടുക്കാനെന്നു പറഞ്ഞ് ചാലക്കുടി പോലീസ് സ്‌റ്റേഷ നിലേക്ക് കൊണ്ടു വരിക യായി രുന്നു. പാസ്സ് പോര്‍ട്ട് കൈവശം ഉണ്ടാ യിരുന്നു എങ്കിലും കൃത്യമായ വിവര ങ്ങള്‍ അതില്‍ ഇല്ലെന്ന് എസ്. ഐ. പറഞ്ഞു. പ്രതിയെ കോടതി യില്‍ ഹാജരാക്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, കുറ്റകൃത്യം, തട്ടിപ്പ്, വിവാദം, സാമൂഹികം, സ്ത്രീ
ആര്‍ട്ഠിയുള്ളവരുടെ പണം നഷ്ടപ്പെടട്ടെ. നൈജീരിയക്കാര്‍ കുറേ കാലമായി നട്ന്ട്ഠുന്ന പറ്റിക്കലാണ്.