രാഷ്ട്രപതി ദ്രൗപദി മുര്‍മു വെള്ളിയാഴ്ച ഗുരുവായൂരിൽ

November 25th, 2026

rashtrapathi-droupadi-murmu-15-th-president-of-india-ePathram
തൃശൂർ : ക്ഷേത്ര ദർശനത്തിനായി ഗുരുവായൂരിൽ എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നവംബർ 25 ബുധനാഴ്ച മുതൽ തൃശൂർ-ഗുരുവായൂർ, കുന്നംകുളം-ഗുരുവായൂർ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

വെള്ളിയാഴ്ചയാണ് ക്ഷേത്ര ദർശനത്തിനായി രാഷ്ട്ര പതി ഗുരുവായൂരിൽ എത്തുന്നത്. അന്നേ ദിവസം രാവിലെ മുതല്‍ വൈകുന്നേരം 4 മണി വരെ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കില്ല.

നവംബർ 27 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കാലടി ജന്മഭൂമി ആദിശങ്കര ജന്മഭൂമി ക്ഷേത്രവും രാഷ്ട്രപതി സന്ദര്‍ശിക്കും. ക്ഷേത്ര ദര്‍ശനത്തിന് ശേഷം 11.30 ന് തിരികെ പോകും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ മുതല്‍ വൈകുന്നേരം 4 മണി വരെ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കില്ല.

ക്ഷേത്ര ദര്‍ശനത്തിന് മാത്രമാണ് രാഷ്ട്രപതി കാലടിയിൽ എത്തുന്നത്. ഈ ഭാഗങ്ങളിലും ഗാതാഗത നിയന്ത്രണം ഏർപ്പെടുത്തും എന്നും അറിയിപ്പുണ്ട്.

വെള്ളിയാഴ്ച മൂന്ന് മണിക്ക് ഗുരുവായൂരിലെ അരിയന്നൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ഹെലി കോപ്റ്ററില്‍ വന്നിറങ്ങുന്ന രാഷ്ട്രപതി, ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ നിന്ന് 3.50ന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പുറപ്പെടും. 4.15 വരെ ക്ഷേത്രത്തിൽ ചെലവഴിച്ച് 4.30 ന് ഗുരുവായൂരില്‍ നിന്ന് മടങ്ങും.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ചൂണ്ടല്‍ മുതല്‍ ഗുരുവായൂര്‍ കാരക്കാട് ജംഗ്‌ഷൻ വരെ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ ഗതാഗതം അനുവദിക്കില്ല. ട്രയല്‍ റണ്ണിന്റെ ഭാഗമായി ബുധനാഴ്ചയും വ്യാഴാഴ്ചയും തൃശൂർ-ഗുരുവായൂർ റൂട്ടിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാവും. Image Credit : twitter- X

- pma

വായിക്കുക: , , , , , , , , ,

Comments Off on രാഷ്ട്രപതി ദ്രൗപദി മുര്‍മു വെള്ളിയാഴ്ച ഗുരുവായൂരിൽ

സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു

September 14th, 2026

cpi-m-leader-baby-john-passes-away-ePathram

ഗുരുവായൂർ : മുതിർന്ന സി. പി. എം. നേതാവ് ബേബി ജോണ്‍ (74) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സ യിൽ ആയിരുന്നു.

മണലൂര്‍ തൈക്കാട് ചക്രമാക്കില്‍ അന്തോണി-മേരി ദമ്പതികളുടെ മകനായി 1952 -ല്‍ ജനിച്ച ബേബി ജോണ്‍, ബ്ലാങ്ങാട് എ. എം. എൽ. പി. സ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

1975 ൽ, അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ പോയി.  പിന്നീട് ജോലിയിൽ നിന്നും സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.

1969 മുതൽ ഇടതു പക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങിയ അദ്ദേഹം 1971-ൽ പാർട്ടി അംഗമായി. സി. പി. എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ജില്ലാ സെക്രട്ടറി, സി. ഐ. ടി. യു. തൃശൂര്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ചാവക്കാട് നഗര സഭ നിലവിൽ വന്നപ്പോൾ (1980–-85) കൗൺസിലറും ആദ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാനുമായി. സി. പി. എം. ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി, തൈക്കാട്, പാലുവായ് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷം 1984 മുതൽ 97 വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായി.

- pma

വായിക്കുക: , , , ,

Comments Off on സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു

വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു

August 4th, 2026

help-dest-activate-in-guruvayoor-temple-for-disabled-ePathram
ഗുരുവായൂര്‍ : ഭക്തർക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെർച്വൽ ക്യൂ ദർശന സൗകര്യം ആരംഭിച്ചു. ആദ്യ ഘട്ടം എന്ന നിലയിൽ മണിക്കൂറിൽ മൂന്നുറു ഭക്തർക്ക് ഓൺ ലൈൻ വഴി ദർശനം സാദ്ധ്യമാകും.

പരീക്ഷണ അടിസ്ഥാനത്തിൽ ആഗസ്റ്റ് 4 ചൊവ്വ മുതൽ തുടക്കം കുറിച്ച വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആദ്യ ഘട്ട ത്തിൽ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ അനുവദിക്കും. പദ്ധതി വിജയം കണ്ടാല്‍ എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ ദര്‍ശനം സാദ്ധ്യമാക്കും എന്നും ഗുരൂവായൂര്‍ ദേവസ്വം അധികൃതർ അറിയിച്ചു.

ദിവസവും എട്ടു മണിക്കൂർ വീതമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഇതിലൂടെ പ്രതിദിനം 2400 ഭക്തർക്ക് ദർശന സൗകര്യം ലഭിക്കും എന്നാണു കണക്കു കൂട്ടൽ. രണ്ടു ഷിഫ്റ്റുകളിലായി രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയും ഈ സൗകര്യം ലഭിക്കും.

കിഴക്കേ നടയിലെ പൊതു ക്യൂ പന്തലിന്റെ വടക്കേ അറ്റത്തെ വരിയാണ് വെര്‍ച്വല്‍ ക്യൂ ദർശനത്തിന് ഏര്‍പ്പെടുത്തിയത്. ഇതിനായി പ്രത്യേക ജീവന ക്കാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഓണ്‍ ലൈന്‍ വഴി ബുക്ക് ചെയ്താല്‍ അതിന്റെ രസീതിയുമായി ദര്‍ശനത്തിന് അനുവാദം ലഭിച്ച സമയത്തിനു അര മണിക്കൂര്‍ മുമ്പ് ക്ഷേത്രത്തില്‍ എത്തണം. നിലവിൽ ദര്‍ശനത്തിന് ഭക്തര്‍ അനുഭവിക്കുന്ന പ്രയാസങ്ങൾ, വെര്‍ച്വല്‍ ക്യൂ പദ്ധതി നടപ്പിലാകുന്നതിലൂടെ ഒഴിവാകും എന്നാണ് കരുതുന്നത്.

- pma

വായിക്കുക: , ,

Comments Off on വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു

ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു

May 26th, 2026

mangottu-aup-school-old-students-ormma-cheppu-distribute-education-equipments-ePathram

ഒരുമനയൂർ : നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്തു കൊണ്ട് ഒരുമനയൂർ മാങ്ങോട്ട് എ. യു. പി. സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി വാട്സാപ്പ് കൂട്ടായ്മ ‘ഓർമ്മച്ചെപ്പ്’ മാതൃകയായി.

തങ്ങൾ പഠിച്ചിറങ്ങിയ വിദ്യാലയത്തിലെ നിലവിലെ വിദ്യാർത്ഥികളിൽ നിർദ്ധനർ ആയവരെ തേടിപ്പിടിച്ചു കൊണ്ടാണ് സ്‌കൂൾ ബാഗും കുടയും വാട്ടർ ബോട്ടിലും ഉൾപ്പെടെ പഠന സഹായ ഉപകരണങ്ങൾ സമ്മാനിച്ചത്.

ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ടും മാങ്ങോട്ടു സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി. എം. താഹിർ ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക ഷിനി ഫ്ലവർ മുഖ്യാതിഥി ആയിരുന്നു. അഡ്മിൻ ഷെബീർ അദ്ധ്യക്ഷത വഹിച്ചു.

പി. ടി. എ. പ്രസിഡണ്ട് ഹനീഫ, ചീഫ് അഡ്‌മിൻ ലിയാഖത്ത്, കൺവീനർ ഡേവിഡ് കാഞ്ഞിരത്തിങ്കൽ, ചെയർമാൻ കബീർ, ബഷീർ ഖാൻ ഇബ്രാഹിം, അജയൻ, സുബൈദ, രഞ്ജനി, സുധീർ, ഷാഹിന അക്ബർ, സരള, ഹൈദ്രോസ്, നൗഷാദ്, സുബൈർ, ജസീന കരീം തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു

ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും

May 8th, 2026

orumanayoor-mangottu-aup-school-old-students-ormma-cheppu-maha-sangamam-ePathram
തൃശ്ശൂർ : ജില്ലയിലെ ഒരുമനയൂർ മാങ്ങോട്ട് എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ‘ഓർമ്മച്ചെപ്പ്’ ഒരുക്കുന്ന മഹാ സംഗമം 2026 ജൂൺ 28 ഞായറാഴ്ച നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

മഹാസംഗമത്തിന് മുന്നോടിയായി മാങ്ങോട്ട് സ്കൂളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് പ്രവേശനോത്സവ ദിവസം പഠനോപകരണങ്ങൾ സമ്മാനിക്കും. ഇതിന്റെ പ്രവർത്തനങ്ങൾക്കായി പിപുലമായ ഒരു കമ്മിറ്റിയും അഡ്മിൻ പാനലിനു നേതൃത്വത്തിൽ രൂപീകരിച്ചു.

എ. വി. കബീർ (ചെയർമാൻ) നേതൃത്വം നൽകുന്ന കമ്മിറ്റിയിൽ വി. ലിയാഖത്ത് (സെക്രട്ടറി), ഷെമീന വാഹിദ്, സൈബു കബീർ (ജോയിന്റ് സെക്രട്ടറിമാർ), ഷബീർ (ട്രഷറർ), പ്രദീപ് (പ്രവാസി കോഡിനേറ്റർ), ഡേവിഡ് കാഞ്ഞിരത്തിങ്കൽ, ജസീന കരീം (പ്രോഗ്രാം കോഡിനേറ്റർമാർ) ബഷീർ ഖാൻ, അഭിനി (റിസപ്ഷൻ & ഫുഡ്), അജയൻ, ഷൈജു (സ്റ്റേജ് & ഗസ്റ്റ്), ഇബ്രാഹിം (പബ്ലിസിറ്റി), സരള (വളൻ്റിയേഴ്സ് ഹെഡ്) എന്നിവരും രക്ഷാധികാരികളായി ഹനീഫ, ഹൈദ്രോസ്, ഷാഹിന അക്ബർ എന്നിവരെയും തെരഞ്ഞെടുത്തു.

ഒരുമനയൂർ പഞ്ചായത്തിലെ 143 വർഷം പഴക്കമുള്ള മാങ്ങോട്ട് എ. യു. പി. സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ എല്ലാ പ്രായക്കാരായ പൂർവ്വ വിദ്യാർത്ഥി കളെയും ചേർത്ത് ഓർമ്മച്ചെപ്പ് വിപുലമായ പരിപാടികളാണ് ഒരുമനയൂർ പഞ്ചായത്ത് ഹാളിൽ ഒരുക്കുന്നത്.

പൂർവ്വ വിദ്യാർത്ഥിയായ ഗായകൻ പട്ടുറുമാൽ മുത്തുവിൻ്റെ സംഗീത പരിപാടി, നാടൻ പാട്ട്, മറ്റു വൈവിധ്യമാർന്ന കലാ പരിപാടികൾ എന്നിവ അരങ്ങേറും. വിവരങ്ങൾക്ക് : +91 99959 61466.

- pma

വായിക്കുക: , , , , , , , ,

Comments Off on ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും

Page 1 of 1012345...10...Last »

« Previous « റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
Next Page » വിജയ് മുഖ്യമന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha