ഗുരുവായൂര്‍ : കേരകൃഷിയെ സമ്പുഷ്ടമാക്കാൻ കേര കർഷകരുടെ ക്ലസ്റ്ററുകൾ രൂപീകരിക്കുവാന്‍ എളവള്ളി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. എളവള്ളി ഗ്രാമ പഞ്ചായത്തിലാണ് കേരളത്തിൽ ആദ്യമായി ഈ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കേര കൃഷിയുടെ ഭാഗമായി തെങ്ങ് കയറുവാനും അനുബന്ധ ജോലികൾക്കും തൊഴിലാളി കളെ കിട്ടാത്ത സ്ഥിതിയാണ് നിലവില്‍ ഉള്ളത്. മാത്രമല്ല സമയാ സമയങ്ങളിൽ അവരുടെ സേവനം ലഭിക്കാറില്ല എന്നതും കർഷകരെ കുഴക്കുകയാണ്. ഇതിന് ഒരു പരിഹാരം എന്ന നിലയിലാണ് കേര കർഷകരുടെ ക്ലസ്റ്ററുകൾ രൂപീകരിക്കുവാന്‍ തീരുമാനിച്ചത്.
ഇതു പ്രകാരം എളവള്ളി ഗ്രാമ പഞ്ചായത്തിലെ 16 വാർഡു കളെ നാല് വീതം വാർഡു കളുള്ള നാല് ക്ലസ്റ്ററു കള്‍ ആയി തിരിക്കും. ഓരോ ക്ലസ്റ്ററു കളിലും രജിസ്റ്റർ ചെയ്യുന്ന കർഷകരുടെ കൃഷി ഇടങ്ങളില്‍ ഉള്ള തെങ്ങുകൾ ഗ്രാമ പഞ്ചായത്തിന്‍റെ മേൽ നോട്ടത്തിൽ 45 ദിവസം ഇടവിട്ട് കയറും.
ലഭിക്കുന്ന നാളികേരം പെറുക്കി കൂട്ടുന്നതിനും പൊളിക്കുന്നതിനും ഉടച്ച് തൂക്കം നോക്കി കൊണ്ടു പോകുന്ന തിനും ക്ലസ്റ്റർ ഭാരവാഹികൾ നേതൃത്വം നൽകും. തൂക്കം രേഖപ്പെടുത്തുന്ന നാളികേരത്തിന് അതതു ദിവസ ത്തെ മാർക്കറ്റ് വില അനുസരിച്ച് തുക നിശ്ചയിക്കും.
കൂലി ഇനത്തിൽ ചെലവായ സംഖ്യ കിഴിച്ച് ബാക്കി ലഭിക്കുന്ന തുക എളവള്ളി – ചിറ്റാട്ടുകര സർവ്വീസ് സഹകരണ ബാങ്കുകളിൽ നിന്നും തൊട്ടടുത്ത ദിവസം ലഭിക്കുന്ന വിധത്തിലാണ് പദ്ധതി രൂപകല്പന ചെയ്യുന്നത്.
ഓരോ ക്ലസ്റ്ററിലും തെങ്ങ് കയറുന്നതിന് 5 തൊഴിലാളി കളും നാളികേരം പൊളിക്കുന്ന കേന്ദ്രത്തിൽ എത്തി ക്കുന്നതിന് മൂന്ന് വീതം തൊഴിലാളി കളും നാളികേരം പൊളിച്ചു ഉടക്കുവാന്‍ മൂന്ന് തൊഴിലാളികളും ഉണ്ടാകും. തെങ്ങ് കയറുന്നതിനു മുമ്പേ കർഷകർക്ക് അറിയിപ്പ് നൽകും. കൂടുതല്‍ വിവരങ്ങള്‍ക്ക് പബ്ലിക്ക് റിലേഷന്‍സ് പത്രക്കുറിപ്പ് ഇവിടെ വായിക്കാം.