ലോക്ക് ഡൗണ്‍ : പെരുന്നാൾ നിസ്കാരം വീടുകളിൽ നിര്‍വ്വഹിക്കണം

May 19th, 2020

blangad-juma-masjid-in-1999-old-ePathram

തിരുവനന്തപുരം : ഈദുല്‍ ഫിത്വര്‍ ദിനത്തിലെ പെരുന്നാള്‍ നിസ്കാരം, വിശ്വാസികള്‍ വീടുകളില്‍ വെച്ച് നിര്‍വ്വഹിക്കണം എന്ന് മത പണ്ഡിതരുമായും മത നേതാക്കളുമായും നടത്തിയ വീഡിയോ കോൺഫറൻ സിൽ ധാരണയായി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സമൂഹ പ്രാര്‍ത്ഥന മാത്രമല്ല സക്കാത്ത് കൊടുക്കുവാനും സ്വീകരിക്കുവാനും ആളുകള്‍ പോകുന്നത് ഒഴിവാക്കണം. സക്കാത്ത് വീടുകളില്‍ എത്തിച്ചു കൊടുക്കണം എന്ന നിർദ്ദേശം മത നേതാക്കൾ അംഗീകരിച്ചു.

കൊവിഡ്-19 വൈറസ് വ്യാപനവും രോഗ ഭീഷണിയും നിലനിൽക്കുന്നതിനാല്‍ സമൂഹ പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ തീരുമാനം എടുക്കുവാന്‍ വേണ്ടിയാണ് മതപണ്ഡിതരുമായും മുസ്ലിം മത നേതാക്കളുമായും വീഡിയോ കോൺഫറൻസ് നടത്തിയത്.

പെരുന്നാൾ ദിനത്തില്‍ പള്ളികളിലെ നിസ്കാരവും സമൂഹ പ്രാര്‍ത്ഥനയും ഒഴിവാക്കുന്നത് വിശ്വാസികളെ സംബന്ധിച്ച് വലിയ വേദന ഉണ്ടാക്കുന്നതാണ് എങ്കിലും സമൂഹത്തിന്റെ ഭാവിയെ കരുതി പള്ളി കളി ലെയും ഈദ് ഗാഹുകളിലെയും നിസ്കാരം ഒഴിവാക്കാൻ തീരുമാനം എടുത്ത മത നേതാക്കളെ അഭിനന്ദിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ നിലയിലുള്ള ജാഗ്രതയും കരുതലും ഒത്തൊരുമയും കൊണ്ടാണ് കൊവിഡ്-19 നെ നിയന്ത്രി ക്കുന്നതിൽ വിജയം കൈവരിക്കുവാന്‍ നമ്മെ സഹായിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

(പി. എൻ. എക്സ്. 1828/2020)

- pma

വായിക്കുക: , , , , ,

Comments Off on ലോക്ക് ഡൗണ്‍ : പെരുന്നാൾ നിസ്കാരം വീടുകളിൽ നിര്‍വ്വഹിക്കണം

ക്ഷേത്രത്തിലെ വിവാഹം : അനുമതി പിന്‍വലിച്ചു

May 19th, 2020

guruvayoor-marriage-epathram
ഗുരുവായൂര്‍ : സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതു കാരണം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്തുന്നതിനുള്ള അനുമതി നൽകി എന്നുള്ള തീരുമാനം പിന്‍വലിച്ചു എന്ന് ദേവസ്വം ചെയര്‍മാന്‍.

ലോക്ക് ഡൗണ്‍ നിയമങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഗുരുവായൂര്‍ ക്ഷേത്രത്തിന് പുറത്തു വെച്ച് നിയന്ത്രണങ്ങളോടെ വിവാഹ ചടങ്ങുകള്‍ നടത്താം എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു.

ഈ മാസം 21 മുതല്‍ വിവാഹങ്ങള്‍ നടത്തുവാന്‍ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ ഈ അനുമതി പിന്‍വലിച്ചു എന്നാണ് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഇപ്പോള്‍ അറിയിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on ക്ഷേത്രത്തിലെ വിവാഹം : അനുമതി പിന്‍വലിച്ചു

കനോലി കനാലിലെ ചെളി നീക്കണം : ചാവക്കാട് താലൂക്ക് വികസന സമിതി

October 6th, 2019

canolly-canal-chettuwa-river-re-construction-ePathram
ചാവക്കാട് : കനോലി കനാലിലേയും ചേറ്റുവ പ്പുഴയി ലെയും ചെളി നീക്കി വെള്ളത്തിന്റെ സംഭരണ ശേഷി കൂട്ടണം എന്ന് താലൂക്ക് വികസന സമിതിയിൽ ആവശ്യം.

ഓഖി ചുഴലിക്കാറ്റിനും പ്രളയത്തിനും ശേഷം ചെളി കുമിഞ്ഞു കൂടി ചേറ്റുവപ്പുഴയുടെയും കനോലി കനാലിന്റെയും സംഭരണ ശേഷിയും നീരൊഴുക്കും കുറഞ്ഞു എന്നും യോഗം വിലയിരുത്തി. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാതെ വെള്ളക്കെട്ട് ഉണ്ടാവുന്നതിന് ഇത് പ്രധാന കാരണം ആയിതീരുന്നു.

അഡീഷണൽ ഇറിഗേഷൻ വകുപ്പ് ഇക്കാര്യത്തിൽ ഉദാരമായ സമീപനം സ്വീകരിക്കുന്നു. പക്ഷേ, ജിയോളജി വകുപ്പിന്റെ കടുംപിടിത്തം ഉള്ളതിനാല്‍ ചെളി നീക്കം ചെയ്യുവാന്‍ കഴിയുന്നില്ല എന്നും യോഗം കുറ്റപ്പെടുത്തി.

ഈ ജലാശയങ്ങളില്‍ കാലാകാലങ്ങളിൽ അടിഞ്ഞു കൂടുന്ന ചെളി എടുത്ത് കുറഞ്ഞ നിരക്കിൽ നാളികേര കർഷകർക്ക് നൽകുന്ന പരമ്പരാഗത ചെളി വാരൽ തൊഴിലാളികളെ കള്ള ക്കടത്തുകാര്‍ എന്നു ചിത്രീകരിച്ച് നിയമ നടപടിയെടുക്കുന്ന രീതി അധികാരികൾ അവസാനിപ്പിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

 

- pma

വായിക്കുക: , , , , ,

Comments Off on കനോലി കനാലിലെ ചെളി നീക്കണം : ചാവക്കാട് താലൂക്ക് വികസന സമിതി

ചാവക്കാട് പ്രസ്സ് ഫോറം : പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു

January 20th, 2019

write-with-a-ink-pen-ePathram

ചാവക്കാട് : പത്ര പ്രവര്‍ത്തക കൂട്ടായ്മ യായ ചാവ ക്കാട് പ്രസ്സ് ഫോറ ത്തിന്റെ പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്തു.

ഖാസിം സെയ്ത് (പ്രസിഡണ്ട്), ക്ലീറ്റസ് ചുങ്കത്ത് (ജനറല്‍ സെക്രട്ടറി), റാഫി വലിയകത്ത് (ട്രഷറര്‍), കെ. ടി. വിന്‍സെന്റ് (വൈസ് പ്രസിഡണ്ട്), ടി. ടി. മുനേഷ് (ജോയിന്റ് സെക്രട്ടറി), ടി. ബി. ജയപ്രകാശ് (ഓഡിറ്റർ), ജോഫി ചൊവ്വന്നൂർ (പ്രോഗ്രാം കോഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.

committee-2019-chavakkad-press-forum-ePathram

ഖാസിം സെയ്ത്, ക്ലീറ്റസ് ചുങ്കത്ത്, റാഫി വലിയകത്ത്

വാര്‍ഷിക ജനറല്‍ ബോഡിയില്‍ റാഫി വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ. എം. ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പി. ഒ. അലിക്കുട്ടി, ടി. ബി. ജയ പ്രകാശ് എന്നിവര്‍ തെര ഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം. വി. ഷക്കീല്‍, ശിവജി നാരാ യണന്‍, എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ചാവക്കാട് പ്രസ്സ് ഫോറം : പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു

രാമു കാര്യാട്ടിന് ജന്മ നാട്ടിൽ സ്മാരകം ഒരുങ്ങുന്നു

July 5th, 2018

ramu-kariat-ePathram ചേറ്റുവ : പ്രശസ്ത ചലച്ചിത്ര കാരൻ രാമു കാര്യാട്ടിന് ജന്മ നാടായ ചേറ്റുവ യില്‍ അദ്ദേഹത്തിനായി സ്മാരകം ഒരുങ്ങുന്നു. ചേറ്റുവ പാല ത്തിനു സമീപ മുള്ള വഴിയോര വിശ്രമ കേന്ദ്ര ത്തിനു  പടി ഞ്ഞാറു ഭാഗത്തായി പുഴയോരത്തായി ട്ടാണ് ‘രാമു കാര്യാട്ട് സ്മാരകം’ ഒരുങ്ങുന്നത്. ഇവിടെ രാമു കാര്യാ ട്ടിന്റെ പൂര്‍ണ്ണ കായ വെങ്കല പ്രതിമ യും സ്ഥാപിക്കും.

ഇതു സംബന്ധിച്ച് ചേറ്റുവ വഴിയോര വിശ്രമ കേന്ദ്ര ത്തില്‍ സംഘ ടിപ്പിച്ച യോഗ ത്തിൽ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍, രാമു കാര്യാ ട്ടിന്റെ മരുമകനും നടനും നിർമ്മാതാവുമായ ദേവന്‍, നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമന്‍, സഹകരണ ബാങ്ക് പ്രസിഡണ്ട് എം. എ. ഹാരിസ് ബാബു, പി. ഡബ്ല്യു. ഡി. അസി. എക്‌സി. എന്‍ജിനീയര്‍ ഹരിത, ഏങ്ങണ്ടി യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉദയ് തോട്ട പ്പുള്ളി, പഞ്ചായത്ത് അംഗം സുമയ്യ തുടങ്ങിയ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹ്യ – കലാ – സാംസ്കാരിക പ്രവർത്തകരും സംബന്ധിച്ചു.   കെ. വി. അബ്ദുല്‍ ഖാദര്‍ എം. എല്‍. എ. അദ്ധ്യക്ഷത വഹിച്ചു.

monument-in-chettuwa-for-chemmeen-film-director-ramu-kariatt-ePathram

രാമു കാര്യാട്ട് (1954 – 1979)

രാമു കാര്യാട്ടിന്റെ  ജീവചരിത്രം, അപൂർവ്വ ഫോട്ടോ കൾ, 100 പേര്‍ക്ക് സിനിമ കാണാവുന്ന തിയ്യറ്റര്‍, നാടക അവതരണ ത്തിനുള്ള വേദി, വിഡിയോ – ഓഡിയോ ലൈബ്രറി എന്നിവ സ്മാരകത്തിൽ ഉള്‍പ്പെടുത്തണം എന്നും യോഗ ത്തില്‍ നിർദ്ദേശം ഉയർന്നു.

റവന്യൂ വകുപ്പ് പഞ്ചായത്തിനു കൈ മാറിയ ഇരുപത് സെന്റിലാണ് സ്മാരകം നിര്‍മ്മിക്കുക. എം. എല്‍. എ. യുടെ വികസന ഫണ്ടില്‍ നിന്ന് രണ്ടു കോടി രൂപ സ്മാരകത്തിനായി അനുവദിച്ചു എന്നും കെ. വി. അബ്ദുല്‍ ഖാദര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on രാമു കാര്യാട്ടിന് ജന്മ നാട്ടിൽ സ്മാരകം ഒരുങ്ങുന്നു

Page 7 of 9« First...56789

« Previous Page« Previous « എക്സ്ട്രാ ടൈമിലെ പെനാൽറ്റി യിൽ കൊളംബിയ പുറത്ത്
Next »Next Page » കെ. കരുണാ കരൻ ജന്മ ശതാബ്​ദി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha