
തിരുവനന്തപുരം : ഈദുല്‍ ഫിത്വര്‍ ദിനത്തിലെ പെരുന്നാള്‍ നിസ്കാരം, വിശ്വാസികള്‍ വീടുകളില്‍ വെച്ച് നിര്‍വ്വഹിക്കണം എന്ന് മത പണ്ഡിതരുമായും മത നേതാക്കളുമായും നടത്തിയ വീഡിയോ കോൺഫറൻ സിൽ ധാരണയായി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സമൂഹ പ്രാര്‍ത്ഥന മാത്രമല്ല സക്കാത്ത് കൊടുക്കുവാനും സ്വീകരിക്കുവാനും ആളുകള്‍ പോകുന്നത് ഒഴിവാക്കണം. സക്കാത്ത് വീടുകളില്‍ എത്തിച്ചു കൊടുക്കണം എന്ന നിർദ്ദേശം മത നേതാക്കൾ അംഗീകരിച്ചു.
കൊവിഡ്-19 വൈറസ് വ്യാപനവും രോഗ ഭീഷണിയും നിലനിൽക്കുന്നതിനാല്‍ സമൂഹ പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ തീരുമാനം എടുക്കുവാന്‍ വേണ്ടിയാണ് മതപണ്ഡിതരുമായും മുസ്ലിം മത നേതാക്കളുമായും വീഡിയോ കോൺഫറൻസ് നടത്തിയത്.
പെരുന്നാൾ ദിനത്തില്‍ പള്ളികളിലെ നിസ്കാരവും സമൂഹ പ്രാര്‍ത്ഥനയും ഒഴിവാക്കുന്നത് വിശ്വാസികളെ സംബന്ധിച്ച് വലിയ വേദന ഉണ്ടാക്കുന്നതാണ് എങ്കിലും സമൂഹത്തിന്റെ ഭാവിയെ കരുതി പള്ളി കളി ലെയും ഈദ് ഗാഹുകളിലെയും നിസ്കാരം ഒഴിവാക്കാൻ തീരുമാനം എടുത്ത മത നേതാക്കളെ അഭിനന്ദിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ നിലയിലുള്ള ജാഗ്രതയും കരുതലും ഒത്തൊരുമയും കൊണ്ടാണ് കൊവിഡ്-19 നെ നിയന്ത്രി ക്കുന്നതിൽ വിജയം കൈവരിക്കുവാന്‍ നമ്മെ സഹായിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
- പ്രതീകാത്മക ചിത്രം : ബ്ലാങ്ങാട് ജുമാ മസ്ജിദ്.






ചേറ്റുവ : പ്രശസ്ത ചലച്ചിത്ര കാരൻ രാമു കാര്യാട്ടിന് ജന്മ നാടായ ചേറ്റുവ യില്‍ അദ്ദേഹത്തിനായി സ്മാരകം ഒരുങ്ങുന്നു. ചേറ്റുവ പാല ത്തിനു സമീപ മുള്ള വഴിയോര വിശ്രമ കേന്ദ്ര ത്തിനു പടി ഞ്ഞാറു ഭാഗത്തായി പുഴയോരത്തായി ട്ടാണ് ‘രാമു കാര്യാട്ട് സ്മാരകം’ ഒരുങ്ങുന്നത്. ഇവിടെ രാമു കാര്യാ ട്ടിന്റെ പൂര്‍ണ്ണ കായ വെങ്കല പ്രതിമ യും സ്ഥാപിക്കും.




















