തിരുവനന്തപുരം : സംസ്ഥാനത്ത് ഉച്ചഭാഷിണി ഉപയോ ഗത്തിന് കടുത്ത നിയന്ത്രണ ങ്ങള്‍ വരുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതു സംബന്ധിച്ചുള്ള നട പടി ക്രമ ങ്ങൾ ആരംഭിച്ചു.
1988 ലെ ഹൈകോടതി ഉത്തര വിന്റെ അടിസ്ഥാന ത്തിൽ, 1993ൽ ആഭ്യന്തര വകുപ്പ് പുറപ്പെടു വിച്ച മാർഗ്ഗ രേഖ യുടെ ചുവടു പിടിച്ച് കൊണ്ടാണ് ഉച്ച ഭാഷിണി നിയന്ത്രണം കർശനമായി നടപ്പാക്കുവാൻ ഒരുങ്ങുന്നത്.
ജന്മ ദിനം, ഗൃഹ പ്രവേശനം, വിവാഹം തുടങ്ങിയ ആഘോഷ ങ്ങള്‍ക്ക് ബോക്‌സ് രൂപ ത്തിലുള്ള ഉച്ച ഭാഷിണി മാത്രമേ ഉപയോഗി ക്കുവാൻ പാടുള്ളൂ.
കോളാമ്പി രൂപ ത്തിലുള്ള ആംപ്ലിഫയറുകള്‍ പൂര്‍ണ്ണ മായും നിരോധിച്ചു. ബോക്‌സുകളില്‍ നിന്നുള്ള ശബ്ദ പരിധി, പരിപാടി നടക്കുന്ന ഹാളി ന്റെ പരിസര ത്തിന്ന് ഉള്ളില്‍ ഒതുങ്ങു കയും വേണം.
ആരാധനാലയ ങ്ങളിലേത് ഉൾപ്പെടെ യുള്ള ഉച്ച ഭാഷിണി കൾക്കും ഈ നിയന്ത്രണ ങ്ങൾ ബാധക മാണ്.
ക്ഷേത്ര ങ്ങൾ, മുസ്ലിം – ക്രിസ്ത്യന്‍ പള്ളികള്‍ മറ്റു ആരാധ നാലയ ങ്ങള്‍ എന്നിവിട ങ്ങളില്‍ ബോക്‌സ് മാതൃക യിലുള്ള ഉച്ച ഭാഷിണി മാത്രമേ ഉപയോഗി ക്കുവാന്‍ പാടുള്ളൂ. എന്നാല്‍, ഇവയുടെ ശബ്ദം ഈ ആരാധനാ ലയ ങ്ങളുടെ വളപ്പിന് പുറത്തു പോകു വാനും പാടില്ല.
തെരുവു കളിലും വാഹന ങ്ങളിലും ഉച്ച ഭാഷിണി ഉപയോഗം പരമാവധി ഒഴിവാക്കണം. പൊലീസി ന്റെ മുന്‍കൂർ അനുമതി കൂടാതെ ഉച്ച ഭാഷിണി ഉപയോഗി ക്കുവാന്‍ പാടില്ല എന്നും നിയമ ത്തില്‍ പറയുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഉത്സവം, എതിര്‍പ്പുകള്‍, പരിസ്ഥിതി, മതം, മനുഷ്യാവകാശം, വിവാദം, സാമൂഹ്യക്ഷേമം