ന്യൂഡല്‍ഹി: അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാല്‍ പരിസ്‌ഥിതിക്കും ജൈവ വൈവിധ്യത്തിനും ദോഷം ചെയ്യുമെന്നും, പരിസ്‌ഥിതിയെ ദോഷകരമായി ബാധിക്കുന്ന അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രി ജയറാം രമേശ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനു കത്തു നല്‍കി. കേരള സന്ദര്‍ശനത്തിനിടയില്‍ ഇക്കാര്യം ബോധ്യമായെന്നും ജയറാം രമേശ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പദ്ധതി റദ്ദാക്കുന്നതു മൂലം സംസ്‌ഥാനത്തിനു നഷ്‌ടപരിഹാരമെന്ന നിലയില്‍ അധിക വൈദ്യുതിയോ സാമ്പത്തികസഹായമോ നല്‍കാനും മന്ത്രി ശിപാര്‍ശ ചെയ്‌തു. പരിസ്‌ഥിതിയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ പദ്ധതികള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ പരിസ്ഥിതിയെ പരിഗണിച്ചു കൊണ്ട് പദ്ധതികള്‍ തയ്യാറാക്കുന്ന സംസ്‌ഥാനങ്ങള്‍ക്ക് ‘ഗ്രീന്‍ ബോണസ്’ നല്‍കുന്ന സംവിധാനം ഒരുക്കണമെന്നും ജയറാം രമേശ് നിര്‍ദേശിച്ചു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്‌ഥിതി, പ്രതിരോധം, മാധ്യമങ്ങള്‍