കോഴിക്കോട്: സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ ങ്ങ ളുടെ വികസന ത്തിന് പ്രവാസി കളിൽ നിന്നും നിക്ഷേപ ങ്ങള്‍ സ്വീകരി ച്ചുള്ള കൂട്ടായ്മ ആലോ ചിക്കു ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പ്രവാസി സംഘം അഞ്ചാം സംസ്ഥാന സമ്മേളന ത്തിന്റെ സമാപന പൊതു യോഗം ഉദ്ഘാടനം ചെയ്തു സംസാരി ക്കു ക യായി രുന്നു മുഖ്യമന്ത്രി.
സർക്കാർ ഗ്യാരണ്ടി യോടെ നിക്ഷേപം സ്വീകരിച്ച് വിവിധ പദ്ധതി കൾ ഏറ്റെടുക്കുക വഴി ഐ. ടി., പാലം, റോഡ്, വിമാന ത്താവളം, തുറമുഖം തുടങ്ങി എല്ലാ മേഖല യിലും വികസനം ഉണ്ടാക്കുവാന്‍ കിഫ്ബിക്ക് പുറമെയുള്ള സംവി ധാ ന മാണ് വരുക. ലോക കേരള സഭയുടെ ഭാഗ മായി ഉയർന്നു വന്നതാണ് ഈ നിർദ്ദേശം.
കേരള പ്രവാസി സംഘം പ്രസിഡണ്ട് പി. ടി. കുഞ്ഞു മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീ ന്ദ്രന്‍, കെ. വി. അബ്ദുൽ ഖാദർ, എ. പ്രദീപ് കുമാർ, വി. കെ. സി. മമ്മദ് കോയ, പി. ടി. എ. റഹീം, പുരുഷൻ കടലുണ്ടി തുടങ്ങി യവര്‍ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, പ്രവാസി, സാമൂഹികം, സാമൂഹ്യക്ഷേമം