ഗുരുവായൂര്‍ : നിയോജക മണ്ഡലത്തിലെ മുഴുവൻ റോഡു കളുടെയും നിർമ്മാണവും അറ്റ കുറ്റപ്പണികളും മെയ് 15 ന് മുമ്പായി പൂർത്തീകരിക്കും എന്ന് എൻ. കെ. അക്ബർ എം. എൽ. എ.
ചാവക്കാട് – കുന്നംകുളം റോഡ്, ചാവക്കാട് – ബ്ലാങ്ങാട് റോഡ്, ബേബി ബീച്ച് റോഡ് തുടങ്ങിയവയുടെ നിർമ്മാണം അടിയന്തിരമായി തുടങ്ങും. ചിങ്ങനാത്ത് കടവ് പാലത്തിന്‍റെയും അപ്രോച്ച് റോഡിന്‍റെയും സർവ്വേ അടിയന്തിരമായി പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കും. എൻ. കെ. അക്ബർ എം. എൽ. എ. യുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു മരാമത്ത് ജോലി കളുടെ ഗുരുവായൂർ മണ്ഡല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ എടുത്ത തീരുമാനമാണ് ഇത്.
സ്കൂൾ തുറക്കുന്നതിന് മുമ്പായി പുത്തൻ കടപ്പുറം, ബ്ലാങ്ങാട്, കടിക്കാട്, ചാവക്കാട് സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരി ക്കാനും യോഗത്തില്‍ തീരുമാനിച്ചു. കിഫ്ബി അനുമതിയോടെ അണ്ടത്തോട് രജിസ്ട്രാർ ഓഫീസിന്‍റെ നിർമ്മാണവും സൈക്ലോൺ ഷെൽറ്ററിന്‍റെ നിർമ്മാണവും അടിയന്തിരമായി ആരംഭിക്കാനും യോഗം തീരുമാനിച്ചു.
പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ഹരീഷ്, പൊതു മരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ബിജി, കിഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ മനീഷ, പൊതു മരാമത്ത്, വാട്ടർ അഥോറിറ്റി തുടങ്ങി വിവിധ വിഭാഗങ്ങളിലെ എൻജിനിയർമാരും യോഗത്തിൽ സംബന്ധിച്ചു.