ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു

May 26th, 2026

mangottu-aup-school-old-students-ormma-cheppu-distribute-education-equipments-ePathram

ഒരുമനയൂർ : നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്തു കൊണ്ട് ഒരുമനയൂർ മാങ്ങോട്ട് എ. യു. പി. സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി വാട്സാപ്പ് കൂട്ടായ്മ ‘ഓർമ്മച്ചെപ്പ്’ മാതൃകയായി.

തങ്ങൾ പഠിച്ചിറങ്ങിയ വിദ്യാലയത്തിലെ നിലവിലെ വിദ്യാർത്ഥികളിൽ നിർദ്ധനർ ആയവരെ തേടിപ്പിടിച്ചു കൊണ്ടാണ് സ്‌കൂൾ ബാഗും കുടയും വാട്ടർ ബോട്ടിലും ഉൾപ്പെടെ പഠന സഹായ ഉപകരണങ്ങൾ സമ്മാനിച്ചത്.

ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ടും മാങ്ങോട്ടു സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി. എം. താഹിർ ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക ഷിനി ഫ്ലവർ മുഖ്യാതിഥി ആയിരുന്നു. അഡ്മിൻ ഷെബീർ അദ്ധ്യക്ഷത വഹിച്ചു.

പി. ടി. എ. പ്രസിഡണ്ട് ഹനീഫ, ചീഫ് അഡ്‌മിൻ ലിയാഖത്ത്, കൺവീനർ ഡേവിഡ് കാഞ്ഞിരത്തിങ്കൽ, ചെയർമാൻ കബീർ, ബഷീർ ഖാൻ ഇബ്രാഹിം, അജയൻ, സുബൈദ, രഞ്ജനി, സുധീർ, ഷാഹിന അക്ബർ, സരള, ഹൈദ്രോസ്, നൗഷാദ്, സുബൈർ, ജസീന കരീം തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു

ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും

May 8th, 2026

orumanayoor-mangottu-aup-school-old-students-ormma-cheppu-maha-sangamam-ePathram
തൃശ്ശൂർ : ജില്ലയിലെ ഒരുമനയൂർ മാങ്ങോട്ട് എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ‘ഓർമ്മച്ചെപ്പ്’ ഒരുക്കുന്ന മഹാ സംഗമം 2026 ജൂൺ 28 ഞായറാഴ്ച നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

മഹാസംഗമത്തിന് മുന്നോടിയായി മാങ്ങോട്ട് സ്കൂളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് പ്രവേശനോത്സവ ദിവസം പഠനോപകരണങ്ങൾ സമ്മാനിക്കും. ഇതിന്റെ പ്രവർത്തനങ്ങൾക്കായി പിപുലമായ ഒരു കമ്മിറ്റിയും അഡ്മിൻ പാനലിനു നേതൃത്വത്തിൽ രൂപീകരിച്ചു.

എ. വി. കബീർ (ചെയർമാൻ) നേതൃത്വം നൽകുന്ന കമ്മിറ്റിയിൽ വി. ലിയാഖത്ത് (സെക്രട്ടറി), ഷെമീന വാഹിദ്, സൈബു കബീർ (ജോയിന്റ് സെക്രട്ടറിമാർ), ഷബീർ (ട്രഷറർ), പ്രദീപ് (പ്രവാസി കോഡിനേറ്റർ), ഡേവിഡ് കാഞ്ഞിരത്തിങ്കൽ, ജസീന കരീം (പ്രോഗ്രാം കോഡിനേറ്റർമാർ) ബഷീർ ഖാൻ, അഭിനി (റിസപ്ഷൻ & ഫുഡ്), അജയൻ, ഷൈജു (സ്റ്റേജ് & ഗസ്റ്റ്), ഇബ്രാഹിം (പബ്ലിസിറ്റി), സരള (വളൻ്റിയേഴ്സ് ഹെഡ്) എന്നിവരും രക്ഷാധികാരികളായി ഹനീഫ, ഹൈദ്രോസ്, ഷാഹിന അക്ബർ എന്നിവരെയും തെരഞ്ഞെടുത്തു.

ഒരുമനയൂർ പഞ്ചായത്തിലെ 143 വർഷം പഴക്കമുള്ള മാങ്ങോട്ട് എ. യു. പി. സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ എല്ലാ പ്രായക്കാരായ പൂർവ്വ വിദ്യാർത്ഥി കളെയും ചേർത്ത് ഓർമ്മച്ചെപ്പ് വിപുലമായ പരിപാടികളാണ് ഒരുമനയൂർ പഞ്ചായത്ത് ഹാളിൽ ഒരുക്കുന്നത്.

പൂർവ്വ വിദ്യാർത്ഥിയായ ഗായകൻ പട്ടുറുമാൽ മുത്തുവിൻ്റെ സംഗീത പരിപാടി, നാടൻ പാട്ട്, മറ്റു വൈവിധ്യമാർന്ന കലാ പരിപാടികൾ എന്നിവ അരങ്ങേറും. വിവരങ്ങൾക്ക് : +91 99959 61466.

- pma

വായിക്കുക: , , , , , , , ,

Comments Off on ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും


« റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
വിജയ് മുഖ്യമന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha