അബുദാബി : പ്രവാസ ലോകത്തെ ശ്രദ്ധേയ സംഗീത സംവിധായകൻ നൗഷാദ് ചാവക്കാട് ഈണം നൽകി പിന്നണി ഗായകൻ വിധു പ്രതാപ് ആലപിച്ച ‘പ്രണയ തീരം’ എന്ന സംഗീത ആൽബ ത്തിലെ ‘പ്രണയ ത്തിൻ മധുമഴ പൊഴിയും സന്ധ്യയിൽ ഞാൻ…’ എന്ന പ്രണയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ് ചാർട്ടി ലേക്ക് കുതിക്കുന്നു. ഗാന രചന : രഞ്ജിത്ത് നാഥ്.
പ്രശസ്ത നടൻ ശിവജി ഗുരുവായൂർ, പ്രശാന്ത് നമ്പൂ തിരി, ഡോണ, സനാ ബാപ്പു എന്നിവർ അഭി നയിച്ചി ട്ടുള്ള ഈ ദൃശ്യാ വിഷ്കാരം സംവിധാനം ചെയ്തത് ഗാന രചയിതാവ് കൂടിയായ രഞ്ജിത്ത് നാഥ്.
തന്റെ പ്രണയ കാലത്തെ കുറിച്ചുള്ള ഓർമ്മ കളിലൂടെ സഞ്ച രിക്കുന്ന ശിവജി യുടെ കഥാ പാത്ര ത്തിലൂടെ യാണ് ഹൃദയ സ്പർശി യായ ‘പ്രണയ തീരം’ ദൃശ്യ വൽ ക്കരി ച്ചിരി ക്കുന്നത്. വിധു പ്രതാപിന്റെ ഗൃഹാ തുര ശബ്ദ ത്തിനും ആലാപന ശൈലിക്കും അനു യോജ്യ മായ രീതി യിലാണ് നൗഷാദ് ചാവക്കാട് ഈണം നൽകി യിരി ക്കുന്നത്.
ഗുരുവായൂരിലും പരിസര പ്രദേശ ങ്ങളിലും ചിത്രീ കരിച്ച ആൽബ ത്തിൽ ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പു കൾ ഒപ്പി എടുത്തി രിക്കുന്നു. ഛായാ ഗ്രഹണം : ഫാരിസ് തൃശൂർ. പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കരുവ ന്തല. അനിൽ, ബിനേഷ് പാടൂർ, ശശി ഗുരു വായൂർ, സുബ്രു തിരൂർ തുടങ്ങിയവ രാണ് മറ്റു പിന്നണി പ്രവർ ത്തകർ.
വൈവിധ്യമാർന്ന നിരവധി ഹിറ്റ് ഗാന ങ്ങൾക്ക് സംഗീതം നൽകിയ നൗഷാദ് ചാവക്കാട്, അബുദാബി യിലെ അറിയ പ്പെടുന്ന സംഗീത അദ്ധ്യാപകനും കൂടി യാണ്.
ഈയിടെ റിലീസ് ചെയ്ത ‘ഒരു വട്ടം കൂടി’ (ആലാപനം : സുചിത്ര ഷാജി) , സൈനുദ്ധീന്‍ ഖുറൈഷി യുടെ പൂനിലാ ത്തട്ടം, യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദി നെ കുറിച്ചുള്ള മരു ഭൂമി യിലെ സുല്‍ത്താന്‍, കണ്ണൂര്‍ ഷറീഫ് ആലപിച്ച ‘ത്യാഗ സ്മരണ യുടെ ബലി പെരു ന്നാൾ’ ചാവക്കാട് സിംഗേഴ്സിന്റെ ‘കാത്തി രി പ്പി ന്റെ ഈണം’ തുടങ്ങീ ഇരുപതോളം സംഗീത ആല്‍ബ ങ്ങളി ലൂടെ തന്റെ പ്രതിഭ തെളിയിച്ച സംഗീതജ്ഞ നാണ് നൗഷാദ് ചാവക്കാട് എന്ന ഈ പ്രവാസി കലാകാരന്‍.
- pma