അബുദാബി : ബലി പെരുന്നാൾ ആഘോഷ ങ്ങളുടെ ഭാഗ മായി ഒരുക്കിയ ‘ത്യാഗ സ്മരണ യുടെ ബലി പെരുന്നാൾ’ എന്ന ദൃശ്യ ആവിഷ്‌കാരം സോഷ്യൽ മീഡിയ യിൽ റിലീസ് ചെയ്തു.
അബുദാബി യിൽ നടന്ന ചടങ്ങിൽ പ്രവാസി ഭാരതി ബ്രോഡ് കാസ്റ്റിങ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ. ചന്ദ്ര സേനൻ, നൗഷാദ് ചാവക്കാടിനു നൽകി കൊണ്ടാണ് പാട്ട് റിലീസ് ചെയ്തത്.
പ്രവാസ ലോകത്തെ കലാ കാരന്മാ രുടെ ഒരു എളിയ സംരംഭ മായ ത്യാഗ സ്മരണ യുടെ ബലി പെരുന്നാൾ എന്ന ഈ ദൃശ്യവിരുന്ന് അബു ദാബി യിൽ വെച്ചാണ് ചിത്രീകരി ച്ചിരി ക്കുന്നത്. ‘ബലി പെരുന്നാൾ സ്മരണ തിങ്ങി നിറഞ്ഞു നിന്നു ഉലകം…’ എന്ന ഗാനത്തിനെ രചന പ്രമുഖ ഗാന രചയിതാവ് അബ്ദു റഹിമാൻ കൊടുവള്ളി.
യു. എ. ഇ. യിലെ സംഗീത വേദി കളിൽ നിറ സാന്നിദ്ധ്യ മായ നൗഷാദ് ചാവക്കാട് സംഗീതം നൽകി യിരിക്കുന്ന ഈ ഗാനം പാടി യിരി ക്കുന്നത് പ്രമുഖ ഗായക നായ കണ്ണൂർ ഷെരീഫ്.
യൂനുസ് മടിക്കൈ, ഫവാസ് റമദാൻ, കബീർ അവറാൻ തുടങ്ങീ ഗായകരും നാടക – ഹ്രസ്വ സിനിമ കളിലൂടെ ശ്രദ്ധേയ രായ കലാ കാരന്മാരും ഈ ദൃശ്യാ വിഷ്കാര ത്തിൽ അഭിന യിച്ചു.
ബഷീർ കുറുപ്പത്ത്, മുസ്തഫ ഹസ്സൻ എന്നിവരാണ് സിനക്സ് മീഡിയ യുടെ ബാനറിൽ ത്യാഗ സ്മരണ യുടെ ബലി പെരുന്നാൾ എന്ന ആൽബം നിർമ്മിച്ചിരി ക്കുന്നത്. ക്യാമറ : മഹ്‌റൂഫ് അഷ്‌റഫ്, എഡിറ്റിങ് : റിനാസ്.
ഷംസുദ്ധീൻ കുറ്റിപ്പുറം, അനൂപ്, അസീസ് കാസർഗോഡ്, സുബൈർ, അമൻ നാസ്സർ എന്നിവ രാണ് ഈ ആല്‍ബ ത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.
- pma