അബുദാബി : കലാ – സാംസ്കാരിക കൂട്ടായ്മ യായ ‘അബു ദാബി സാംസ്‌കാരിക വേദി’ ധീര ജവാൻ മാരെ ആദരി ക്കുന്നു. ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷങ്ങ ളുടെ ഭാഗ മായി ഒരുക്കുന്ന പരി പാടി യില്‍, ഇന്ത്യൻ സൈന്യ ത്തിൽ തങ്ങ ളുടെ സേവനം രാജ്യ ത്തിനു വേണ്ടി സമർ പ്പിക്കു കയും ശേഷിച്ച കാലം പ്രവാസ ജീവിതം നയി ക്കുകയും ചെയ്യു ന്ന മു ൻകാല സൈനി കരെ യാണ് ആദരിക്കുക.
2019 ജനുവരി 25 വെള്ളിയാഴ്ച, മുസ്സഫ യിലെ അഹല്യ ആശുപത്രി ഓഡിറ്റോ റിയ ത്തില്‍ നടക്കുന്ന ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബ ന്ധിക്കും. തുടര്‍ച്ചയായ അഞ്ചാമതു വര്‍ഷമാണ് ‘അബു ദാബി സാംസ്‌കാരിക വേദി’ ജവാന്മാരെ ആദരി ക്കുന്നത്.
താല്പര്യമുള്ള മുൻ കാല സൈനികർ പേരു വിവര ങ്ങള്‍ 055 – 7059 769, 050 – 6711 437 എന്നീ നമ്പരു കളിൽ വിളിച്ച് നല്‍കണം എന്ന് സംഘാടകർ അറി യിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, ബഹുമതി