ബാംഗ്ലൂര്‍: കര്‍ണ്ണാടക നിയമസഭയില്‍ മൊബൈല്‍ ഫോണില്‍ അസ്ലീല ദൃശ്യങ്ങള്‍ ആസ്വദിച്ച മൂന്നു മന്ത്രിമാര്‍ രാജി വെച്ചു. മന്ത്രിമാര്‍ അസ്ലീല ദൃശ്യങ്ങള്‍ ഒരുമിച്ചിരുന്ന് കാണുന്ന ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്തു വിട്ടിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി സി. സി. പാട്ടീല്‍, സഹകരണ മന്ത്രി ലക്ഷ്മണ്‍ സവേദി, പരിസ്ഥിതി വകുപ്പ് മന്ത്രി കൃഷ്ണ പലേമാര്‍ എന്നിവര്‍ രാജിവെച്ചത്.
പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നിയമസഭയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു മന്ത്രിമാരുടെ നീലച്ചിത്ര ആസ്വാദനം. നിയമസഭയിലെ ജോലിക്കാരന്‍ അടുത്തെത്തിയപ്പോള്‍ മന്ത്രി മുണ്ടിനിടയില്‍ മൊബൈല്‍ ഒളിപ്പിക്കുകയായിരുന്നു. മന്ത്രിമാരുടെ ഈ പ്രവര്‍ത്തി കര്‍ണ്ണാടകയിലെ ബി. ജെ. പി സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ഭാരതീയ സദാചാര മൂല്യങ്ങളെ കുറിച്ച് മേനി പറയുന്ന ബി. ജെ. പി ഉള്‍പ്പെടെ ഉള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക് വലിയ നാണക്കേടാണ് ഈ സംഭവം മൂലം ഉണ്ടായിട്ടുള്ളത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, പ്രതിഷേധം, വിവാദം
ബി.ജെ.പിയുടെ നീല സംസ്കാരം തുഫൂ..