കോഴിക്കോട് : പ്രവാസി കളോട് എയര്‍ ഇന്ത്യ കാണിക്കുന്ന അവഗണന അവസാനി പ്പിക്കണമെന്നും, സീസണ്‍ സമയത്തെ അനാവശ്യമായ ചാര്‍ജ്ജ് വര്‍ദ്ധനവ് പിന്‍വലിക്കണ മെന്നും, മംഗലാപുരം ദുരന്ത ബാധിതര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം ലഭ്യമാക്കണ മെന്നും, കേരളത്തി ലേക്കുള്ള വിമാന സര്‍വ്വീസു കളുടെ സമയ ക്ലിപ്തത ഉറപ്പ് വരുത്തണ മെന്നുമുള്ള ആവശ്യ ങ്ങളുയര്‍ത്തി ഐ. എം. സി. സി. കോഴിക്കോട് എയര്‍ ഇന്ത്യാ ഓഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഐ. എന്‍. എല്‍. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് യു. സി. മമ്മൂട്ടി ഹാജി ഉല്‍ഘാടനം ചെയ്തു.
ഐ. എം. സി. സി. യു. എ. ഇ. കമ്മിറ്റി ജനറല്‍ സെക്രട്ടറി എം. എ. ലത്തീഫ്, എന്‍. കെ. അബ്ദുല്‍ അസീസ്, സ്വാലിഹ് മേടപ്പില്‍ തുടങ്ങിയവര്‍ ധര്‍ണയെ അഭിസംബോധന ചെയ്തു.
മുസ്തഫ ഹാജി തൈക്കണ്ടി, ഹംസ ഹാജി ഓര്‍ക്കാട്ടേരി, ഷംസീര്‍ കുറ്റിച്ചിറ, സര്‍മ്മദ് ഖാന്‍ തുടങ്ങിയ നേതാക്കള്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സംഘടന യുടെ നിവേദനം എം. എ. ലത്തീഫിന്റെ നേതൃത്വ ത്തില്‍ എയര്‍ ഇന്ത്യാ കോഴിക്കോട് മേഖലാ മാനേജര്‍ക്ക് കൈമാറി.
ഐ. എം. സി. സി. യുടെ ആവശ്യങ്ങള്‍ പഠിച്ച് വേണ്ടതായ നടപടികള്‍ കൈ കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചതായി നേതാക്കള്‍ അറിയിച്ചു.
– ഷിബു മുസ്തഫ
- pma