പിന്‍ വലിച്ച നോട്ടുകൾ മാറ്റാം എന്ന വാര്‍ത്ത വ്യാജം : യു. എ. ഇ. എക്സ് ചേഞ്ച്

December 7th, 2016

banned-rupee-note-ePathram.jpg
അബുദാബി : ഇന്ത്യയില്‍ അസാധു വാക്കിയ 500, 1000 രൂപ നോട്ടു കള്‍ യു. എ. ഇ. എക്സ്ചേഞ്ച് ശാഖ കളില്‍ മാറ്റി എടുക്കാം എന്ന് സാമൂഹ്യ മാധ്യമ ങ്ങളില്‍ പ്രചരി ക്കുന്ന വാര്‍ത്ത കള്‍ അടിസ്ഥാന രഹിതം ആണെന്ന് യു. എ. ഇ. എക്സ്ചേഞ്ച് അധികൃതര്‍.

ഡിസംബര്‍ 12, 13 തിയ്യതി കളില്‍ ഗള്‍ഫിലെ യു. എ. ഇ. എക്സ്ചേഞ്ച് ശാഖ കളില്‍ ഈ നോട്ടു കള്‍ മാറ്റാന്‍ കഴിയും എന്നാണ് വാര്‍ത്ത പ്രചരി ക്കുന്നത്. പ്രധാന മായും വാട്ട്സ് ആപ്പി ലൂടെ യാണ് ഇതു പ്രചരിപ്പി ക്കു ന്നത്.

സമൂഹ മാധ്യമ ങ്ങളിലെ കുപ്രചാരണം വിശ്വസിച്ച് നിരവധി പേരാണ് തങ്ങളുടെ ബ്രാഞ്ചു കളിൽ എത്തിയും ടെലി ഫോണ്‍ വഴിയും ഇതു സംബന്ധിച്ച വിവര ങ്ങൾ അന്വേഷിക്കുന്നത്. ഈ സാഹ ചര്യ ത്തിലാണ് സത്യാ വസ്ഥ ജന ങ്ങളെ ബോധ്യ പ്പെടു ത്തുന്നത് എന്ന് യു. എ. ഇ. എക്സ്ചേഞ്ച് സി. ഇ. ഒ. പ്രമോദ് മങ്ങാട് പത്ര ക്കുറി പ്പില്‍ വ്യക്ത മാക്കി.

ലോകത്ത് ഒരിടത്തും തങ്ങളുടെ ശാഖ കളില്‍ പ്രസ്തുത കറന്‍സികള്‍ വിനിമയം ചെയ്യുന്നില്ലാ എന്നും അധികൃത രുടെ നിര്‍ദ്ദേശ ങ്ങള്‍ ലഭിക്കും വരെ ഈ നില തുടരും എന്നും അദ്ദേഹം അറിയിച്ചു.

വിശദ വിവര ങ്ങൾക്ക് 600 55 55 50 എന്ന കസ്റ്റമര്‍ കെയര്‍ നമ്പറിലോ corporate.communications at uaeexchange dot com എന്ന ഇ – മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

 

- pma

വായിക്കുക: , , ,

Comments Off on പിന്‍ വലിച്ച നോട്ടുകൾ മാറ്റാം എന്ന വാര്‍ത്ത വ്യാജം : യു. എ. ഇ. എക്സ് ചേഞ്ച്

വിവാഹ ആവശ്യം : പണം പിൻ വലി ക്കുന്ന തിനുള്ള മാന ദണ്ഡങ്ങൾ പുറത്തിറക്കി

November 22nd, 2016

banned-rupee-note-ePathram
ന്യൂ ദൽഹി : വിവാഹ ആവശ്യ ങ്ങൾ ക്കായി ബാങ്കില്‍ നിന്നും പണം പിൻ വലി ക്കുന്ന തിനുള്ള മാന ദണ്ഡങ്ങൾ റിസർവ്വ് ബാങ്ക് ഒാഫ് ഇന്ത്യ പുറത്തിറക്കി.

പിൻവലിക്കുന്ന പണം ആർക്ക് കൈ മാറുന്നു എന്നും സ്വീക രിക്കുന്ന വ്യക്തിക്ക് ബാങ്ക് എക്കൗണ്ട് ഇല്ല എന്നും ബോദ്ധ്യ പ്പെടുത്തണം.

ഇതിനായി പ്രത്യേക ഫോമിൽ അപേക്ഷ നൽകുകയും വേണം. ഡിസംബർ 30 ന് മുൻപു ള്ള വിവാഹ ങ്ങൾക്ക് മാത്ര മാണ് ഇളവ് അനുവദി ച്ചിരി ക്കുന്നത് എന്നും റിസർവ്വ് ബാങ്ക് ഒാഫ് ഇന്ത്യ (ആർ. ബി. ഐ.) വ്യക്ത മാക്കുന്നു.

വിവാഹ ആവശ്യ ങ്ങൾ ക്കായി ബാങ്കു കളിൽ നിന്നു 2. 5 ലക്ഷം രൂപ പിൻ വലിക്കാം എന്ന് കഴിഞ്ഞ ദിവസ മാണ് ആർ. ബി. ഐ. അറിയിച്ചത്.

500, 1000 രൂപ നോട്ടുകൾ അസാധു വാക്കുന്ന കാര്യം നവംബർ 8 ചൊവ്വാഴ്ച രാത്രി യാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

തുടർന്ന് പഴയ നോട്ടു കൾ മാറ്റി വാങ്ങി ക്കു വാനും നിക്ഷേപി ക്കുവാനും ആർ. ബി. ഐ. വിവിധ തര ത്തിലുള്ള നിയന്ത്രണ ങ്ങള്‍ ഏർപ്പെ ടുത്തി യിരുന്നു.

500, 1000 രൂപ നോട്ടു കൾ അസാധു വാക്കിയ ശേഷം നവംബർ 18 വരെ രാജ്യത്ത് 5.44 ലക്ഷം കോടി രൂപ മൂല്യ മുള്ള പഴയ നോട്ടു കൾ വിവിധ ബാങ്കു കൾ വഴി ജന ങ്ങൾ മാറ്റി വാങ്ങി.

എ. ടി. എം കൗണ്ടറുകൾ വഴിയും അക്കൗണ്ടു കൾ വഴി യും നവംബർ 10 മുതൽ 18 വരെ 1,03,316 കോടി രൂപ ബാങ്കു കൾ വിതരണം ചെയ്തു എന്നും റിസർവ്വ് ബാങ്ക് ഒാഫ് ഇന്ത്യ വൃത്ത ങ്ങൾ അറി യിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on വിവാഹ ആവശ്യം : പണം പിൻ വലി ക്കുന്ന തിനുള്ള മാന ദണ്ഡങ്ങൾ പുറത്തിറക്കി

നോട്ടുകൾ മാറ്റി എടുക്കുന്നതിൽ കൂടുതൽ നിയന്ത്രണം

November 17th, 2016

banned-rupee-note-ePathram
ന്യൂഡല്‍ഹി : അസാധുവാക്കിയ 500, 1000 രൂപാ നോട്ടു കള്‍ മാറ്റി എടുക്കാ വുന്നത് വെള്ളിയാഴ്ച മുതല്‍ 2000 രൂപ വരെ മാത്രം എന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്​തി കാന്ത്​ ദാസ്.​ നിലവില്‍ 4500 രൂപ വരെ മാറ്റി എടു ക്കാമായി രുന്നു.

ഒരേ ആളു കള്‍ തന്നെ വീണ്ടും വന്ന് പണം പിന്‍വലി ക്കുന്നതി നാല്‍ മറ്റുള്ള വര്‍ക്ക് പണം പിന്‍ വലി ക്കാന്‍ കഴി യാത്ത സാഹചര്യ മാണ്. ഇത് തടയു വാനാണ് 4500 രൂപ യിൽ നിന്നും പരിധി 2000 ആക്കി കുറച്ചത്. എന്നാല്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍ വലിക്കു ന്നതിന് ഈ നിയ ന്ത്രണം ബാധക മല്ല.

ഒരാള്‍ തന്നെ വീണ്ടും ക്യൂ നിന്ന് പണം പിന്‍ വലിക്കു ന്നതു തടയാന്‍ കൈ യില്‍ മഷി പുരട്ടുന്ന തിന് തുടര്‍ച്ച എന്നോണ മാണ് നോട്ടുകൾ മാറ്റി എടു ക്കു ന്നതിൽ ഈ നിയന്ത്ര ണം ഏര്‍പ്പെ ടുത്തിയത്‌. കര്‍ഷക രുടെ പേരി ലുള്ള എക്കൗണ്‍ടില്‍ നിന്നും ഒരാഴ്​ചയിൽ 25,000 രൂപ വരെ പിൻ വലിക്കാം.

കർഷക വായ്​പ, ഇൻഷുറൻസ്​ അടവിന്​ 15 ദിവസം കൂടി അനു വദിക്കും. രജിസ്​ട്രേഷനുള്ള വ്യാപാരി കൾക്ക്​ 50, 000 രൂപ വരെ പിൻ വലിക്കാം. സർക്കാർ ജീവന ക്കാർക്ക്​ ശമ്പളം 10,000 രൂപ വരെ മുൻ കൂറായി ലഭിക്കും.

- pma

വായിക്കുക: , ,

Comments Off on നോട്ടുകൾ മാറ്റി എടുക്കുന്നതിൽ കൂടുതൽ നിയന്ത്രണം

നോട്ടുകൾ മാറ്റി എടുക്കുന്നതിൽ കൂടുതൽ നിയന്ത്രണം

November 17th, 2016

banned-rupee-note-ePathram
ന്യൂഡല്‍ഹി : അസാധുവാക്കിയ 500, 1000 രൂപാ നോട്ടു കള്‍ മാറ്റി എടുക്കാ വുന്നത് വെള്ളിയാഴ്ച മുതല്‍ 2000 രൂപ വരെ മാത്രം എന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്​തി കാന്ത്​ ദാസ്.​ നിലവില്‍ 4500 രൂപ വരെ മാറ്റി എടുക്കാ മായി രുന്നു.

ഒരേ ആളു കള്‍ തന്നെ വീണ്ടും വന്ന് പണം പിന്‍വലി ക്കുന്നതി നാല്‍ മറ്റുള്ള വര്‍ക്ക് പണം പിന്‍ വലി ക്കാന്‍ കഴി യാത്ത സാഹചര്യ മാണ്. ഇത് തടയു വാനാണ് 4500 രൂപ യിൽ നിന്നും പരിധി 2000 ആക്കി കുറച്ചത്. എന്നാല്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍ വലിക്കു ന്നതിന് ഈ നിയന്ത്രണം ബാധക മല്ല.

ഒരാള്‍ തന്നെ വീണ്ടും ക്യൂ നിന്ന് പണം പിന്‍ വലി ക്കുന്നതു തടയാന്‍ കൈ യില്‍ മഷി പുരട്ടുന്ന തിന് പിന്നാലെ യാണ് നോട്ടുകൾ മാറ്റി എടു ക്കു ന്നതിൽ ഈ നിയന്ത്ര ണം ഏര്‍പ്പെ ടുത്തിയത്‌.

കർഷ കരു​െട പേരിലുള്ള എക്കൗണ്‍ടില്‍ നിന്നും ഒരാഴ്​ചയിൽ 25,000 രൂപ വരെ പിൻ വലിക്കാം. കർഷക വായ്​പ, ഇൻഷുറൻസ്​ അടവിന്​ 15 ദിവസം കൂടി അനു വദിക്കും. രജിസ്​ട്രേഷനുള്ള വ്യാപാരി കൾക്ക്​ 50, 000 രൂപ വരെ പിൻ വലിക്കാം. സർക്കാർ ജീവന ക്കാർക്ക്​ ശമ്പളം 10,000 രൂപ വരെ മുൻ കൂറായി ലഭിക്കും.

- pma

വായിക്കുക: , ,

Comments Off on നോട്ടുകൾ മാറ്റി എടുക്കുന്നതിൽ കൂടുതൽ നിയന്ത്രണം

ഡൽഹി കൂട്ട മാനഭംഗം : വധ ശിക്ഷ റദ്ദാക്കണം എന്ന് അമിക്കസ് ക്യൂറി

November 7th, 2016

delhi-rape-convicts-epathram
ന്യൂഡല്‍ഹി : രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഡല്‍ഹി കൂട്ട മാന ഭംഗ ക്കേസില്‍ പ്രതി കളുടെ വധ ശിക്ഷ റദ്ദാക്കണം എന്ന്‍ അമിക്കസ് ക്യൂറി. ഇക്കാര്യം ആവശ്യപ്പെട്ട് അമിക്കസ് ക്യൂറി സുപ്രീം കോടതി യിൽ റിപ്പോർട്ട് നൽകി.

വധ ശിക്ഷ വിധി ക്കുന്ന തിന് മുമ്പ് പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ല എന്നും ശിക്ഷയെ ക്കുറിച്ച് പ്രതി കളുടെ വിശദീ കരണം തേടി യില്ല എന്നും അമിക്കസ് ക്യൂറി സുപ്രീം കോടതി യിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

2012 ഡിസംബര്‍ 16 നായിരുന്നു സുഹൃത്തി നൊപ്പം ബസ്സിൽ കയറിയ ഫിസിയോ തെറാപ്പി വിദ്യാ ര്‍ത്ഥിനി യായിരുന്ന ജ്യോതി സിംഗിനെ അഞ്ചു പേര്‍ ചേര്‍ന്ന് ഓടുന്ന ബസ്സില്‍ വെച്ച് ക്രൂര മായി ബലാത്സംഗം ചെയ്തത്. പിന്നീട് അവശ നില യില്‍ അവരെ തെരുവില്‍ ഉപേക്ഷിച്ചു.

തുടർന്ന് സിംഗപ്പൂരിലെ സ്‌പെഷ്യാലിറ്റി ആശുപത്രി യില്‍ എത്തിച്ചു എങ്കിലും പെൺ കുട്ടി ഡിസംബർ 29 നു മരണ ത്തിനു കീഴടങ്ങി.

കേസിലെ ഒന്നാം പ്രതി വിചാരണ ക്കാല യളവിൽ തിഹാർ ജയിലിനുള്ളിൽ തൂങ്ങി മരിച്ചു. പ്രായ പൂർത്തി ആകാത്ത തിനാൽ ഒരു പ്രതിക്ക് മൂന്നു വർഷത്തെ തടവു ശിക്ഷ യാണ് വിധിച്ചത്.

മറ്റു നാലു പ്രതികൾക്കു വിചാരണ ക്കോടതി വധ ശിക്ഷ വിധി ക്കുകയും ഹൈ ക്കോടതി ശരി വെക്കു കയും ചെയ്തി രുന്നു.

പ്രതികള്‍ അപ്പീലു മായി സുപ്രീം കോടതി യെ സമീപിച്ചതിനെ തുടര്‍ ന്നാണ് കോടതി അമിക്കസ് ക്യുറിയെ നിയമിച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on ഡൽഹി കൂട്ട മാനഭംഗം : വധ ശിക്ഷ റദ്ദാക്കണം എന്ന് അമിക്കസ് ക്യൂറി

Page 115 of 117« First...102030...113114115116117

« Previous Page« Previous « ശബരി മല യിൽ സ്ത്രീ കൾക്ക് പ്രവേശനമാകാം : കേരള സർക്കാർ
Next »Next Page » ചാള്‍സും കാമിലയും അബുദാബി യില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha