അല്‍ ഐന്‍ : യുനെസ്കോ യുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ അല്‍ ഐന്‍ മരുപ്പച്ച പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. 2011 ലാണ് അല്‍ഐനിനെ യുനെസ്കോ യുടെ ലോക പൈതൃക പട്ടിക യിലേക്ക് തെര ഞ്ഞെടു ത്തത്.
വെങ്കല യുഗ ത്തിലെ ഹഫീത് ശവ കുടീര ങ്ങള്‍, ഹിലി യിലെ വാസ്തു ശില്‍പ ചാരുത യുള്ള താമസ സ്ഥല ങ്ങള്‍, ബിദ ബിന്‍ത് സഊദിലെ ചരിത്രാതീത അവ ശിഷ്ട ങ്ങള്‍, അല്‍ഐന്‍ ഒയാസിസ് അടക്കം ആറ് മരുപ്പച്ച കള്‍ എന്നിവ യാണ് ഈ പ്രദേശ ത്തിനെ പൈതൃക പട്ടിക യിലേക്ക് എത്തി ച്ചത്.
മരുപ്പച്ചയുടെ പാരിസ്ഥിതിക സംവിധാനം, ചരിത്ര പരമായ വികാ സം, രാജ്യ ത്തിന്റെ പൈതൃക ത്തിലും സാംസ്കാരികത യിലും അലൈന്‍ ഒയാസിസ് എന്ന ഈ പ്രദേശ ത്തിനുള്ള പ്രാധാന്യം എന്നിവ സന്ദര്‍ശ കര്‍ക്ക് മനസ്സി ലാക്കു വാനായി ഇവിടെ പരി സ്ഥിതി കേന്ദ്രം സ്ഥാപി ച്ചിട്ടുണ്ട്.
ഈന്തപ്പന തോട്ട ങ്ങളി ലേക്ക് വെള്ളം എത്തിക്കുന്ന കനാല്‍ സംവിധാന ങ്ങളും തോടു കളും ഇവിടെ എത്തുന്ന സന്ദര്‍ശ കര്‍ക്ക് വേറിട്ട ഒരു കാഴ്ച യാകും. മരുപ്പച്ച യില്‍ നിന്ന് ഉല്‍പാദി പ്പിക്കുന്ന വിവിധ സാധന ങ്ങള്‍ വില്പനക്കു വെച്ചി രിക്കുന്ന കട കളും കഫേ കളും റെസ്റ്റോറന്‍റുകളും അട ങ്ങുന്ന അല്‍ ഐന്‍ ഒയാസിസ്പ്ളാസ യും സന്ദര്‍ശ കര്‍ക്ക് ആസ്വാദ്യമാകും.
കിഴക്കന്‍ മേഖലയുടെ പ്രതിനിധി ശൈഖ് തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാനാണ് അല്‍ ഐന്‍ മരുപ്പച്ച പൊതു ജനങ്ങള്‍ ക്കായി തുറന്നു കൊടുത്തത്. തുടര്‍ന്ന് അബുദാബി വിനോദ സഞ്ചാര വകുപ്പി ന്റെ (ടി. സി. എ) നേതൃത്വ ത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തന ങ്ങള്‍ അദ്ദേഹം നോക്കി ക്കണ്ടു.
ആഗോള വിനോദ ഞ്ചാര മേഖല യില്‍ അബുദാബി യുടെ സ്ഥാനം ഉയര്‍ത്തി യതില്‍ ടി. സി. എ വഹിച്ച പങ്കിനെ ശൈഖ് തഹ്നൂന്‍ അഭിനന്ദിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: alain, അബുദാബി, പരിസ്ഥിതി, യു.എ.ഇ., വിനോദസഞ്ചാരം, വ്യവസായം, സാംസ്കാരികം