അബുദാബി : സമ ഭാവന യുടെയും സഹി ഷ്ണു തയുടെ യും വിശ്വ പ്രതീക മായ യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാന്റെ ജന്മ ശതാബ്ദി വര്‍ഷ ത്തില്‍ അദ്ദേഹ ത്തിന്റെ അമൂല്യ മായ സംഭാ വനകൾ പ്രതി പാദി ക്കുന്ന അറബ് ചലച്ചിത്രം യു. എ. ഇ. സാംസ്കാരിക യുവ ജന – സാമൂഹിക വിക സന കാര്യ വകുപ്പു മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാ റക് അല്‍ നഹ്യാന്‍ പ്രകാശനം ചെയ്തു.
പ്രമുഖ പ്രവാസി സംരംഭകനും കാരുണ്യ പ്രവർത്ത കനു മായ ഡോക്ടർ. ബി. ആർ. ഷെട്ടി മുഖ്യ കഥാപാത്ര ത്തെ അവ തരി പ്പിക്കുന്ന ‘ഇസ്തി മാരാരിയ’ എന്ന അറബി ചലച്ചിത്ര ത്തിന്റെ രചനയും സംവി ധാ നവും നിർവ്വ ഹിച്ചത് അബു ദാബി യിൽ ജോലി ചെയ്യുന്ന കോഴി ക്കോട് സ്വദേശി ഉല്ലാസ് റഹ്മത്ത് കോയ.
രാജ്യ – രാജ്യാന്തര തല ങ്ങളിലെ വിവിധ മണ്ഡല ങ്ങളിൽ ശൈഖ് സായിദ് അർപ്പിച്ച ദീർഘ ദർശന പരമായ സേവ നങ്ങൾ ഒരു അറബ് കുടുംബ ത്തിന്റെ പശ്ചാത്ത ലത്തിൽ വില യിരുത്തുന്ന താണ് ‘ഇസ്തി മാരാരിയ’ എന്ന ചിത്രം. ഡോ. ബി. ആർ. ഷെട്ടി പിതാമഹന്റെ വേഷ ത്തിലും ജമീല യാസീൻ എന്ന ഈജിപ്ഷ്യൻ ബാല നടി പേരക്കുട്ടി യുമായി അഭി നയി ക്കുന്നു.
ബാബാ സായിദ് ഊട്ടിയെടുത്ത മൂല്യ ങ്ങ ളോ ടൊപ്പം അദ്ദേഹ ത്തിന്റെ നേതൃത്വ ത്തിൽ സാമ്പ ത്തികം, വിദ്യാ ഭ്യാസം, ആരോഗ്യ രക്ഷ, പ്രകൃതി സംരക്ഷണം, അടി സ്ഥാന സൗകര്യ വികസനം തുടങ്ങിയ രംഗ ങ്ങളിൽ യു. എ. ഇ. നേടിയ വളർച്ചയും കഥാ ചിത്ര രൂപത്തിൽ അവ തരി പ്പിക്കു കയാണ് ചിത്ര ത്തിൽ.
“കഴിഞ്ഞ നാലര പ്പതി റ്റാണ്ടായി താൻ ജീവിച്ചു പോരുന്ന, മഹാനായ ശൈഖ് സായിദ് നട്ടു നനച്ചു വളർത്തിയ നന്മ മരത്തിന്റെ ഹരിതാഭ മായ കാഴ്ച കൾ നിറഞ്ഞ യു. എ. ഇ. , അദ്ദേഹ ത്തെ നന്ദി പൂർവ്വം അനുസ്മരി ക്കുന്ന സായിദ് വർഷ ത്തിൽ അദ്ദേഹ ത്തി നുള്ള ഏറ്റവും മികച്ച സമർ പ്പണ മായി ഈ ചിത്ര ത്തെ കണ ക്കാ ക്കുന്നു വെന്നും വ്യക്തി പരമായി തനിക്കും തന്റെ സംരംഭ ങ്ങൾ ക്കും അദ്ദേഹം പകർന്ന സ്നേഹ ത്തിനും കരുതലിനും നേർക്കുള്ള ചെറി യൊരു പ്രത്യുപ കാര മാണ് ചിത്ര ത്തി ലെ തന്റെ പങ്കാളിത്തം എന്ന് മുഖ്യ വേഷം ചെയ്ത എൻ. എം. സി. ഹെൽ ത്തി ന്റെ യും ഫിനാബ്ലറി ന്റെയും ചെയർ മാൻ ഡോ. ബി. ആർ. ഷെട്ടി പറഞ്ഞു.
ദയാ വായ്‌പി ന്റെയും സഹിഷ്ണുതയുടെയും പ്രത്യക്ഷ സാക്ഷ്യ മായിരുന്ന ബാബാ സായിദി ന്റെ എല്ലാ നല്ല ശ്രമ ങ്ങളു ടെയും ഫലമാണ് അന്നും ഇന്നും ഈ നാടും ജന ങ്ങളും അനു ഭവി ക്കുന്നത്. ആ അർത്ഥ ത്തിൽ ‘ഇസ്തി മാരാ രിയ’ യിലെ വേഷം താൻ വലിയ ബഹു മതി യാ യി കാണുന്നു എന്നും അദ്ദേഹം ഡോ. ബി. ആര്‍. ഷെട്ടി കൂട്ടിച്ചേർത്തു.
തലമുറ കൾക്കു മാർഗ്ഗ ദർശിയായ ശൈഖ് സായിദ് തന്റെ കർമ്മ നിരത മായ ജീവിത ത്തിലൂടെ പകർന്ന പാഠ ങ്ങൾ ഭാവി പൗര ന്മാർക്കും ബോദ്ധ്യ പ്പെടു ത്തു വാനും സ്വയം പ്രചോ ദനം സ്വീകരി ക്കുവാനും ‘ഇസ്തി മാരാ രിയ’ പ്രയോജനപ്പെടും എന്നും കാരുണ്യവാ നായ ആ സമാധാന ദൂതന്റെ കാലാതി വർത്തി യായ സന്ദേശ ങ്ങളുടെ ഒരു ചെപ്പേടാ ണ് ഈ ചെറു ചിത്രം എന്നും സംവി ധായകനും എഴുത്തു കാരനു മായ ഉല്ലാസ് ആർ. കോയ പറഞ്ഞു.
ശൈഖ്സായിദു മായി നേരിൽ ബന്ധ മുണ്ടായി രുന്ന ഡോ. ബി. ആർ. ഷെട്ടി മുഖ്യ വേഷം ചെയ്യാൻ കാണിച്ച സൗമനസ്യം പുതു മുറക്കാര നായ തനിക്ക് വലിയ പ്രചോദനം ആണെന്നും ഉല്ലാസ് സൂചി പ്പിച്ചു.
പരസ്യ ചിത്ര ങ്ങളി ലൂടെയും ‘സുൽത്താനെ പ്പോലെ’, ‘എ സ്ട്രോൾ ഗ്രെയ് സിംഗ് ഈച്ച് അദർ’ (കവി വീരാൻ കുട്ടിയുടെ 100 കവിത കളുടെ ഇംഗ്ലീഷ് പരിഭാഷ), ‘ഇൻക’ എന്നീ കൃതി കളി ലൂടെയും ശ്രദ്ധേയനായ പ്രതിഭ യാണ് ഉല്ലാസ് ആർ. കോയ.
ഇതിനു മുമ്പും ഡോ. ബി. ആർ. ഷെട്ടി ചില ചലച്ചിത്ര സംരംഭ ങ്ങളിൽ പങ്കാളിയായിട്ടുണ്ട്. സംസ്ഥാന പുര സ്കാരം നേടിയ, തിരുവിതാം കൂർ രാജ വംശ ത്തിന്റെ കഥ പറഞ്ഞ ‘എ സാഗാ ഓഫ് ബെനവലൻസ്’ എന്ന ചിത്ര ത്തിൽ ധർമ്മ രാജ യായും ‘മാർച്ച് 22’ എന്ന കന്നഡ ചിത്ര ത്തിൽ സൂഫി ഗായക നായും അഭിനയിച്ച ഡോ. ഷെട്ടി, ഇപ്പോൾ പണി പ്പുര യിലുള്ള എം. ടി. – ശ്രീകുമാർ മേനോൻ – മോഹൻ ലാൽ ടീമി ന്റെ ‘മഹാ ഭാരതം‘ എന്ന 1000 കോടി രൂപ മുതൽ മുടക്കുള്ള ചിത്രത്തിന്റെ നിർമ്മാ താവു മാണ്.
- സച്ചിന് – ജീനിയസ് അണ് പ്ലഗ്ഡ് പ്രകാശനം ചെയ്തു
- ബി. ആർ. എസ്. വെഞ്ചേഴ്സ് – ഐ. ഐ. എം. ആദ്യ അന്താ രാഷ്ട്ര കേന്ദ്രം ദുബായിൽ
- ഡോ. ബി. ആർ. ഷെട്ടിയുടെ നേതൃത്വ ത്തിൽ ‘ഫിനേബ്ലർ’ ഫിനാൻഷ്യൽ ഹോൾഡിംഗ് കമ്പനി
- എൻ. എം. സി. ഹെൽത്ത് കെയറിനു മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ബിസിനസ്സ് അവാർഡ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, പ്രവാസി, യു.എ.ഇ., വ്യവസായം, സാംസ്കാരികം, സിനിമ