അബുദാബി : സാദിയാത്ത് ഐലന്‍ഡിലെ ‘ലൂവ്റെ അബു ദാബി’ മ്യൂസിയ ത്തിന്റെ ഉല്‍ഘാടനം വര്‍ണ്ണാഭ മായ ചടങ്ങു കളോടെ നടന്നു.
ഫ്രഞ്ച് പ്രസി ഡണ്ട് ഇമ്മാനുവൽ മക്രോ, യു. എ. ഇ. വൈസ് പ്രസി ഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധി കാരി യു മായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അബു ദാബി കിരീടാവ കാശി യും യു. എ. ഇ. സായുധ സേനാ ഉപ സർവ്വ സൈന്യാ ധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ചേർന്നാണ് ‘ലൂവ്റെ അബു ദാബി’ ഉദ്ഘാടനം നിർ വ്വ ഹിച്ചത്.
ചടങ്ങിൽ വിവിധ ലോക നേതാക്കളും ഭരണാ ധിപ ന്മാരും മന്ത്രി മാരും അടക്കം നിരവധി പ്രമുഖർ സംബ ന്ധിച്ചു.
‘ലൂവ്റെ അബു ദാബി’ യിലേക്ക് നവംബര്‍ 11 ശനി യാഴ്ച മുതല്‍ പൊതു ജന ങ്ങൾക്ക് പ്രവേശനം അനു വദി ക്കും. 13 വയസ്സി ല്‍ താഴെ യുള്ള കുട്ടി കള്‍ക്ക് പ്രവേശനം സൗജന്യ മാണ്. 13 വയസ്സു മുതല്‍ 22 വയസ്സു വരെ ഉള്ള വർക്കും വിദ്യാഭ്യാസ പ്രഫഷ ണലു കൾക്കും 30 ദിര്‍ഹം ടിക്കറ്റ് നിരക്കു പ്രഖ്യാപി ച്ചിട്ടുണ്ട്.
മുതി ര്‍ന്ന വര്‍ക്ക് 60 ദിര്‍ഹം ടിക്കറ്റ് നിരക്ക് ഏര്‍പ്പെടു ത്തിയി ട്ടുണ്ട്. അംഗ വൈകല്യ മുള്ള വര്‍ക്ക് ഒരു സഹായി യോടൊപ്പം സൗജന്യ പ്രവേശനം നല്‍കും.
ശനി, ഞായർ, ചൊവ്വ, ബുധൻ ദിവസ ങ്ങളിൽ രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയും വ്യാഴം, വെള്ളി ദിവസ ങ്ങളിൽ രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ യുമാണ് ‘ലൂവ്റെ അബു ദാബി’ യുടെ പ്രവർ ത്തന സമയം. തിങ്കളാഴ്ച അവധി ആയിരിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കുട്ടികള്, യു.എ.ഇ., വിദ്യാഭ്യാസം, വിനോദസഞ്ചാരം, സാംസ്കാരികം