അബുദാബി : ഹയർ സെക്കൻഡറി പരീക്ഷ യിൽ യു. എ. ഇ. യിൽ 93.79 ശതമാനം വിജയം. ഇത്തവണ യു. എ. ഇ. യിൽ എട്ട് സ്‌കൂളു കളിൽ നിന്നായി പരീക്ഷ എഴുതിയ 612 വിദ്യാർത്ഥിക ളിൽ 574 പേർ വിജയിച്ചു. 20 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി.
അബുദാബി മോഡൽ സ്‌കൂൾ 100 ശതമാനം വിജയം നേടി ഈ വർഷവും മുന്നിൽ നിൽക്കുന്നു. എല്ലാ വിഷയ ങ്ങൾക്കും എ പ്ലസ് ലഭിച്ച 20 കുട്ടികളിൽ 9 പേരും മോഡൽ സ്കൂളിൽ നിന്നുള്ള വരാണ്. 94 വിദ്യാർത്ഥി കളാണ് ഈ വർഷം ഇവിടെ നിന്നും പരീക്ഷ എഴുതി യത്. സയൻസ് സ്ട്രീമിൽ 49 പേരും കോമേഴ്സിൽ 45 പേരും.എട്ട് വിദ്യാർഥികൾ ആറിൽ അഞ്ച് വിഷയ ങ്ങൾക്കും എ പ്ലസ് നേടി.
ബിസ്‌ന ഹുമയൂൺ, ദേവി മനോഹരൻ, സംറിൻ ഫാത്തിമ, ഷഹ്‌ന തസ്‌നി, മുഹമ്മദ് കാമിൽ, അഞ്‍ജു നന്ദകുമാർ, ആയിഷ ഇഫ്ര, ലിയാന മുഹമ്മദ് കുട്ടി, സമ നിസാർ എന്നിവർക്കാണ് മുഴുവൻ വിഷയ ങ്ങൾക്കും എ പ്ലസ്. ബിസ്‌ന ഹുമയൂൺ 1200 ൽ 1193 മാർക്ക് നേടി 99.42 ശതമാന ത്തോടെ ഗൾഫിൽ ഒന്നാം സ്ഥാനം നേടി. 1170 മാർക്കോടെ ആയിഷ ഇഫ്‌ന കൊമേഴ്‌സിൽ യു. എ. ഇ. യിൽ ഒന്നമത്തെത്തി.
പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി കളെ മോഡൽ സ്കൂൾ അങ്കണ ത്തിൽ പുരസ്‌കാരം നൽകി ആദരിച്ചു. മുസ്സഫയിലെ സ്‌കൂൾ അങ്കണത്തിൽ സംഘടി പ്പിച്ച ചടങ്ങിൽ വിദ്യാർത്ഥി കൾക്ക് ട്രോഫി കൾ സമ്മാനിച്ചു. യൂണിവേഴ്സൽ ഹോസ്പിറ്റൽ എം. ഡി. ഡോക്ടർ. ഷബീർ നെല്ലിക്കോട്, സ്‌കൂൾ എം. ഡി. മഹമൂദ് ഹാജി എന്നിവർ പങ്കെടുത്തു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി. വി. അബ്ദുല്‍ ഖാദര്‍, ഹെഡ്മാസ്റ്റർ നസാരി മറ്റ് അദ്ധ്യാപകരും വിജയികളെ അനുമോദിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കുട്ടികള്‍, യു.എ.ഇ., വിദ്യാഭ്യാസം