ദുബായ് : പരിശുദ്ധ റമദാനില്‍ അധികം വരുന്ന ഭക്ഷണം സന്നദ്ധ പ്രവര്‍ത്തകര്‍ വഴി എമിറേ റ്റിലെ പള്ളി കളില്‍ വിതരണം ചെയ്യു വാനുള്ള പദ്ധതി ഒരുക്കും എന്ന് യു. എ. ഇ. ഫുഡ് ബാങ്കി ന്റെ ആദ്യ ബോര്‍ഡ് യോഗം.
ഭക്ഷണ ശേഖരണം, ഭക്ഷണം സൂക്ഷി ക്കേണ്ട തായ രീതി കള്‍, അതിന്റെ സുരക്ഷാ വശങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്തു.
സ്ഥാപന ങ്ങളില്‍ നിന്നും വ്യക്തി കളില്‍ നിന്നും ഫുഡ് ബാങ്കി ന്റെ പ്രവര്‍ത്തന ങ്ങള്‍ക്കു മികച്ച പിന്തുണയും വലിയ സഹകരണവും ലഭിക്കു ന്നുണ്ട് എന്ന് ദുബായ് മുനി സിപ്പാലിറ്റി ചെയര്‍ മാനും ബോര്‍ഡിന്റെ വൈസ് ചെയര്‍മാനു മായ നാസ്സര്‍ ഹുസൈന്‍ ലൂത പറഞ്ഞു.
ഫുഡ് ബാങ്കിന്റെ പ്രവ ര്‍ത്തന ങ്ങളെ ക്കുറിച്ച് പൊതു ജനത്തിന് അവബോധം നല്‍ കുവാനും അധികം വരുന്ന ഭക്ഷണം വിത രണം ചെയ്യു ന്നതു സംബന്ധിച്ച് പഠന ങ്ങള്‍ നട ത്തുവാനും യോഗം തീരുമാനിച്ചു.
* -wam
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം, ദുബായ്, യു.എ.ഇ., സാമൂഹ്യ സേവനം