കൊച്ചി: മരടിലെ ശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകളില്‍ ജെയ്ന്‍ കോറല്‍കോവ് എന്ന 16 നില കെട്ടിടം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. 9 സെക്കന്‍റിനുള്ളിലാണ് ജെയ്ന്‍ കോറല്‍കോവ് തവിടുപൊടിയായത്. സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ഏറ്റവും വലുതാണ് ജെയ്ന്‍ കോറല്‍കോവ്. അവ സാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയായതിനു ശേഷമാണ് ജെയ്ന്‍ കോറല്‍കോവ് തകര്‍ത്തത്. നാല് നില കെട്ടിടത്തിന്‍റെ വലിപ്പത്തിലാണ് കെട്ടിട അവശിഷ്ടം അടിഞ്ഞ് കൂടിയിരിക്കുന്നത്.
10.30 ന് ആദ്യ സൈറണ്‍ മുഴങ്ങി. പിന്നീട് 10.55 ന് രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയതിനു ശേഷം 11.01 ന് മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതോടെ 11.02 ന് ജെയ്ന്‍ കോറല്‍കോവ് തകര്‍ക്കുകയായിരുന്നു. 122 അപ്പാര്‍ട്ട്‌മെന്‍റുകളാണ് ജെയന്‍ കോറല്‍ കോവിലുള്ളത്. ഒരു സ്ഥലത്തേക്ക് ചെരിച്ച് വീഴ്ത്തുന്ന രീതിയിലാണ് സ്‌ഫോടനം നടത്തിയത്. 400 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ജെയിൻ കോറൽ കോവ് തവിടു പൊടിയാക്കിയത്.